TVK Rally Stampede: വിജയ്‌യുടെ റാലിയിൽപെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്കും ചികിത്സയിലുള്ളവർക്കും ലക്ഷങ്ങളുടെ സഹായധനം

Tamil Nadu CM MK Stalin declared Financial Aid: റാലിക്ക് സ്ഥലം അനുവദിച്ചതിൽ വീഴ്ചയില്ലെന്നും വിജയ് വൈകിയെത്തിയതാണ് ദുരന്തകാരണമെന്നും തമിഴ്‌നാട് ഡിജിപി വ്യക്തമാക്കി.

TVK Rally Stampede: വിജയ്‌യുടെ റാലിയിൽപെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്കും ചികിത്സയിലുള്ളവർക്കും ലക്ഷങ്ങളുടെ സഹായധനം

Tvk Rally Stampede

Edited By: 

Arun Nair | Updated On: 28 Sep 2025 | 07:32 AM

ചെന്നൈ: തമിഴ്‌നാട്ടിലെ കറൂർ ജില്ലയിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് പങ്കെടുത്ത റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു. ഇതിൽ 8 കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും തമിഴ്നാട് സർക്കാർ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു. ഇന്ന് പുലർച്ചെ തന്നെ കറൂരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനിടെയാണ് മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചത്. ദുരന്തത്തിൽ ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയഴകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Also Read:വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും; 31 മരണം, നിരവധിപേർക്ക് പരിക്ക്

 

അതേസമയം, റാലിക്ക് സ്ഥലം അനുവദിച്ചതിൽ വീഴ്ചയില്ലെന്നും വിജയ് വൈകിയെത്തിയതാണ് ദുരന്തകാരണമെന്നും തമിഴ്‌നാട് ഡിജിപി വ്യക്തമാക്കി. മരണപ്പെട്ടവരിൽ 29 പേരെ ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിലായിരുന്നെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു. കുഴഞ്ഞുവീണ കുട്ടികളടക്കം 107 പേർ ചികിത്സയിലുണ്ട്. ഇതിൽ 17 പേരുടെ നില ഗുരുതരമാണ്.

മരിച്ചവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. പരുക്കേറ്റവരിൽ 9 പൊലീസുകാരും ഉൾപ്പെടുന്നു. കൂടാതെ, നിരവധി കുട്ടികളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളേജ് ആശുപത്രിയിലും കറൂർ സർക്കാർ ആശുപത്രിയിലുമാണ് സൂക്ഷിച്ചിട്ടുള്ളത്.

സംഭവം നടന്ന സ്ഥലത്തേക്ക് എംഎൽഎയും മുൻ മന്ത്രിയുമായ സെന്തിൽ ബാലാജി, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, നാമക്കൽ ജില്ലാ കളക്ടർമാർ എന്നിവർ എത്തിച്ചേർന്നിട്ടുണ്ട്. സമീപ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ സംഘവും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ