TVK Rally Stampede: നിങ്ങളുടെ നഷ്ടത്തിന് മുന്നിൽ ഒന്നുമല്ല, മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് വിജയ്

TVK Rally Stampede Vijay's Compensation : ഈ തുക, നിങ്ങളുടെ നഷ്ടത്തിന് മുന്നിൽ ഒന്നുമല്ല. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നമ്മുടെ പ്രിയപ്പെട്ടവരെല്ലാം വേഗത്തിൽ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയെത്താൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്ന് ട്വീറ്റിൽ

TVK Rally Stampede:  നിങ്ങളുടെ നഷ്ടത്തിന് മുന്നിൽ ഒന്നുമല്ല,  മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് വിജയ്

Tvk Rally Stampede

Updated On: 

28 Sep 2025 | 04:26 PM

ചെന്നൈ: കരൂരിൽ ടിവികെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് വിജയ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷവും പരിക്കേറ്റവർക്ക് 2 ലക്ഷവുമാണ് താരം പ്രഖ്യാപിച്ചത്. ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ എല്ലാ പിന്തുണയും തമിഴക വെട്രി കഴകം നൽകുമെന്നും പാർട്ടി ചെയർമാൻ കൂടിയായ താരത്തിൻ്റെ ഏറ്റവും പുതിയ ട്വീറ്റിൽ പറയുന്നു. കരൂരിലെ സംഭവത്തിൻ്റെ വേദന മനസ്സിൽ നിന്നും പോകുന്നില്ലെന്നും ഹൃദയം പേറുന്ന വേദന വാക്കുകളാൽ എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിജയ് പങ്കുവെച്ച ട്വീറ്റിൽ പറയുന്നത്.

കണ്ടുമുട്ടിയ എല്ലാവരുടെയും മുഖങ്ങൾ എൻ്റെ മനസ്സിൽ തെളിഞ്ഞുവരുന്നു.ഇത്രയധികം സ്നേഹവും കരുതലും കാണിച്ച എൻ്റെ പ്രിയപ്പെട്ടവരെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സ് വിഷമത്താൽ നിറയുന്നു. ഇതൊരു തീരാനഷ്ടമാണ്. ആശ്വാസവാക്കുകൾ പറഞ്ഞാലും, നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവില്ല. എങ്കിലും, നിങ്ങളുടെ കുടുംബത്തിലെ അംഗം എന്ന നിലയിൽ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതവും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 2 ലക്ഷം രൂപ വീതവും നൽകാൻ ഞാൻ ഉദ്ദേശിക്കുന്നു.

ALSO READ: സങ്കടകടലായി തമിഴകം; മരണം 39 ആയി; പുലർച്ചെ കരൂരിലെ ആശുപത്രി സന്ദർശിച്ച് എം.കെ.സ്റ്റാലിന്‍


ഈ തുക, നിങ്ങളുടെ നഷ്ടത്തിന് മുന്നിൽ ഒന്നുമല്ല. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നമ്മുടെ പ്രിയപ്പെട്ടവരെല്ലാം വേഗത്തിൽ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയെത്താൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. നിങ്ങളുടെ കുടുംബത്തിൽപ്പെട്ട ഒരാളെന്ന നിലയിൽ, ഈ നിമിഷം, അതിയായ ദുഃഖത്തോടെ നിങ്ങളോടൊപ്പം നിൽക്കേണ്ടത് എൻ്റെ കടമയാണ്- വിജയ് തൻ്റെ ട്വീറ്റിൽ പറയുന്നു.

തമിഴ്‌നാട്ടിലെ കരൂരിൽ ശനിയാഴ്ച നടന്ന തമിഴക വെട്രി കഴകത്തിൻ്റെ റാലിക്കിടെയായിരുന്നു അപകടം. 8 കുട്ടികളും 17 സ്ത്രീകളുമടക്കം 39 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും തമിഴ്നാട് സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ