PM-KISAN Scheme: ഇരട്ടി സന്തോഷം! 6000 രൂപ ഇനിയും അക്കൗണ്ടിലെത്തും; പിഎം കിസാൻ പദ്ധതി 2031 വരെ നീട്ടി
PM KISAN Scheme Extension To 2031: കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തിൽ, പദ്ധതിക്ക് കീഴിൽ അർഹരായ കർഷകർക്ക് പ്രതിവർഷം 6000 രൂപയുടെ സാമ്പത്തിക സഹായം തുടർന്നും 2031 വരെ ലഭിക്കുന്നതാണ്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് എത്തിക്കുന്ന രീതിക്കാണ് ക്രമീകരണം. നിലവിൽ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെയാണ് തുക വിതരണം ചെയ്യുന്നത്. പദ്ധതി പ്രകാരം കർഷകർക്ക് ഇതുവരെ നേരിട്ട് 4.47 ലക്ഷം കോടി രൂപ കൈമാറിയതായും കേന്ദ്രം വ്യക്തമാക്കുന്നു.

PM Modi
ന്യൂഡൽഹി: രാജ്യത്തെ കർഷകർക്ക് വലിയ ആശ്വാസ വാർത്തയുമായി കേന്ദ്ര മന്ത്രിസഭാ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അഥവാ പിഎം കിസാൻ പദ്ധതി തുടരാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. പിഎം കിസാൻ പദ്ധതി 2030-31 സാമ്പത്തിക വർഷം വരെ നീട്ടാനാണ് കേന്ദ്ര മന്ത്രിസഭാ യോഗം നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഈ കാലയളവിലേക്കായി, 3,15,614 കോടി രൂപയുടെ സാമ്പത്തികവും നീക്കിവെച്ചിട്ടുണ്ട്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ചതുമായി ബന്ധപ്പെട്ടമന്ത്രിസഭാ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
ALSO READ: പൊതുപരീക്ഷ ഭേദഗതി ബില്ലിനെ പ്രശംസിച്ച് പ്രധാനമന്ത്രി; വീണ്ടും വീഡിയോ പുറത്തിറക്കി
കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തിൽ, പദ്ധതിക്ക് കീഴിൽ അർഹരായ കർഷകർക്ക് പ്രതിവർഷം 6000 രൂപയുടെ സാമ്പത്തിക സഹായം തുടർന്നും 2031 വരെ ലഭിക്കുന്നതാണ്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് എത്തിക്കുന്ന രീതിക്കാണ് ക്രമീകരണം. നിലവിൽ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെയാണ് തുക വിതരണം ചെയ്യുന്നത്. ഇടനിലക്കാരെ ഒഴിവാക്കി സഹായം പൂർണമായും കർഷകരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനാണി സർക്കാർ ഈ രീതിയിൽ പണം വിതരണം ചെയ്യുന്നത്.
പദ്ധതി പ്രകാരം കർഷകർക്ക് ഇതുവരെ നേരിട്ട് 4.47 ലക്ഷം കോടി രൂപ കൈമാറിയതായും കേന്ദ്രം വ്യക്തമാക്കുന്നു. പദ്ധതി വിപുലീകരിച്ച സാഹചര്യത്തിൽ അത് കാർഷിക മേഖലയിൽ നിക്ഷേപം നടത്താനുള്ള കർഷകരുടെ ശേഷി വർദ്ധിപ്പിക്കുകയും, ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുകയും, കാർഷിക അപകടസാധ്യതകൾ കുറയ്ക്കുകയും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
പിഎം- കിസാൻ പദ്ധതി
രാജ്യത്തുടനീളമുള്ള കർഷക കുടുംബങ്ങൾക്ക് നിശ്ചിത വരുമാനത്തിൻ്റെ പിന്തുണ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2019 ഫെബ്രുവരി 24 നാണ് പിഎം- കിസാൻ പദ്ധതി ആരംഭിച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇതിലൂടെ യോഗ്യരായ ഓരോ കർഷക കുടുംബത്തിനും പ്രതിവർഷം 6,000 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കുന്നു. ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) സംവിധാനം വഴി മൂന്ന് തുല്യ ഗഡുക്കളായാണ് 2,000 രൂപ വീതം നേരിട്ടെത്തിക്കുന്നത്.
കർഷകരുടെ ക്ഷേമവും വരുമാന സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി വരും വർഷങ്ങളിലും തുടരാൻ തീരുമാനിച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യത്തെ കോടിക്കണക്കിന് വരുന്ന ചെറുകിട, നാമമാത്ര കർഷകർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പിഎം-കിസാൻ പദ്ധതി ആരംഭിച്ചത്. കാർഷിക ആവശ്യങ്ങൾക്കും മറ്റ് കുടുംബ ചെലവുകൾക്കും ഈ തുക ഒരു കൈത്താങ്ങാകുമെന്നാണ് സർക്കാരിൻ്റെ കണക്കുകൂട്ടൽ. പദ്ധതിയുടെ കാലാവധി 2031 വരെ നീട്ടിയത് കർഷകർക്ക് വലിയ ആശ്വാസമേകും.
English Summary:
Union Cabinet on Friday approved the extension of the Pradhan Mantri Kisan Samman Nidhi (PM-KISAN) scheme for another five years, continuing it till the 2030-31 financial year. The decision comes with a total financial outlay of Rs 3,15,614 crore.