AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UP Teacher Attack: അധ്യാപികയുടെ ചുണ്ടുകൾ അറുത്തെടുത്ത് പ്ലസ് ടു വിദ്യാർഥി; സ്കൂൾ മാറിയിട്ടും വിടാതെ ക്രൂരത

UP Student Attacks Teacher: ശല്യം സഹിക്കവയ്യാതെയാണ് അവർ ആ സ്കൂളിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു വിദ്യാലയത്തിൽ ചേർന്നതെന്ന് അധ്യാപികയുടെ സഹോദരൻ പറഞ്ഞു. എന്നാൽ അവിടെയും പിന്തുടർന്നെത്തിയ പ്രതി ക്രൂരമായ പകപോക്കൽ നടത്തുകയായിരുന്നു.

UP Teacher Attack: അധ്യാപികയുടെ ചുണ്ടുകൾ അറുത്തെടുത്ത് പ്ലസ് ടു വിദ്യാർഥി; സ്കൂൾ മാറിയിട്ടും വിടാതെ ക്രൂരത
അധ്യാപികയെ ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങളിൽ നിന്ന്Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 06 Feb 2026 | 06:29 AM

ലഖ്നൗ: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ അധ്യാപികയ്ക്ക് നേരെ പ്ലസ് ടു വിദ്യാർത്ഥിയുടെ ക്രൂരമായ ആക്രമണം. തന്നെ നിരന്തരം ശല്യം ചെയ്തിരുന്ന വിദ്യാർത്ഥിയെ പേടിച്ച് ജോലി ചെയ്തിരുന്ന സ്‌കൂൾ മാറിയിട്ടും, പിന്തുടർന്നെത്തിയ വിദ്യാർത്ഥി അധ്യാപികയുടെ ചുണ്ടുകൾ മുറിച്ചുമാറ്റുകയായിരുന്നു. ജനുവരി 26-നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി കോട്‌വാലി സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ അധ്യാപിക ചികിത്സയിലാണ്. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. നേരത്തെ ആഗ്ര റോഡിലെ ഒരു സ്വകാര്യ സ്കൂളിലായിരുന്നു അധ്യാപിക ജോലി ചെയ്തിരുന്നത്. അവിടെ പഠിച്ചിരുന്ന ഈ വിദ്യാർത്ഥി അധ്യാപികയെ നിരന്തരം ശല്യം ചെയ്തിരുന്നു. ശല്യം സഹിക്കവയ്യാതെയാണ് അവർ ആ സ്കൂളിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു വിദ്യാലയത്തിൽ ചേർന്നതെന്ന് അധ്യാപികയുടെ സഹോദരൻ പറഞ്ഞു. എന്നാൽ അവിടെയും പിന്തുടർന്നെത്തിയ പ്രതി ക്രൂരമായ പകപോക്കൽ നടത്തുകയായിരുന്നു.

ALSO READ: യാചകന് 10 രൂപ നീട്ടി കൊച്ചു പെൺകുട്ടി, അയാൾ ചെയ്തത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

കുട്ടിയുടെ പെരുമാറ്റം ശരിയല്ലെന്നും അവനെ നിയന്ത്രിക്കണമെന്നും അധ്യാപിക വിദ്യാർത്ഥിയുടെ മാതാവിനോട് പരാതിപ്പെട്ടിരുന്നു. മകൻ്റെ ഭാഗത്തുനിന്ന് ഇനി ഇത്തരം പ്രവൃത്തികൾ ഉണ്ടാകില്ലെന്ന് അമ്മ ഉറപ്പുനൽകിയെങ്കിലും വിദ്യാർത്ഥി ശല്യം തുടരുകയായിരുന്നു. വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ ഭയന്ന് അധ്യാപിക മെയിൻപുരിയിലെ മറ്റൊരു വിദ്യാലയത്തിൽ ജോലിയിൽ പ്രവേശിച്ചു. എന്നാൽ അധ്യാപികയുടെ പുതിയ ജോലിസ്ഥലം കണ്ടെത്തിയ പ്രതി, അവിടെയും അവരെ പിന്തുടരുന്നത് തുടർന്ന് ആക്രമിക്കുകയായിരുന്നു.

അധ്യാപികയോട് ലൈംഗിക താല്പര്യത്തോടെ പ്രതി പലതവണ സമീപിച്ചിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവരെ വഴിയിൽ തടഞ്ഞുനിർത്തിയ പ്രതി, കൈവശമുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച അധ്യാപികയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അധ്യാപികയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Follow Us