Puducherry Airport : സാറ്റലൈറ്റ് ഫോണുമായി ഡോക്ടറെന്തിന് എയർപോർട്ടിൽ? തടഞ്ഞ് സുരക്ഷ ഉദ്യോഗസ്ഥർ
Satellite Phone Seized in Puducherry : സ്കോട്ട് നിരവധി സ്ഥലങ്ങൾ ഇതിനോടകം സന്ദർശിച്ചതായാണ് പ്രാഥമിക വിവരം. മധുരയിലടക്കം ഇവർ പോയിട്ടുണ്ട്. സ്കോട്ട് ഇന്ത്യയിലെത്തിയത് വെറും സന്ദർശനം മാത്രമാണോ എന്ന് പരിശോധിക്കുന്നുണ്ട്.
പുതുച്ചേരി: കയ്യിലൊരു സാറ്റലൈറ്റ് ഫോണുമായി ഹൈദരാബാദേക്ക് പോവാൻ വിമാനത്താവളത്തിലെത്തിയ ഡോക്ടറാണ് പ്രശ്നത്തിലായത്. അമേരിക്കൻ സ്വദേശിയും നേത്രരോഗ വിദഗ്ധയയുമായ റേച്ചൽ ആൻ സ്കോട്ടിനെയാണ് പുതുച്ചേരി വിമാനത്താവളത്തിൽ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞത്. പുതുച്ചേരിയിലെ അരവിന്ദ് ഐ ഹോസ്പിറ്റലിൽ ഡോക്ടർമാരെ കാണാൻ എത്തിയതായിരുന്നു റേച്ചൽ. ഇവരുടെ പക്കലുണ്ടായിരുന്ന ഇറിഡിയം സാറ്റലൈറ്റ് ഫോണാണ് സുരക്ഷാ പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെയാണ് ഡോക്ടറെ തടഞ്ഞത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ് പുതുച്ചേരി പോലീസ്. സ്കോട്ട് നിരവധി സ്ഥലങ്ങൾ ഇതിനോടകം സന്ദർശിച്ചതായാണ് പ്രാഥമിക വിവരം. മധുരയിലടക്കം ഇവർ പോയിട്ടുണ്ട്. സ്കോട്ട് ഇന്ത്യയിലെത്തിയത് വെറും സന്ദർശനം മാത്രമാണോ എന്ന് പരിശോധിക്കുന്നുണ്ട്.
നിയമപ്രകാരം
ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിൻ്റെ അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ പോലുള്ളവ ഇന്ത്യയിൽ കൈവശം വെയ്ക്കാനാവില്ല. ഇത്തരത്തിൽ അനുമതിയില്ലാതെ ഉപയോഗിക്കുന്ന ഫോണുകൾ ഉപയോഗിക്കുന്നവർക്കെതിരെ സർക്കാർ തന്നെ നേരിട്ട് നടപടി എടുക്കും. നേരത്തെ യുകെ പുറപ്പെടുവിച്ച യാത്ര മാർഗ നിർദ്ദേശങ്ങളിൽ ഇന്ത്യയിലേക്ക് സാറ്റലൈറ്റ് ഫോണുമായി പോകുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം കൊച്ചിയിലും, ഡെറാഡൂണിലും നേരത്തെ സാറ്റലൈറ്റ് ഫോണുകളുമായി എത്തിയവരെ തടഞ്ഞിരുന്നു.