AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chirag Paswan: ഖുറേഷിക്കെതിരെ സംസാരിച്ചത് എന്റെ പാര്‍ട്ടിയില്‍ നിന്നുള്ളവരാണെങ്കില്‍ പുറത്താക്കപ്പെട്ടിരുന്നേനെ: ചിരാഗ് പസ്വാന്‍

Chirag Paswan Against Vijay Shah: വിജയ് ഷാ തന്റെ പാര്‍ട്ടിയില്‍ ആയിരുന്നുവെങ്കില്‍ താന്‍ അദ്ദേഹത്തെ ജീവിതകാലം മുഴുവന്‍ പുറത്താക്കുമായിരുന്നു. സൈന്യം കാരണമാണ് നമ്മള്‍ നിലനില്‍ക്കുന്നത്. സൈനികരെ കുറിച്ചുള്ള ഏതൊരു പരാമര്‍ശവും സഹിക്കാനാകില്ല എന്നും പസ്വാന്‍ പറഞ്ഞു.

Chirag Paswan: ഖുറേഷിക്കെതിരെ സംസാരിച്ചത് എന്റെ പാര്‍ട്ടിയില്‍ നിന്നുള്ളവരാണെങ്കില്‍ പുറത്താക്കപ്പെട്ടിരുന്നേനെ: ചിരാഗ് പസ്വാന്‍
ചിരാഗ് പസ്വാന്‍Image Credit source: PTI
shiji-mk
Shiji M K | Published: 20 May 2025 07:14 AM

ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരെ സംസാരിച്ചത് തന്റെ പാര്‍ട്ടിയില്‍ നിന്നുള്ളവരായിരുന്നുവെങ്കില്‍ ജീവിതകാലം മുഴുവന്‍ അവരെ പുറത്താക്കുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്‍. മധ്യപ്രദേശ് മന്ത്രി വിജയ് ഷാ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിജയ് ഷാ തന്റെ പാര്‍ട്ടിയില്‍ ആയിരുന്നുവെങ്കില്‍ താന്‍ അദ്ദേഹത്തെ ജീവിതകാലം മുഴുവന്‍ പുറത്താക്കുമായിരുന്നു. സൈന്യം കാരണമാണ് നമ്മള്‍ നിലനില്‍ക്കുന്നത്. സൈനികരെ കുറിച്ചുള്ള ഏതൊരു പരാമര്‍ശവും സഹിക്കാനാകില്ല എന്നും പസ്വാന്‍ പറഞ്ഞു.

ഭീകരരുടെ സഹോദരി എന്നാണ് വിജയ് ഷാ ഖുറേഷിയെ വിശേഷിപ്പിച്ചത്. വിധവകളായ സഹോദരിമാരെ നിങ്ങളുടെ സമുദായത്തിലെ ഒരു സ്ത്രീ നിങ്ങളെ നഗ്നനയാക്കും. മോദി ജി നിങ്ങളുടെ സമുദായത്തിലെ പെണ്‍മക്കളോട് പ്രതികാരം ചെയ്യാമെന്ന് തെളിയിച്ചുവെന്നും വിജയ് ഷാ പറഞ്ഞിരുന്നു.

ഷായ്‌ക്കെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. വിജയ് ഷാ നടത്തിയത് രാജ്യത്തിന് ആകെ നാണക്കേടുണ്ടാകുന്ന പ്രസ്താവനയാണെന്ന് സുപ്രീം കോടതി പറഞ്ഞു. വിഷയം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിനും സുപ്രീം കോടതി അനുമതി നല്‍കി. മെയ് 28ന് അന്വേഷണ സംഘം സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ ഷായുടെ അറസ്റ്റ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

Also Read: Minister Vijay Shah: കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി

മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചുവെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിച്ചുവെന്നുമുള്ള കുറ്റങ്ങളാണ് കണ്ടെത്തിയത്.