Lucknow Encounter: ബലാത്സംഗ പ്രതിയെ വനിതാ എസ്ഐ വെടിവെച്ചിട്ടു : സംഭവം യുപിയിൽ

Uttar Pradesh Lucknow Encounter: പോലീസ് സംഘം അടുത്തെത്തിയപ്പോൾ പ്രതി ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിലിനിടെ ഓപ്പറേഷനിലെ അംഗവും കേസിലെ മുഖ്യ അന്വേഷകയുമായ എസ്‌ഐ സക്കീന ഖാൻ സർവീസ് പിസ്റ്റൾ ഉപയോഗിച്ച് തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Lucknow Encounter: ബലാത്സംഗ പ്രതിയെ വനിതാ എസ്ഐ വെടിവെച്ചിട്ടു : സംഭവം യുപിയിൽ

DCP, Sub-Inspector Sakina Khan

Published: 

02 Jun 2025 | 11:44 AM

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഒരാളെ വനിതാ പോലീസ് വെടിവച്ച് പരിക്കേൽപ്പിച്ചു. സബ് ഇൻസ്‌പെക്ടർ സക്കീന ഖാനാണ് പ്രതിയെ വെടിവച്ചത്. പ്രതിയായ കമൽ കിഷോറിനെ പിന്നീട് അറസ്റ്റ് ചെയ്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. മെയ് 28 ന് മഡെയ്ഗഞ്ച് പ്രദേശത്ത് കിഷോർ ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് പ്രദേശത്ത് പരിശോധന നടത്തിയത്.

പോലീസ് സംഘം അടുത്തെത്തിയപ്പോൾ പ്രതി ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിലിനിടെ ഓപ്പറേഷനിലെ അംഗവും കേസിലെ മുഖ്യ അന്വേഷകയുമായ എസ്‌ഐ സക്കീന ഖാൻ സർവീസ് പിസ്റ്റൾ ഉപയോഗിച്ച് തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കമൽ കിഷോറിനെതിരെ നിരവധി ക്രിമിനൽ കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) പറഞ്ഞു.

ഭക്ഷണമുണ്ടാക്കിയില്ലെന്ന് ആരോപണം; മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

രാത്രി തനിക്ക് ഭക്ഷണമുണ്ടാക്കി നൽകാൻ തയ്യാറായില്ലെന്നാരോപിച്ച് മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ഝാർഖണ്ഡിലെ ചക്രധർപൂരിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭക്ഷണമുണ്ടാക്കി നൽകാൻ ഭാര്യ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

പ്രതി ശങ്കർ ശനിയാഴ്ച രാത്രി മദ്യപിച്ചാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം തനിക്ക് ഭക്ഷണമുണ്ടാക്കിനൽകാൻ ഇയാൾ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ, മദ്യപിച്ചെത്തിയ ഭർത്താവിനോട് ദേഷ്യപ്പെട്ട യുവതി ഭക്ഷണമുണ്ടാക്കാൻ വിസമ്മതിച്ചു. ഇത് ഇരുവർക്കുമിടയിൽ വാക്കുതർക്കത്തിന് കാരണമാവുകയായിരുന്നു.

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ