Malayali Boy Died in Ooty: വടകര സ്വദേശിയായ 15കാരന്‍ മരം തലയില്‍ വീണ് മരിച്ചു; സംഭവം ഊട്ടിയില്‍

Ooty Rain Death: ഊട്ടി-ഗൂഡല്ലൂര്‍ ദേശീയപാതയിലെ ട്രീ പാര്‍ക്ക് ടൂറിസ്റ്റ് സെന്ററില്‍ വെച്ചായിരുന്നു അപകടം. വിദ്യാര്‍ഥി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കോഴിക്കോട് നിന്ന് 14 പേരടങ്ങിയ സംഘമാണ് ഊട്ടിയിലേക്ക് യാത്ര പുറപ്പെട്ടത്. അവിടെ എത്തിയ സംഘം ധാരാളം മരങ്ങളുള്ള ട്രീ പാര്‍ക്ക് ഭാഗത്ത് ചുറ്റിനടക്കുന്നതിനിടെ ആദിദേവിന്റെ തലയിലേക്ക് മരം വീഴുകയായിരുന്നു.

Malayali Boy Died in Ooty: വടകര സ്വദേശിയായ 15കാരന്‍ മരം തലയില്‍ വീണ് മരിച്ചു; സംഭവം ഊട്ടിയില്‍

അപകട സ്ഥലം

Published: 

25 May 2025 19:08 PM

ഗൂഡല്ലൂര്‍: വടകര സ്വദേശിയായ 15കാരന്‍ ഊട്ടിയില്‍ വെച്ച് മരിച്ചു. തലയില്‍ മരം വീണതിനെ തുടര്‍ന്നാണ് അന്ത്യം. കോഴിക്കോട് നിന്നും ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിലുള്ളതായിരുന്നു ബാലന്‍. വടകര മുകേരിയില്‍ പ്രസീതിന്റെയും രേഖയുടെയും മകന്‍ ആദിദേവ് ആണ് മരിച്ചത്.

ഊട്ടി-ഗൂഡല്ലൂര്‍ ദേശീയപാതയിലെ ട്രീ പാര്‍ക്ക് ടൂറിസ്റ്റ് സെന്ററില്‍ വെച്ചായിരുന്നു അപകടം. വിദ്യാര്‍ഥി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കോഴിക്കോട് നിന്ന് 14 പേരടങ്ങിയ സംഘമാണ് ഊട്ടിയിലേക്ക് യാത്ര പുറപ്പെട്ടത്. അവിടെ എത്തിയ സംഘം ധാരാളം മരങ്ങളുള്ള ട്രീ പാര്‍ക്ക് ഭാഗത്ത് ചുറ്റിനടക്കുന്നതിനിടെ ആദിദേവിന്റെ തലയിലേക്ക് മരം വീഴുകയായിരുന്നു.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഊട്ടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസും വനംവകുപ്പും ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു. നിലവില്‍ കനത്ത മഴയെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

റോസ് ഗാര്‍ഡന്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പൈന്‍ ഫോറസ്റ്റ് എന്നിവയുള്‍പ്പെടെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും മെയ് 26 ന് താത്കാലികമായി അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം, കേരളത്തിലും കനത്ത മഴ തുടരുകയാണ്. മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 26 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നിലവില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: Kerala School Holiday: ഈ ജില്ലകളിലെ ട്യൂഷൻ സെന്‍ററുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

വ്യാഴാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും