Valentine’s Day: നിങ്ങൾക്ക് ബോയ്ഫ്രണ്ടിനെ ആവശ്യമുണ്ടോ? വാടകയ്‌ക്കെടുക്കാം, വെറും 389 രൂപ

Bengaluru Rent A Boyfriend Advertisement: സോഷ്യൽ മീഡിയയും ആഘോഷത്തിൻ്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. എന്നാൽ ഈ തിരക്കുകൾക്കിടയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് മറ്റൊന്നുമല്ല ബെംഗളൂരുവിൽ നിന്നുള്ള ഒരു വാലന്റൈൻസ് ദിന പരസ്യമാണ്. യുവതികൾക്കായുള്ള വാലന്റൈൻസ് ദിന പരസ്യമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

Valentines Day: നിങ്ങൾക്ക് ബോയ്ഫ്രണ്ടിനെ ആവശ്യമുണ്ടോ? വാടകയ്‌ക്കെടുക്കാം, വെറും 389 രൂപ

റെന്റ് എ ബോയ്ഫ്രണ്ട് പരസ്യ പോസ്റ്റർ

Published: 

14 Feb 2025 | 04:50 PM

ലോകമെമ്പാടുമുള്ള കമിതാക്കൾ വാലന്റൈൻസ് ദിനം (Valentine’s Day) ആഘോഷത്തിലാണ്. ഇതിൻ്റെ ഭാ​ഗമായി വിവിധയിടങ്ങളിൽ ആഘോഷങ്ങളും പരിപാടികളും അരങ്ങേറുകയാണ്. സോഷ്യൽ മീഡിയയും ആഘോഷത്തിൻ്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. എന്നാൽ ഈ തിരക്കുകൾക്കിടയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് മറ്റൊന്നുമല്ല ബെംഗളൂരുവിൽ നിന്നുള്ള ഒരു വാലന്റൈൻസ് ദിന പരസ്യമാണ്. യുവതികൾക്കായുള്ള വാലന്റൈൻസ് ദിന പരസ്യമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

വാലന്റൈൻസ് ദിനത്തിൽ കാമുകൻ്റെയോ കാമുകിയുടേയോ കൈപിടിച്ച് നടക്കാൻ ആ​ഗ്രഹിക്കാത്ത യുവമനസ്സുകൾ കുറവാണ്. എന്നാൽ ഈ പരസ്യം അവർക്കുള്ളതല്ല സിം​ഗിളായിട്ടുള്ള യുവതികൾക്കാണ്. വാലന്റൈൻസ് ദിനത്തിൽ ഒന്നിച്ച് പാർട്ടിക്കും മറ്റും പോകാൻ ബോയ്ഫ്രണ്ടിനെ വേണമെങ്കിൽ വാടകയ്ക്ക് കിട്ടുമെന്നാണ് പരസ്യത്തിലുള്ളത്. (റെന്റ് എ ബോയ്ഫ്രണ്ട്) എന്നാണ് ഈ പരസ്യം. എന്നാൽ വെറുതെ കിട്ടില്ല. 389 രൂപ കൊടുത്താൽ മാത്രമെ നിങ്ങൾക്കൊരാളെ കാമുകനായി കിട്ടുകയുള്ളൂ.

ബം​ഗളൂരുവിലെ ജനന​ഗർ പ്രദേശത്താണ് വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ച് പരസ്യത്തിൻ്റെ പോസ്റ്ററുകൾ കണ്ടത്. ഇന്ത്യയിൽ ഈ വാർത്ത കൗതുകകരമാണെങ്കിലും മറ്റ് രാജ്യങ്ങളിൽ ഇത്തരം സമ്പ്രദായം നേരത്തെ തന്നെ പ്രചാരത്തിലുണ്ട്. പ്രത്യേകിച്ചും ചൈന, ജപ്പാൻ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ. ജയനഗർ കൂടാതെ ബനശങ്കരി, ബിഡിഎ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഈ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. പോസ്റ്ററിൽ ഒരു ക്യു.ആർ കോഡും നൽകിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഇത് സ്‌കാൻ ചെയ്ത് സേവനം ഉപയോഗിക്കാം.

എന്നാൽ ഈ രീതിയോട് യോജിക്കാതെ ചില പ്രദേശവാസികൾ ഇതിനെതിരെ രോഷം പ്രകടിപ്പിക്കുകയും ബെംഗളൂരു പോലീസിനെ ടാ​ഗ് ചെയ്ത് പരസ്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇത്തരം സംസ്കാരങ്ങൾ നഗരത്തിന്റെ ഭീഷണിയാകുമെന്നും അതിനാൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ രാജ്യത്ത് ഇത്തരമൊരു സേവനം ആദ്യമായിട്ടല്ല ഉണ്ടാകുന്നത്. 2018 ൽ മഹാരാഷ്ട്രയിലെ മുംബൈയിൽ ‘റെന്റ് എ ബോയ്‌ഫ്രണ്ട്’ എന്ന പേരിൽ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു.

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ