AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bihar Election Result 2025 Live : 200 സീറ്റുകളിൽ എൻഡിഎ മുന്നേറ്റം, തിരഞ്ഞെടുപ്പ് ഫലം തത്സമയം

Bihar Assembly Election Result 2025 Live Updates: 130 മുതൽ 167 വരെ സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പ്രവചനം. എന്നാൽ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 34 മുതൽ 37 ശതമാനം താൽപര്യപ്പെടുന്നുവെന്നും സർവേകൾ പറയുന്നു.

nithya
Nithya Vinu | Updated On: 14 Nov 2025 22:05 PM
Bihar Election Result 2025 Live : 200 സീറ്റുകളിൽ എൻഡിഎ മുന്നേറ്റം, തിരഞ്ഞെടുപ്പ് ഫലം തത്സമയം
Narendra Modi, Nithish Kumar

പട്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുകയാണ്. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ അഞ്ചാം തവണയും അധികാരത്തിൽ എത്തുമോ? അതോ തേജസ്വി യാദവിൻ്റെ നേതൃത്വത്തിലുള്ള മഹാസഖ്യം എൻഡിഎയുടെ മുന്നേറ്റം തടഞ്ഞ് എക്സിറ്റ് പോൾ പ്രവചനങ്ങളെ അട്ടിമറിക്കുമോ? എന്ന ചോദ്യങ്ങൾക്ക് ഇന്ന് ഉത്തരം ലഭിക്കും.

രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. പോസ്റ്റൽ ബാലറ്റിന് ശേഷം 8:30 മുതൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എണ്ണിത്തുടങ്ങും. പത്ത് മണിയോടെ ട്രെൻഡ് വ്യക്തമാകും. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായി നടന്ന 243 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിഹാറിൽ 67.13 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

എക്സിറ്റ് പോൾ ഫലങ്ങളെല്ലാം നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ് വ്യക്തമാക്കുന്നത്. 130 മുതൽ 167 വരെ സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പ്രവചനം. എന്നാൽ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 34 മുതൽ 37 ശതമാനം താൽപര്യപ്പെടുന്നുവെന്നും സർവേകൾ പറയുന്നു.

ALSO READ: ബിഹാറില്‍ ട്വിസ്റ്റുകളില്ല, എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍

പുറത്തുവന്ന 11 എക്സിറ്റ് പോൾ സർവേകളിൽ, പത്തെണ്ണവും എൻഡിഎയ്ക്ക് ഭൂരിപക്ഷം പ്രവചിക്കുമ്പോൾ, ഒരൊറ്റ സർവേ മാത്രമാണ് ജെ.ഡി.യു. നയിക്കുന്ന എൻഡിഎ സഖ്യവും മഹാസഖ്യവും തമ്മിൽ കടുത്ത മത്സരം നടക്കുമെന്ന് പ്രവചിച്ചിട്ടുള്ളത്. പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാൻ കഴിയില്ലെന്നാണ് പ്രവചനം.

ജെ.ഡി.യു. ഉൾപ്പെടെ അഞ്ച് പാർട്ടികളാണ് ബിഹാറിലെ എൻ‌ഡി‌എയിൽ ഉൾപ്പെടുന്നത്. ആർ‌ജെ‌ഡി, കോൺഗ്രസ്, സിപിഐ (എം‌എൽ) ലിബറേഷൻ, മറ്റ് ഇടതുപക്ഷ പാർട്ടികൾ, വികാസീൽ ഇൻസാൻ പാർട്ടി (വിഐപി) എന്നിവയാണ് മഹാഗഡ്ബന്ധനിലുള്ളത്.

LIVE NEWS & UPDATES

The liveblog has ended.
  • 14 Nov 2025 08:28 PM (IST)

    കോണ്‍ഗ്രസ് ഉടന്‍ പിളരുമെന്ന് മോദി

    കോണ്‍ഗ്രസ് ഉടന്‍ പിളരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന് രാജ്യത്തെക്കുറിച്ച് പോസിറ്റീവ് കാഴ്ചപ്പാടില്ലെന്നും മോദി വിമര്‍ശിച്ചു Read More

  • 14 Nov 2025 07:05 PM (IST)

    ബിഹാറിലെ വിജയം കേരളത്തിന് മാതൃകയാക്കാം : കെ. സുരേന്ദ്രൻ

    ബിഹാറിലെ എൻഡിഎയുടെ വിജയം കേരള സംസ്ഥാനത്തിന് മാതൃകയാക്കാമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. നിലവിലുള്ള കൊള്ളക്കാരുടെ ഭരണത്തിനെതിരായിട്ടുള്ള ഒരു സുതാര്യമായ ഭരണം കേരളത്തിലും വരണമെന്ന സന്ദേശമാണ് ബിഹാർ തിരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

  • 14 Nov 2025 06:44 PM (IST)

    Shashi Tharoor: തോല്‍വി പരിശോധിക്കണമെന്ന് ശശി തരൂര്‍

    നേതാക്കള്‍ തോല്‍വി പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍.

  • 14 Nov 2025 06:14 PM (IST)

    PM Modi: സദ്ഭരണവും വികസനവും വിജയിച്ചെന്ന് മോദി

    ബിഹാറില്‍ സദ്ഭരണവും വികസനവും വിജയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി Read More

  • 14 Nov 2025 04:53 PM (IST)

    ഇനി കേരളത്തിന്റെ ഊഴം; രാജീവ് ചന്ദ്രശേഖർ

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയും എൻഡിഎയും മുന്നോട്ടു വെയ്ക്കുന്ന പ്രവർത്തന മികവിന് ജനങ്ങൾ നൽകിയ പിന്തുണയാണ് ബിഹാറിൽ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇനി കേരളത്തിന്റെ ഊഴമാണെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

  • 14 Nov 2025 04:46 PM (IST)

    ‘ജൻ അധികാർ യാത്ര’ കടന്നുപോയ 110 മണ്ഡലങ്ങളിലും കോൺഗ്രസിന് തിരിച്ചടി, കുളത്തിൽ ചാടിയ മണ്ഡലത്തിൽ മാത്രം ആശ്വാസം

    വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി ബിഹാറിൽ നടത്തിയ ‘ജൻ അധികാർ യാത്ര’ കോൺഗ്രസിന് വോട്ടായി മാറിയില്ല. യാത്ര കടന്നുപോയ 110 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നുപോലും ‘പച്ച പിടിക്കാതെ’ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു.

    സസാറാമിൽ നിന്ന് ആരംഭിച്ച യാത്ര 25 ജില്ലകളിലൂടെയും 110 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നാണ് പട്നയിൽ അവസാനിച്ചത്. ഏകദേശം 1,300 കിലോമീറ്ററോളം രാഹുൽ ഗാന്ധി സംസ്ഥാനത്ത് സഞ്ചരിച്ചു. ജൻ അധികാർ യാത്രയ്ക്കിടെ കുളത്തിൽ ചാടി സമൂഹമാധ്യമങ്ങളിൽ വൈറലായ ബെഗുസാരായ് മണ്ഡലത്തിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.

  • 14 Nov 2025 04:30 PM (IST)

    ബിഹാറില്‍ ജയിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് രമേശ് ചെന്നിത്തല

    എന്‍ഡിഎ അല്ല ബിഹാറില്‍ ജയിച്ചതെന്ന് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ബിഹാറില്‍ ജയിച്ചതെന്നും ചെന്നിത്തല Read More

  • 14 Nov 2025 03:51 PM (IST)

    മഹാസഖ്യത്തിന് പിഴച്ചതെവിടെ?

    ബിഹാറില്‍ മഹാസഖ്യത്തിന് എവിടെയാണ് പിഴച്ചത്? എന്‍ഡിഎയുടെ കുതിപ്പ് എങ്ങനെ സംഭവിച്ചു Read More 

  • 14 Nov 2025 01:45 PM (IST)

    PM Modi On Bihar Election Result : ബിഹാറിലെ വമ്പൻ ജയം; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

    ബിഹാറിലെ കൂറ്റൻ വിജയത്തിന് പിന്നാലെ പാർട്ടി പ്രവർത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. വൈകിട്ട് ബിജെപി ആസ്ഥാനത്ത് വെച്ചാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക.

  • 14 Nov 2025 01:43 PM (IST)

    Bihar Election Result Latest Update : 200 കടന്ന് എൻഡിഎ

    ബിഹാർ തിരഞ്ഞെടുപ്പിലെ ബിജെപി-ജെഡിയും സഖ്യത്തിൻ്റെ സീറ്റ് നില 200 കടന്നു. ആർജെഡിയും കോൺഗ്രസ് സഖ്യം 37ലേക്ക് കൂപ്പുകുത്തി.

    തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റ് പ്രകാരമുള്ള കക്ഷി നില ഇങ്ങനെ

    ബിജെപി- 91
    ജെഡിയു – 81
    എൽജെപി – 21
    ഹിന്ദുസ്ഥാനി അവാം മോർച്ച- 5
    ആർഎൽഎം – 4
    ആർജെഡി- 26
    കോൺഗ്രസ് – 4
    സിപിഐഎംഎൽ- 4
    സിപിഐ- 1
    സിപിഎം- 1
    ബിഎസ്പ- 1
    എഐഎംഐഎം- 5

     

  • 14 Nov 2025 12:34 PM (IST)

    Bihar Election Congress Votes: കോൺഗ്രസ്സ് ദയനീയമായ അവസ്ഥയിൽ

    ബീഹാറിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുമ്പോൾ കോൺഗ്രസ്സ് വെറും ഒറ്റ അക്കത്തിലേക്ക് ചുരുങ്ങി. ആറ് സീറ്റുകളാണ് കോൺഗ്രസ്സിന് ഒറ്റക്ക് ലീഡ് ചെയ്യാൻ സാധിക്കുന്നത്

  • 14 Nov 2025 12:10 PM (IST)

    തേജസ്വി യാദവ് പിന്നിൽ

    ബീഹാർ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. രാഘോപൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഇന്ത്യാ സഖ്യം നേതാവ് തേജസ്വി യാദവ് പിന്നിലാണ്.

  • 14 Nov 2025 11:57 AM (IST)

    സ്ത്രീകൾ എൻ‌ഡി‌എയ്‌ക്കൊപ്പം നിന്ന രഹസ്യം

    ബീഹാറിലെ സ്ത്രീകൾ എൻ‌ഡി‌എയ്‌ക്കൊപ്പം നിന്നതാണ് വിജയത്തിൻ്റെ മറ്റൊരു രഹസ്യം.തിരഞ്ഞെടുപ്പിന് മുമ്പ് നിതീഷ് സർക്കാർ മുഖ്യമന്ത്രി മഹിളാ റോസ്ഗർ യോജന എന്ന ഒരു പുതിയ പദ്ധതി അവതരിപ്പിച്ചിരുന്നു. സ്ത്രീകളുടെ അക്കൗണ്ടുകളിൽ സർക്കാർ 10,000 രൂപ നിക്ഷേപിക്കുന്നതായിരുന്നു ഇത്. 25 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിൽ 10,000 രൂപയാണ് നിക്ഷേപിച്ചത്.

  • 14 Nov 2025 11:02 AM (IST)

    മൃഗീയമായ ഭൂരിപക്ഷം, ശക്തമായ എൻഡിഎ മുന്നേറ്റം

    166 സീറ്റുകളിൽ മുന്നേറ്റം, മൃഗീയ ഭൂരിക്ഷവുമായി എൻഡിഎ

  • 14 Nov 2025 10:58 AM (IST)

    ബോർഡുകൾ ഉയർന്നു

  • 14 Nov 2025 10:28 AM (IST)

    ഇന്ത്യാ ബ്ലോക്കിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

    രാഘോപൂരിൽ ഇന്ത്യാ ബ്ലോക്കിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി (ആർജെഡി ) തേജസ്വി യാദവ് 893 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

  • 14 Nov 2025 10:17 AM (IST)

    Who will be the New Bihar CM: ബീഹാർ മുഖ്യമന്ത്രി ആര്

    ബീഹാർ മുഖ്യമന്ത്രി ആരായിരിക്കും എന്നതിൽ ചില വ്യക്തതകളും ബിജെപി ഇതിനോടകം വരുത്തി കഴിഞ്ഞു

  • 14 Nov 2025 09:41 AM (IST)

    Bihar Election Results 2025 in Malayalam: ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി

    ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയേക്കും, എൻഡിഎക്ക് ശക്തമായ മുന്നേറ്റം

  • 14 Nov 2025 09:31 AM (IST)

    Bihar Assembly Election Results 2025: നിതീഷ് കുമാർ അഞ്ചാം തവണയും അധികാരത്തിലെത്തുമോ

    ബീഹാറിൽ കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ജനതാദൾ (യു) മേധാവി നിതീഷ് കുമാർ അഞ്ചാം തവണയും അധികാരത്തിലെത്തുമോ? അതോ സർക്കാർ മാറ്റം സംഭവിക്കുമോ എന്ന് തീരുമാനിക്കുന്നത് 243 നിയമസഭാ സീറ്റുകളിലെയും വോട്ടെടുപ്പ് ഫലങ്ങളാണ്.

  • 14 Nov 2025 09:26 AM (IST)

    Bihar Vidhan Sabha Election Results 2025: എൻഡിഎ മുന്നേറ്റം

    ബീഹാറിൽ എൻഡിഎ മുന്നേറ്റം. രാവിലെ 9 മണി വരെയുള്ള ആദ്യഫല സൂചനകൾ പ്രകാരം എൻഡിഎ 99 സീറ്റുകളിലും മഹാസഖ്യം 69 സീറ്റുകളിലും മുന്നിലാണ്

  • 14 Nov 2025 08:51 AM (IST)

    വോട്ടെണ്ണൽ ആരംഭിച്ചു; സ്ട്രോങ് റൂമുകളിൽ ത്രിതല സുരക്ഷ

    ബീഹാർ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. സ്ട്രോങ് റൂമുകളിൽ ശക്തമായ, ത്രിതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ സ്ട്രോങ് റൂമുകളും പരിസരപ്രദേശങ്ങളും പോലീസിൻ്റെ നിരീക്ഷണത്തിലാണെന്ന് ഗയ എസ്എസ്പി ആനന്ദ് കുമാർ പറഞ്ഞു.

    Read More: Bihar Election Results 2025: വോട്ടെണ്ണൽ ആരംഭിച്ചു; സ്ട്രോങ് റൂമുകളിൽ ത്രിതല സുരക്ഷ ഏർപ്പെടുത്തിയെന്ന് പോലീസ്

     

  • 14 Nov 2025 08:25 AM (IST)

    വോട്ടെണ്ണൽ ആരംഭിച്ചു, രഘോപൂരിൽ തേജസ്വി യാദവ് മുന്നിൽ

    മഹാഗത്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ആർജെഡി നേതാവ് തേജസ്വി യാദവ് രഘോപൂരിൽ ലീഡ് ചെയ്യുന്നതായി ആദ്യകാല ട്രെൻഡുകൾ.

  • 14 Nov 2025 08:07 AM (IST)

    ബിഹാറിൽ മഹാഗത്ബന്ധൻ സർക്കാർ രൂപീകരിക്കുമെന്ന് തേജസ്വി യാദവ്

    ‘ഞങ്ങൾ വിജയിക്കാൻ പോകുന്നു, എല്ലാവർക്കും നന്ദി. ഒരു മാറ്റം വരാൻ പോകുന്നു. ഞങ്ങൾ സർക്കാർ രൂപീകരിക്കുകയാണ്’ എന്ന് മഹാഗത്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ തേജസ്വി യാദവ്.

  • 14 Nov 2025 07:40 AM (IST)

    നിതീഷ് കുമാറോ തേജസ്വി യാദവോ?

    നിധീഷ് കുമാർ നേതൃത്വം നൽകുന്ന ജെഡിയുവും ബിജെപിയും അടങ്ങുന്ന എൻഡിഎ സഖ്യവും തേജസ്വി യാദവിൻ്റെ ആർജെഡിയും കോൺഗ്രസും ഉൾപ്പെടുന്ന മഹാഗഡ്ബന്ധൻ സഖ്യവും തമ്മിലാണ് മത്സരം.

  • 14 Nov 2025 07:19 AM (IST)

    തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അതീവ സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്

  • 14 Nov 2025 06:54 AM (IST)

    രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ; പത്ത് മണിക്ക് ആദ്യ ഫലസൂചനകൾ

    ബീഹാർ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. പത്ത് മണിക്ക് തന്നെ ആദ്യ ഫലസൂചനകൾ വന്നുതുടങ്ങും. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

Published On - Nov 14,2025 6:37 AM