Vice Presidential Election 2025: ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും; സെപ്റ്റംബര്‍ 9ന് തെരഞ്ഞെടുപ്പ്
Vice President Election 2025: വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറലിന് മുൻപാകെയാകും പത്രിക സമർപ്പിക്കുക. എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു.

ബി സുദര്‍ശന്‍ റെഡ്ഡി
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറലിന് മുൻപാകെയാകും പത്രിക സമർപ്പിക്കുക. എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവർക്കൊപ്പം എത്തിയായിരുന്നു പത്രികാസമർപ്പിച്ചത്.
സെപ്റ്റംബർ ഒൻപതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ സ്ഥാനാർത്ഥിയാക്കിയത് വഴി തെലുങ്ക് ദേശം പാർട്ടി, ടി ഡിപി, ബിആർഎസ് തുടങ്ങിയ കക്ഷികളിൽ സമ്മർദ്ദമുണ്ടാക്കാനാണ് ഇന്ത്യസഖ്യത്തിന്‍റ് നീക്കം. ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദര്‍ശന്‍ റെഡ്ഡി.
Also Read:മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ബിജെപി ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
1946 ജൂലൈ എട്ടിന് ആന്ധ്രാപ്രദേശിലാണ് സുദർശൻ റെഡ്ഡി ജനിച്ചത്. 1971 ഡിസംബര്‍ 27-ന് ആന്ധ്രാപ്രദേശ് ബാര്‍ കൗണ്‍സിലിന് കീഴില്‍ ഹൈദരാബാദില്‍ അഭിഭാഷകനായി ചേർന്നു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ റിട്ട്, സിവില്‍ വിഷയങ്ങളില്‍ പ്രാക്ടീസ് ചെയ്തു. 1988-90 വരെ ആന്ധ്രപ്രേദേശ ഹൈക്കോടതിയില്‍ സർക്കാർ അഭിഭാഷകനായും സേവനമനുഷ്ഠിച്ചു. ഇതിനു ശേഷം ആറ് മാസം കേന്ദ്ര സർക്കാരിന്റെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. 1995 മെയ് രണ്ടിന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട് 2005 ഡിസംബർ അഞ്ചിന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2007 മുതൽ 2011 ജൂലൈ എട്ടുവരെ സുപ്രീം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു.