AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vice president Jagdeep Dhankhar: കടുത്ത നെഞ്ചുവേദന; ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍

Jagdeep Dhankhar Hospitalized: ഉന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചത്.

Vice president Jagdeep Dhankhar: കടുത്ത നെഞ്ചുവേദന; ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആശുപത്രിയില്‍
ജഗ്ദീപ് ധന്‍കര്‍ Image Credit source: social media
Sarika KP
Sarika KP | Published: 09 Mar 2025 | 11:35 AM

ന്യുഡൽഹി: ഉപരാഷ്ട്രപതി ജ​ഗ്​ദീപ് ധൻകറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചത്.

കാർഡിയോളജി വിഭാഗത്തിൽ അഡ്‍മിറ്റ് ചെയ്ത അദ്ദേഹത്തിന്റെ ആരോ​ഗ്യനില നിലവിൽ തൃപ്തികരമാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ആരോ​ഗ്യനില സൂക്ഷമമായി നിരീക്ഷിച്ചുവരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ എയിംസ് ആശുപത്രിയിലെത്തി ഉപരാഷ്ട്രപതിയുടെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാരുമായി ചർച്ച നടത്തി.

Also Read:ഗുജറാത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നത് എതിരാളികള്‍ക്ക് വേണ്ടിയെന്ന് രാഹുല്‍ ഗാന്ധി; രാഹുലാണ് ‘ഞങ്ങളു’ടെ ആസ്തിയെന്ന് ബിജെപി

എയിംസിലെ കാർഡിയോളജി വിഭാവം മേധാവി ഡോ. രാജീവ് നരംഗിന്റെ മേൽനോട്ടത്തിൽ ക്രിട്ടിക്കൽ കെയർ യൂണി​റ്റിലാണ് അദ്ദേഹം ഇപ്പോഴുളളത്. അരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ദേശീയ മാധ്യമമായ പിടിഐ റിപ്പോ‍‍‍‍ർട്ട് ചെയ്യുന്നു.