Tamil Nadu Stampede: നേരറിയാന്‍ സിബിഐ വരട്ടെ; വിജയിയുടെ ആവശ്യം കോടതി പരിഗണിക്കുമോ?

Tamilaga Vettri Kazhagam demands independent investigation into the Tamil Nadu rally stampede: ബോംബ് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് വിജയിയുടെ ചെന്നൈയിലെ വസതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കി. പ്രദേശത്ത്‌ പൊലീസ് പരിശോധന നടത്തി. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസുകാരെയും വിന്യസിച്ചിട്ടു

Tamil Nadu Stampede: നേരറിയാന്‍ സിബിഐ വരട്ടെ; വിജയിയുടെ ആവശ്യം കോടതി പരിഗണിക്കുമോ?

കരൂരിലുണ്ടായ ദുരന്തം

Published: 

29 Sep 2025 14:09 PM

ചെന്നൈ: നാല്‍പതിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ കരൂരിലെ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് വിജയിയുടെ പാര്‍ട്ടിയായ തമിഴഗ വെട്രി കഴകം സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. അന്വേഷണം സിബിഐയ്‌ക്കോ അല്ലെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്നാണ് ടിവികെയുടെ ആവശ്യം. ടിവികെയുടെ അഡ്വക്കേറ്റ്‌സ് വിങ് പ്രസിഡന്റ് എസ് അരിവഴകനാണ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വാദം കേള്‍ക്കുമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും പിന്നീട് ഇത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ടിവികെയുടെ വാദം. ഗൂഢാലോചന ആരോപിച്ച് പാര്‍ട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുകയും ചെയ്തു.

അതേസമയം, ബോംബ് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് വിജയിയുടെ ചെന്നൈയിലെ വസതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കി. പ്രദേശത്ത്‌ പൊലീസ് പരിശോധന നടത്തി. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ഭീഷണി സന്ദേശം ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാണ്.

Also Read: TVK Rally Stampede: കരൂരിൽ മരിച്ചവരുടെ എണ്ണം 41 ആയി; 50 പേര്‍ ചികിത്സയിൽ; ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു

സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും, സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഉറപ്പാക്കുകയും ചെയ്യുന്നതുവരെ ടിവികെയുടെ റാലികള്‍ക്ക് അനുമതി തടയണമെന്നാവശ്യപ്പെട്ട് കരൂരിലെ ദുരന്തത്തില്‍ അകപ്പെട്ട ഒരാള്‍ കോടതിയെ സമീപിച്ചു. ആസൂത്രണത്തിലെ പോരായ്മ, കെടുകാര്യസ്ഥത തുടങ്ങിയവയാണ് ദുരന്തത്തിന് വഴിവച്ചതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും