AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Building: നിയമങ്ങള്‍ ലംഘിച്ചുള്ള നിര്‍മ്മാണം; ബെംഗളൂരുവില്‍ അഞ്ചുനില കെട്ടിടം ചരിഞ്ഞു

Bengaluru Five Storey Building: പരിശോധനയില്‍ കെട്ടിടം നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ 2024 ഓഗസ്റ്റില്‍ ആദ്യ നോട്ടീസ് നല്‍കി. എന്നാല്‍ ഉടമയുടെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല.

Bengaluru Building: നിയമങ്ങള്‍ ലംഘിച്ചുള്ള നിര്‍മ്മാണം; ബെംഗളൂരുവില്‍ അഞ്ചുനില കെട്ടിടം ചരിഞ്ഞു
ചരിഞ്ഞ കെട്ടിടം Image Credit source: Social Media
shiji-mk
Shiji M K | Updated On: 29 Sep 2025 14:09 PM

ബെംഗളൂരു: ബെംഗളൂരുവിലെ ജക്കസാന്ദ്രയില്‍ നിര്‍മ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം ചരിഞ്ഞു. 750 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് ചരിഞ്ഞത്. കെട്ടിടം നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്ന് ബെംഗളൂരു സൗത്ത് സിറ്റി കോര്‍പ്പറേഷന്‍ സ്ഥിരീകരിച്ചു. കെട്ടിടം ഒഴിപ്പിക്കുന്നതിനും പൊളിക്കുന്നതിനും കോര്‍പ്പറേഷന്‍ നിരവധി തവണ നോട്ടീസ് നല്‍കിയിരുന്നു.

പരിശോധനയില്‍ കെട്ടിടം നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ 2024 ഓഗസ്റ്റില്‍ ആദ്യ നോട്ടീസ് നല്‍കി. എന്നാല്‍ ഉടമയുടെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല. തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും കോര്‍പ്പറേഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

2024 സെപ്റ്റംബറില്‍ കെട്ടിടം ഒഴിപ്പിക്കുന്നതിന് ഉടമ സാവകാശം ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്ത് താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ കെട്ടിടം പൊളിക്കുമെന്ന് കോര്‍പ്പറേഷന് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ പ്രസ്തുത കെട്ടിടത്തില്‍ ഇലക്ട്രിക്കല്‍, പ്ലമ്പിങ് ജോലികള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ശേഷം 2025 ജൂലൈയില്‍ വാക്കാലുള്ള മുന്നറിയിപ്പിനൊപ്പം മറ്റൊരു നോട്ടീസും നല്‍കിയതായും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: Superem Court: ഇനി ചെക്ക് മടങ്ങിയാൽ പണി കൂടും; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി സുപ്രീം കോടതി

എന്നാല്‍ ഈ നോട്ടീസിന് ശേഷവും കെട്ടിടം ഒഴിയാന്‍ ഉടമ സമയം ചോദിക്കുകയായിരുന്നു. കെട്ടിടം സുരക്ഷിതമായും വേഗത്തിലും പൊളിക്കുമെന്ന് ഉറപ്പാക്കാന്‍ സൂക്ഷമമായ പരിശോധനയാണ് ഇപ്പോള്‍ കോര്‍പ്പറേഷന്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.