Viral News: പശുവിൻ്റെ എക്സ്-റേ കണ്ടവർ ഞെട്ടി, വയറിനുള്ളിലെ വസ്തു

കാലിത്തീറ്റയുടെ അഭാവം മൂലം മാലിന്യക്കൂമ്പാരങ്ങളിൽ പശുക്കൾ ഭക്ഷണം കഴിക്കുകയും പ്ലാസ്റ്റിക് പോസ്റ്ററുകളും കവറുകളും വിഴുങ്ങാറുണ്ടെന്നും ഇത് മൂലം നഗരങ്ങളിലെ നിരവധി പശുക്കൾ ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു

Viral News: പശുവിൻ്റെ എക്സ്-റേ കണ്ടവർ ഞെട്ടി, വയറിനുള്ളിലെ വസ്തു

Viral News Cow

Published: 

12 Dec 2025 14:41 PM

ഒരു പശുവിൻ്റെ വയറ്റിലെ എക്സ്-റേ കണ്ട് ഞെട്ടിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ആളുകൾ. കൃഷ്ണ ജില്ലയിലെ മച്ചിലിപട്ടണത്ത് റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളിൽ ചില പ്രശ്നങ്ങൾ കണ്ടെത്തിയത് മൃഗസംരക്ഷണ വകുപ്പാണ്. ഇതേ തുടർന്ന് മൃഗഡോക്ടർമാരായ ദീപക്, ഹേമന്ത് എന്നിവരടങ്ങിയ സംഘമാണ് പശുവിനെ പരിശോധിച്ചത്. പശുവിൻ്റെ വയറ്റിൽ എക്സ്റേ എടുത്തതിൽ നിന്നാണ് വയറ്റിൽ അസാധാരണമായി ചിലത് കണ്ടെത്തിയത്. പിന്നീടിത് പ്ലാസ്റ്റികാണെന്ന് തിരിച്ചറിഞ്ഞു.

അടിയന്തര ചികിത്സ

മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ, പശുവിൻ്റെ വയറ്റിൽ അടിഞ്ഞുകൂടിയ 52 കിലോഗ്രാം പ്ലാസ്റ്റിക്കും മാലിന്യവും അവർ നീക്കം ചെയ്തു. കാലിത്തീറ്റയുടെ അഭാവം മൂലം മാലിന്യക്കൂമ്പാരങ്ങളിൽ പശുക്കൾ ഭക്ഷണം കഴിക്കുകയും പ്ലാസ്റ്റിക് പോസ്റ്ററുകളും കവറുകളും വിഴുങ്ങാറുണ്ടെന്നും ഇത് മൂലം നഗരങ്ങളിലെ നിരവധി പശുക്കൾ ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. നിലവിൽ, പശുവിൻ്റെ ആരോഗ്യം പതുക്കെ മെച്ചപ്പെട്ടു വരികയാണ്.

ആവശ്യമെങ്കിൽ മറ്റ് കന്നുകാലികൾക്കും ഘട്ടം ഘട്ടമായി ശസ്ത്രക്രിയ നടത്തണമെന്ന് നാട്ടുകാരും മൃഗസ്നേഹികളും ഡോക്ടർമാരോട് അഭ്യർത്ഥിക്കുന്നു. നഗരങ്ങളിലെ റോഡുകളിൽ അലഞ്ഞുതിരിയുന്ന പശുക്കളുടെയും കാളകളുടെയും എണ്ണം വർദ്ധിച്ചുവരുന്നതിനാൽ വാഹനമോടിക്കുന്നവർ പലപ്പോഴും ബുദ്ധിമുട്ടുകൾ നേരിടുകയാണ്. റോഡിൻ്റെ നടുവിൽ കിടക്കുന്നതും പെട്ടെന്ന് റോഡിലേക്ക് വരുന്നതുമായ കന്നുകാലികൾ അപകടങ്ങൾക്ക് കാരണമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നതും നിത്യ സംഭവമാണ്.

ചിലപ്പോൾ ആളുകളുടെ ജീവന് തന്നെ ഇത് ഭീക്ഷണിയാകുന്നുണ്ട്. റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പരിചരണത്തിലും ചികിത്സയിലും പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് മുനിസിപ്പൽ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിക്കണമെന്ന് ആളുകൾ ആവശ്യപ്പെടുന്നു.

വീഡിയോ കാണാം

ഹണിറോസിൻ്റെ 'റേച്ചലിനു' എന്തുപറ്റി? റിലീസ് മാറ്റിവച്ചു
പാകം ചെയ്യാത്ത സവാള കഴിക്കുമ്പോൾ ശ്രദ്ധിക്കണേ
പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
ആസ്ത്മ ഉള്ളവർ ആണോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം