5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Parvesh Sahib Singh Verma: അരവിന്ദ് കേജ്‌രിവാളിനെ വീഴ്ത്തിയ ചാണക്യൻ; ആരാണ് പർവേശ് സാഹിബ് സിംഗ് വർമ?

Who Is BJP Leader Parvesh Sahib Singh Verma: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വീഴ്ത്തിയ പർവേശ് സാഹിബ് സിംഗ് വർമയാണ് ഇപ്പോൾ രാജ്യത്തെ ചർച്ചാവിഷയം. ഡൽഹിയിലെ ഒരു പ്രബല രാഷ്ട്രീയ കുടുംബത്തിൽ ജനിച്ച പർവേശ് മുൻപും തിരഞ്ഞെടുപ്പ് വിജയങ്ങൾ കണ്ട നേതാവാണ്. അറിയാം ബിജെപി നേതാവിനെപ്പറ്റി.

Parvesh Sahib Singh Verma: അരവിന്ദ് കേജ്‌രിവാളിനെ വീഴ്ത്തിയ ചാണക്യൻ; ആരാണ് പർവേശ് സാഹിബ് സിംഗ് വർമ?
പർവേശ് വർമ്മImage Credit source: PTI
abdul-basith
Abdul Basith | Published: 08 Feb 2025 17:20 PM

ഡൽഹി തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ കണക്കുകൂട്ടലുകളും എക്സിറ്റ് പോൾ ഫലങ്ങളും ശരിവെക്കുന്നതാണ് കണ്ടത്. ഇതിനിടെ പ്രതീക്ഷിക്കാത്ത ഒരു കാര്യവും നടന്നു. ഡൽഹി പ്രധാനമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ന്യൂഡൽഹി മണ്ഡലത്തിൽ വീഴ്ത്തിയ ബിജെപി സ്ഥാനാർത്ഥി പർവേശ് സാഹിബ് സിംഗ് ശർമ്മയാണ് തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ ഏറെ ചർച്ചയാവുന്ന പേര്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പലതവണ മാറിമറിഞ്ഞ ഭൂരിപക്ഷം ഒടുവിൽ ബിജെപി സ്ഥാനാർത്ഥിയെ തുണയ്ക്കുകയായിരുന്നു.

ആരാണ് പർവേശ് ശർമ്മ?
രാജ്യതലസ്ഥാനത്തെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് പർവേശ് സാഹിബ് സിംഗ് ശർമ്മ. മുൻ ബിജെപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ സാഹിബ് സിംഗ് ശർമ്മയുടെ മകനാണ് പർവേശ് ശർമ്മ. പർവേശിൻ്റെ അമ്മാവൻ ആസാദ് സിംഗ് നോർത്ത് ഡൽഹി മിനിസിപ്പൽ കോർപ്പറേഷൻ മേയറായി സ്ഥാനമനുഷ്ഠിച്ചിട്ടുണ്ട്. 2013 തിരഞ്ഞെടുപ്പിൽ മുന്ദ്ക മണ്ഡലത്തിൽ നിന്ന് ആസാദ് സിംഗ് ബിജെപി ടിക്കറ്റിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്.

1977ൽ ജനിച്ച പർവേശ് ആർകെ പുരത്തെ ഡൽഹി പബ്ലിക് സ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കിരോരി മാൽ കോളജിൽ നിന്ന് പർവേശ് ബിരുദം നേടി. പിന്നാലെ ഫോർ സ്കൂൾ ഓഫ് മാനേജ്മെൻ്റിൽ നിന്ന് പർവേശ് എംബിഎ പഠനം പൂർത്തിയാക്കി. 2013 തിരഞ്ഞെടുപ്പിൽ മെഹ്റൗലി മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ വിജയിച്ചതോടെയാണ് പർവേശ് രാഷ്ട്രീയ കരിയർ ആരംഭിച്ചത്. 2014ൽ വെസ്റ്റ് ഡൽഹിയിൽ നിന്ന് എംപിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2019ൽ 5.78 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം മണ്ഡലത്തിലെ വിജയം ആവർത്തിച്ചു.

Also Read: Delhi Election Result 2025 : ജനങ്ങളുടെ കോടതിയിൽ നിന്നും വിധി വന്നു! ഇനി അരവിന്ദ് കേജ്രിവാളിൻ്റെ ഭാവി എന്ത്?

എംപിമാരുടെ സാലറീസ് ആൻഡ് അലൊവൻസ് ജോയിൻ്റ് കമ്മറ്റിയിൽ അംഗമായിരുന്ന അദ്ദേഹം അർബൻ ഡെവലപ്മെൻ്റ് സ്റ്റാൻഡിങ് കമ്മറ്റിയിലും ജോലി ചെയ്തു. ഇത്തവണ തിരഞ്ഞെടുപ്പിന് മുൻപ്, ‘കേജ്‌രിവാളിനെ നീക്കൂ, രാജ്യത്തെ സംരക്ഷിക്കൂ’ എന്ന ക്യാമ്പയിൻ ആരംഭിച്ച പർവേശ് ശർമ്മ ആം ആദ്മി പാർട്ടിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഡൽഹിയിലെ വായുമലിനീകരണം, വനിതാ സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ആം ആദ്മി പാർട്ടിയെ അതിരൂക്ഷമായി വിമർശിച്ച അദ്ദേഹം യമുന നദി ശുദ്ധീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഞെട്ടിക്കുന്ന പരാജയമാണ് നേരിട്ടത്. 27 വർഷത്തിന് ശേഷമാണ് ബിജെപി ഡൽഹിയുടെ അധികാരം തിരിച്ചുപിടിക്കുന്നത്. ഫലം വരുന്നതിന് മുൻപ് തന്നെ ഡൽഹിയിൽ ബിജെപിയുടെ ജയം പ്രവചിക്കപ്പെട്ടിരുന്നു.