Viral News: രണ്ടാം ക്ലാസുകാൻ കൂട്ടിവെച്ച സമ്പാദ്യം, ഇന്ത്യൻ ആർമിക്ക്; വൈറൽ വീഡിയോ
നമ്മുക്ക് വേണ്ടി സേവനം ചെയ്യുന്നവർക്കായി എന്തെങ്കിലും നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് കുട്ടി പറയുന്നു. എന്തായാലും നിരവധി പേരാണ് കുട്ടിയുടെ വീഡിയോ വിവിധ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചത്
ചെന്നൈ: രണ്ടാം ക്സാസുകാരൻ തൻ്റെ കുടുക്കയിൽ കൂട്ടിവെച്ചിരുന്ന സമ്പാദ്യം മുഴുവൻ ഇന്ത്യൻ ആർമിക്ക് നൽകിയതാണ് സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ നേടിയത്. തമിഴ്നാട്ടിലെ കരൂരിൽ നിന്നുള്ള വിദ്യാർഥിയാണ് തൻ്റെ സമ്പാദ്യം സൈന്യത്തിന് നൽകിയത്. പോക്കറ്റ് മണിയായി കിട്ടിയതും, കുടുംബാംഗങ്ങൾ നൽകിയതുമെല്ലാം ചേർത്താണ് തൻ്റെ ചെറിയ സമ്പാദ്യം കുട്ടിയും മാതാപിതാക്കളും ചേർന്നാണ് ജില്ലാ കളക്ടറുടെ ഓഫീസിലെത്തി നൽകിയത്.
നമ്മുക്ക് വേണ്ടി സേവനം ചെയ്യുന്നവർക്കായി എന്തെങ്കിലും നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് കുട്ടി പറയുന്നു. എന്തായാലും നിരവധി പേരാണ് കുട്ടിയുടെ വീഡിയോ വിവിധ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചത്.
INSPIRING: An 8-year-old boy from a government school donates his savings of 10 months to the Indian Army!
This is not just a donation-it’s a salute from the heart of a child.
True patriotism has no age. Respect beyond words.#ceasefirevoilation#NuclearLeak pic.twitter.com/XuEgJ4IMGn
— Sandeep Yadav (@yadavsanbeep1) May 13, 2025
കുട്ടിയുടെ പ്രവർത്തിയുടെ ക്രെഡിറ്റ് അവൻ്റെ മാതാപിതാക്കൾക്ക് അവകാശപ്പെട്ടതാണെന്നാണ് എക്സിലെത്തുന്ന കമൻ്റ്. സന്ദീപ് യാദവാണ് എക്സിൽ കുട്ടിയുടെ വീഡിയോ പങ്കുവെച്ചത്. യഥാർത്ഥ രാജ്യസ്നേഹത്തിന് പ്രായം ഒരു തടസ്സമല്ലെന്നാണ് വീഡിയോയുടെ ക്യാപ്ഷൻ. എന്തായാലും വളരെ വേഗമാണ് വീഡിയോ വൈറലായത്.