West Bengal: ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്ലിം യുവാക്കളെ മര്‍ദിച്ചു; ഒരാള്‍ അറസ്റ്റില്‍
Jai Shri Ram: രണ്ടുപേര്‍ക്ക് നേരെയാണ് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ഇയാള്‍ ആക്രമണം അഴിച്ചുവിട്ടത്. ഒരു തെരുവ് കച്ചവടക്കാരനും ഓട്ടോ റിക്ഷ ഡ്രൈവറും ഇയാളുടെ ആക്രമണത്തിനിരയായതായി പോലീസ് പറയുന്നു. വടിയുമായെത്തിയ ഇയാള്‍ ഇരുവരെയും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അമിത് ദത്ത
കൊല്‍ക്കത്ത: ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്ലിം യുവാക്കള്‍ക്ക് മര്‍ദനം. പശ്ചിമ ബംഗാളിലാണ് സംഭവം. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫൗറയിലെ മൈനാക്പാറ സ്വദേശിയായ അമിത് ദത്തയാണ് പിടിയിലാണ്.
രണ്ടുപേര്‍ക്ക് നേരെയാണ് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ഇയാള്‍ ആക്രമണം അഴിച്ചുവിട്ടത്. ഒരു തെരുവ് കച്ചവടക്കാരനും ഓട്ടോ റിക്ഷ ഡ്രൈവറും ഇയാളുടെ ആക്രമണത്തിനിരയായതായി പോലീസ് പറയുന്നു. വടിയുമായെത്തിയ ഇയാള്‍ ഇരുവരെയും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ഇയാള്‍ ഇരുവരോടും ആവശ്യപ്പെട്ടു. തനിക്കറിയില്ലെന്ന് തെരുവ് കച്ചവടക്കാരന്‍ പറയുമ്പോള്‍ അമിത് ഇയാളെ അടിക്കുകയും ഇസ്ലാം മതത്തെയും മുസ്ലിങ്ങളെയും അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു. പാകിസ്താനിലേക്ക് പോകണമെന്നും ഇയാള്‍ ആക്രോശിക്കുന്നത് വീഡിയോയില്‍ നിന്നും വ്യക്തം.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍
The accused Amit Dutta, a resident of Mainakpara, Howrah, West Bengal who was seen harassing and abusing two Muslims forcing them to chant “Jai Shree Ram” has been arrested by @WBPolice
ऐसे अराजक तत्व अब जय श्री राम बोल के लोगों को डरा रहे हैं।
है ईश्वर #NewIndia pic.twitter.com/gdWbnO2wDa— रविन्द्र رویندرا Ravindra Bisht (@rsbisht__) May 4, 2025
ഓട്ടോ റിക്ഷക്കാരനോടും സമാന രീതിയിലാണ് ഇയാള്‍ പെരുമാറുന്നത്. ജയ് ശ്രീറാം വിളിക്കാന്‍ ഭീഷണിപ്പെടുത്തുന്ന ഇയാള്‍ തെറി വിളിക്കുകയും ആക്രമിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വീഡിയോക്ക് താഴെ നിരവധിയാളുകളാണ് അമിത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയായിരുന്നു പോലീസിന്റെ നടപടി.