Rudra brigade: കരുത്ത് കൂട്ടി ഇന്ത്യന്‍ ആര്‍മി; ശക്തി പകരാന്‍ ഇനിയും ‘രുദ്ര’യും ‘ഭൈരവും’

Rudra All Arms Brigades: ആധുനികവും, ഭാവി ലക്ഷ്യമാക്കിയുള്ളതുമായ ഒരു സേനയായി അതിവേഗം ഇന്ത്യന്‍ സൈന്യം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി 'രുദ്ര' എന്ന പേരില്‍ പുതിയ ഓള്‍ ആം ബ്രിഗേഡ് രൂപീകരിക്കുകയാണെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി

Rudra brigade: കരുത്ത് കൂട്ടി ഇന്ത്യന്‍ ആര്‍മി; ശക്തി പകരാന്‍ ഇനിയും രുദ്രയും ഭൈരവും

ജനറൽ ഉപേന്ദ്ര ദ്വിവേദി

Updated On: 

26 Jul 2025 | 09:39 PM

ന്യൂഡല്‍ഹി: ഭാവി പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി കൂടുതല്‍ കരുത്തരാകാനൊരുങ്ങി ഇന്ത്യന്‍ ആര്‍മി. ഇതിന്റെ ഭാഗമായി കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷവേളയില്‍ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ‘രുദ്ര’ എന്ന പേരില്‍ ‘സര്‍വായുധ ബ്രിഗേഡ് (all arms brigades) പ്രഖ്യാപിച്ചു. ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനായാണ് നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പം, ‘ഭൈരവ്’ എന്ന പേരില്‍ ലൈറ്റ് കമാന്‍ഡോ ബറ്റാലിയനുകളും രൂപീകരിച്ചു.

നിലവിലെ വെല്ലുവിളികളെ വിജയകരമായി നേരിടുക മാത്രമല്ല ഇന്ത്യന്‍ സൈന്യം ചെയ്യുന്നതെന്നും പരിവർത്തനാത്മകവും, ആധുനികവും, ഭാവി ലക്ഷ്യമാക്കിയുള്ളതുമായ ഒരു സേനയായി അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ‘രുദ്ര’ എന്ന പേരില്‍ പുതിയ ഓള്‍ ആം ബ്രിഗേഡ് രൂപീകരിക്കുകയാണെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി വിശദീകരിച്ചു.

“ഇന്‍ഫന്‍ട്രി, മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രി, പീരങ്കികൾ, സ്പെഷ്യൽ ഫോഴ്സസ്, ഏരിയല്‍ സിസ്റ്റം തുടങ്ങിയവ രുദ്രയിലുണ്ടാകും. അതുപോലെ, അതിർത്തിയിലെ ശത്രുക്കളെ നേരിടാന്‍ പ്രത്യേക സേനാ യൂണിറ്റുകളായ ‘ഭൈരവ്’ ലൈറ്റ് കമാൻഡോ ബറ്റാലിയനുകൾ രൂപീകരിച്ചിട്ടുണ്ട്”-ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.

Read Also: Jammu Kashmir Blast: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഫോടനം; ഒരു ജവാന് വീരമൃത്യു

എല്ലാ ഇന്‍ഫന്‍ട്രി ബറ്റാലിയനുകളിലും ഇപ്പോല്‍ ഡ്രോണ്‍ പ്ലാറ്റൂണുകള്‍ ഉള്‍പ്പെടുന്നുണ്ട്. ‘ദിവ്യസ്ത്ര ബാറ്ററികൾ’, ലോയിറ്റർ മ്യൂണിഷൻ ബാറ്ററികൾ എന്നിവയിലൂടെ പീരങ്കികൾ അതിന്റെ ഫയർ പവർ പലമടങ്ങ് വർധിപ്പിച്ചിട്ടുണ്ട്. ആർമി എയർ ഡിഫൻസിൽ തദ്ദേശീയ മിസൈൽ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇത് നമ്മുടെ ശക്തി പലമടങ്ങ് വർധിപ്പിക്കുമെന്നും കരസേനാ മേധാവി വ്യക്തമാക്കി. രണ്ട് ഇൻഫൻട്രി ബ്രിഗേഡുകളെ ഇതിനകം രുദ്ര ബ്രിഗേഡുകളാക്കി മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ വാക്കുകള്‍

Related Stories
Chennai Metro: ചെന്നൈ മെട്രോ നിർണായക നേട്ടത്തിലേക്ക് കുതിക്കുന്നു, ഓൾ സെറ്റ് ആകാൻ ഒരൊറ്റ കടമ്പ മാത്രം
Security Alert: ’26-26′ ഭീകരാക്രമണത്തിന് കരുനീക്കങ്ങള്‍; ലക്ഷ്യം റിപ്പബ്ലിക് ദിനം? രാജ്യം അതീവ ജാഗ്രതയില്‍
Bengaluru Woman Death: ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി, സഹായിച്ചത് സുഹൃത്ത്; യുവാക്കൾ പിടിയിൽ
Viral Video: ‘ഇന്ന് ഞാൻ ഒറ്റയ്ക്കല്ല’; 70 -കാരൻറെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് ലക്ഷം പേർ; കാരണം ഇത്!
Mumbai-Kerala train: മുംബൈയിലെ കേരളാ ട്രെയിനുകൾ പൻവേലിലേക്കോ? മലയാളികൾക്ക് യാത്രാദുരിതം കൂടുന്നു
Bengaluru Train: ബെംഗളൂരുവില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഓടിത്തുടങ്ങി; യാത്ര ഇനി എന്തെളുപ്പം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം