Surname after marriage: വിവാഹശേഷം ഒരു സ്ത്രീ തൻ്റെ പേര് മാറ്റേണ്ടതുണ്ടോ? എന്താണ് നിയമം പറയുന്നത്

Surname Change After Marriage: പലപ്പോഴും വിവാഹശേഷം പെൺകുട്ടികളുടെ പേരിൽ ഭർത്താവിൻ്റെ പേര് ചേർക്കുന്നത് കണ്ടിട്ടുണ്ട്. വിവാഹശേഷം പേര് മാറ്റണമെന്ന് ഭരണഘടനയിൽ നിയമമുണ്ടോ? 

Surname after marriage: വിവാഹശേഷം ഒരു സ്ത്രീ തൻ്റെ പേര് മാറ്റേണ്ടതുണ്ടോ? എന്താണ് നിയമം പറയുന്നത്

Is it necessary for a woman to change her surname after marriage

Published: 

24 May 2024 | 02:11 PM

വിവാഹം കഴിഞ്ഞാൽ പെൺകുട്ടികളുടെ ജീവിതം മാറുമെന്ന് പറയാറുണ്ട്. വീട്, കുടുംബം, ജീവിതം എല്ലാം. അതിലൊന്നാണ് പെൺകുട്ടികളുടെ പേരിൽ വരുത്തുന്ന മാറ്റം. കുടുംബപ്പേരോ അച്ഛൻ്റെ പോരോ എന്തുമായിക്കോട്ടെ അത് മാറ്റി ഭർത്താവിൻ്റെ പേരിലേക്ക് മാറുന്നു. ഇത് വർഷങ്ങളായി കണ്ടുവരുന്ന ഒന്നാണ്.

ഇതിന് പിന്നിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ല. എന്നാൽ വർഷങ്ങളായി നടന്നുവരുന്ന ഒരു മാമൂൽ എന്ന രീതിയിലാണ് പലരുടെയും പേരിൽ ഈ മാറ്റം വരുന്നത്. പണ്ട് കാലത്ത്, ഒരു സ്ത്രീയുടെ വ്യക്തിത്വം അവളുടെ ഭർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിച്ചിരുന്നതിനാലാണ് ഇങ്ങനൊരു മാറ്റം പേരിൽ വരുത്തിയിരുന്നത്.

ഇന്ത്യയിൽ ഇതിന് നിയമം ഉണ്ടോ?

വിവാഹശേഷം ഓരോ സ്ത്രീയും വിലാസം മാറേണ്ടത് ആവശ്യമാണോ? ഇത് എല്ലാവരുടെയും ഉള്ളിൽ നിലനിൽക്കുന്ന ഒരു ചോദ്യമാണ്. ഒരു സ്ത്രീ വിവാഹശേഷം വിലാസം മാറ്റേണ്ടതില്ല. ആരെയാണ് വിവാഹം കഴിച്ചതെന്ന് കാണിക്കാൻ വിവാഹ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രമാണ് ആവശ്യം. അതിനായി കുടുംബപ്പേര് മാറ്റേണ്ട കാര്യമില്ല.

രാജ്യത്തെ രണ്ട് നിയമങ്ങൾ അനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. ആദ്യത്തേത് ഹിന്ദു വിവാഹ നിയമം 1955, രണ്ടാമത്തേത് സ്പെഷ്യൽ മാര്യേജ് ആക്റ്റ് 1954.

ഒരു വിദേശിയെ വിവാഹം കഴിച്ചതിന് ശേഷം നിങ്ങൾക്ക് വിദേശ വിവാഹ നിയമത്തിന് കീഴിൽ നിങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാവുന്നതാണ്. ക്രിസ്ത്യൻ, ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം, മുസ്ലീം, മുസ്ലീം വ്യക്തി നിയമങ്ങൾ എന്നിവ പ്രകാരവും വിവാഹം രജിസ്ട്രേഷൻ നിർബന്ധമാണ്.

എങ്ങനെ വിവാഹം രജിസ്റ്റർ ചെയ്യാം

വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങളുടെ ജില്ലാ ഓഫീസിൽ പോയി ഒരു അപേക്ഷാ ഫോറം സമർപ്പിക്കേണ്ടതുണ്ട്. ഇതിൽ ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും മറ്റ് ആവശ്യമായ രേഖകളും നൽകണം.

തുടർന്ന് വിവാഹ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭർത്താവിനും ഭാര്യയ്ക്കും വിവാഹ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. എന്നാൽ ഇപ്പോൾ‍ ഓൺലൈനായും വിവാഹം രജിസ്റ്റർ ചെയ്യാവുന്നതാണ്.

എന്നാൽ ഒരു സ്ത്രീ തൻ്റെ പേരിൽ ഭർത്താവിൻ്റെ പേര് വരുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, രണ്ട് വഴികളുണ്ട്. നിങ്ങൾക്ക് നൽകുന്ന വിവാഹ സർട്ടിഫിക്കറ്റിൽ, നിങ്ങളുടെ വിവാഹത്തിന് മുമ്പുള്ള പേരും മാറ്റാൻ ആ​ഗ്രഹിക്കുന്ന പേരും എഴുതുക.

തുടർന്ന് നിങ്ങളുടെ മറ്റ് രേഖകളിലും പേര് മാറ്റാവുന്നതാണ്. അല്ലെങ്കിൽ, നിങ്ങൾ ഒരു സത്യവാങ്മൂലം നൽകണം. ഇതിൽ പേര് മാറ്റാനുള്ള കാരണം വ്യക്തമാക്കണം. പിന്നെ പേര് മാറ്റം പത്രത്തിൽ പരസ്യം ചെയ്യണം.

 

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ