Wife Elopes With Lover: കല്യാണം കഴിഞ്ഞ് ഒരു മാസം; ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; മറ്റൊരു രഘുവംശിയാകാത്തതിൽ സമാധാനമെന്ന് യുവാവ്

Wife Elopes With Lover in Uttar Pradesh: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിലെ സന്തോഷം പങ്കുവയ്ക്കുകയാണ് ഒരു യുവാവ്. രാജ രഘുവംശിയുടെ വിധി തനിക്കുണ്ടായില്ലല്ലോ എന്നതാണ് ഉത്തർപ്രദേശ് സ്വദേശിയായ സുനിൽ എന്ന യുവാവിനെ സന്തോഷിപ്പിച്ചത്.

Wife Elopes With Lover: കല്യാണം കഴിഞ്ഞ് ഒരു മാസം; ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; മറ്റൊരു രഘുവംശിയാകാത്തതിൽ സമാധാനമെന്ന് യുവാവ്

Wife Elopes With Lover

Published: 

19 Jun 2025 13:41 PM

മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ ഭാര്യം സോനം ആസൂത്രിതമായി കൊലപ്പെടുത്തിയ വാർത്തയാണ് കഴിഞ്ഞ കുറച്ച് നാളുകളായി മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. ഇപ്പോഴിതാ ഇതിനു പിന്നാലെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിലെ സന്തോഷം പങ്കുവയ്ക്കുകയാണ് ഒരു യുവാവ്. രാജ രഘുവംശിയുടെ വിധി തനിക്കുണ്ടായില്ലല്ലോ എന്നതാണ് ഉത്തർപ്രദേശ് സ്വദേശിയായ സുനിൽ എന്ന യുവാവിനെ സന്തോഷിപ്പിച്ചത്.

കഴിഞ്ഞ മാസം 17-ാം തീയതിയായിരുന്നു സുനിലും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം ഒൻപത് ദിവസം മാത്രമാണ് യുവതി സുനിലിന്റെ വീട്ടിൽ താമസിച്ചത്. ഇതിനു ശേഷം സ്വന്തം വീട്ടിലേക്ക് പോയ യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. എന്നാൽ യുവതിയെ കാണാതായതിനെ തുടർന്ന് സുനിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് യുവതിയെ പോലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാൽ തനിക്ക് കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് യുവതിയെ അറിയിക്കുകയായിരുന്നു.

യുവതിയുടെ തീരുമാനത്തെ അം​ഗീകരിച്ച സുനിലും കുടുംബവും തങ്ങൾക്ക് നൽകിയ ആഭരണങ്ങളും മറ്റു സമ്മാനങ്ങളും യുവതിയുടെ കുടുംബത്തിനു തിരികെ നൽകി. ഇതിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച സുനിൽ ജീവന് ആപത്തു സംഭവിക്കാത്തതിൽ സന്തോഷമെന്ന് പറഞ്ഞു. താൻ ഹണിമൂണിനായി നൈനിറ്റാളിൽ പോകണമെന്നാണ് കരുതിയിരുന്നുവെന്നും പക്ഷേ, കാമുകനൊപ്പമാണ് അവൾ ജീവിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ തനിക്കതിൽ സന്തോഷമേയുള്ളൂവെന്നും സുനിൽ പറഞ്ഞു.

Also Read:വിവാഹം കഴിക്കാൻ ഗോവയിലെത്തി, പിന്നാലെ തർക്കം, യുവതിയെ കഴുത്തറുത്ത് കൊന്ന് ആൺസുഹൃത്ത്

രാജ രഘുവംശിെയുടെ അവസ്ഥ തനിക്ക് സംഭവിക്കാത്തതിൽ സന്തോഷമുണ്ടെന്നും ഇപ്പോൾ തങ്ങൾ മൂവരും സന്തുഷ്ടരാണെന്നും യുവതി പറഞ്ഞു. തന്റെ ജീവിതം യുവതി തകർത്തില്ലെന്നും സുനിൽ പറഞ്ഞു. ഇരുകുടുംബങ്ങളും വാങ്ങിയ സമ്മാനങ്ങൾ തിരികെ നൽകി. മറ്റു നിയമനടപടികളില്ലെന്ന് പോലീസും അറിയിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും