WITT 2025: ഇന്ത്യ യുഎസിന് താരിഫ് ഇളവ് നല്‍കുമോ? കേന്ദ്രത്തിന്റെ അടുത്ത നീക്കമെന്ത്? വ്യക്തമാക്കി പീയൂഷ് ഗോയൽ

What india thinks today piyush goyal session: ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കും. ഇന്ത്യയുടെ താൽപ്പര്യത്തിന് അനുയോജ്യമായത് സംഭവിക്കും. രണ്ടുപേര്‍ക്കും ഇത് വിജയമായിരിക്കും. ഏകപക്ഷീയമായ നേട്ടങ്ങൾ അധികകാലം നിലനിൽക്കില്ല. അമേരിക്കയുടെയും ഇന്ത്യയുടെയും വിദേശനയങ്ങളിൽ വ്യത്യാസമില്ലെന്നും പീയുഷ് ഗോയല്‍

WITT 2025: ഇന്ത്യ യുഎസിന് താരിഫ് ഇളവ് നല്‍കുമോ? കേന്ദ്രത്തിന്റെ അടുത്ത നീക്കമെന്ത്? വ്യക്തമാക്കി പീയൂഷ് ഗോയൽ

പീയുഷ് ഗോയല്‍

Published: 

29 Mar 2025 | 08:10 PM

പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള സൗഹൃദം ശക്തമാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. ടിവി9 ന്റെ വാര്‍ഷിക പരിപാടിയായ വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. മോദി അടുത്ത സുഹൃത്താണെന്ന് ട്രംപ് പറഞ്ഞ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയാണ്‌ ഏറ്റവും കൂടുതൽ ബിരുദധാരികളെ സൃഷ്ടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇതില് 43 ശതമാനം സ്ത്രീകളാണ്. രാജ്യത്തിന് ഊര്‍ജ്ജസ്വലമായ മാധ്യമമുണ്ട്. സ്വതന്ത്രമായ ജുഡീഷ്യറിയുണ്ട്. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഇന്ത്യയുടെ ശക്തി അംഗീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

യൂറോപ്യൻ യൂണിയനും ഗൾഫ് രാജ്യങ്ങളും ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. ഏകദേശം 23 ബില്യൺ ഡോളറിന്റെ ഇറക്കുമതിക്ക് താരിഫ് നീക്കം ചെയ്യാൻ പോകുന്നുവെന്ന് പറയപ്പെടുന്നുണ്ടെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. നാല് യൂറോപ്യൻ രാജ്യങ്ങളുമായും ഓസ്‌ട്രേലിയയുമായും വ്യാപാര കരാറുകളിൽ ഒപ്പുവച്ചു. ഇന്ത്യയും അമേരിക്കയും അവരുടെ താൽപ്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കും. ഇന്ത്യയുടെ താൽപ്പര്യത്തിന് അനുയോജ്യമായത് സംഭവിക്കും. രണ്ടുപേര്‍ക്കും ഇത് വിജയമായിരിക്കും. ഏകപക്ഷീയമായ നേട്ടങ്ങൾ അധികകാലം നിലനിൽക്കില്ല. അമേരിക്കയുടെയും ഇന്ത്യയുടെയും വിദേശനയങ്ങളിൽ വ്യത്യാസമില്ലെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

Read Also : WITT 2025: ‘ബിജെപിയും മോദി സർക്കാരും ദക്ഷിണേന്ത്യയെ അവഗണിക്കുകയാണോ’? എംകെ സ്റ്റാലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ജി കിഷൻ റെഡ്ഡി

ഒരുകാലത്ത് തുല്യ അകലം പാലിച്ചിരുന്ന ഇരുരാജ്യങ്ങളും ഇപ്പോള്‍ തുല്യ സൗഹൃദം നിലനിര്‍ത്തുന്നു. ഇന്ത്യ-യുഎസ് താരിഫ് വിഷയങ്ങളെക്കുറിച്ചും മന്ത്രി സംസാരിച്ചു. താരിഫുമായി ബന്ധപ്പെട്ട് ഏപ്രില്‍ രണ്ട് വരെ സമയപരിധിയുണ്ട്. പരിഹാരമാര്‍ഗമാണ് ഇന്ത്യ ആലോചിക്കുന്നതെന്നും യുഎസിന് താരിഫ് ഇളവ് നൽമോയെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. കാനഡയുമായുള്ള നയതന്ത്ര ബന്ധത്തില്‍ ശരിയായ സമയം വരുമ്പോൾ ശരിയായ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ