AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ഡബ്ല്യു.എം.സി ആന്ധ്രാപ്രദേശ് പ്രവിശ്യയുടെ വാര്‍ഷിക സംഗമവും വനിതാ ഫോറത്തിന്റെ ഉദ്ഘാടനവും വിശാഖപട്ടണത്ത് നടന്നു

WMC Meeting: 2024-25 കാലയളവില്‍ ആന്ധ്രാപ്രദേശില്‍ നടത്തിയ പ്രതീക്ഷാജനകമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചുകൊണ്ട് ഡോ. പി.കെ. ജോസിന് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു. അദ്ദേഹം ഡബ്ല്യു.എം.സി ആന്ധ്രാപ്രദേശ് പ്രവിശ്യയുടെ സെക്രട്ടറിയുമാണ്.

ഡബ്ല്യു.എം.സി ആന്ധ്രാപ്രദേശ് പ്രവിശ്യയുടെ വാര്‍ഷിക സംഗമവും വനിതാ ഫോറത്തിന്റെ ഉദ്ഘാടനവും വിശാഖപട്ടണത്ത് നടന്നു
ഡബ്ല്യൂഎംസി അംഗങ്ങള്‍ Image Credit source: TV9 Network
shiji-mk
Shiji M K | Published: 26 Aug 2025 16:07 PM

വിശാഖപട്ടണം: 2025 ഓഗസ്റ്റ് 24 ന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (WMC) ആന്ധ്രാപ്രദേശ് പ്രവിശ്യയുടെ വാര്‍ഷിക കുടുംബസംഗമവും വനിതാ ഫോറത്തിന്റെ ഔപചാരിക ഉദ്ഘാടനവും വിശാഖപട്ടണത്തുള്ള എന്‍എസ്ഡിഎല്‍ സദ്ഭാവന ഹാളില്‍ നടന്നു. ചടങ്ങില്‍ എന്‍എസ്ഡിഎല്‍ ഡയറക്ടര്‍ ഡോ. എബ്രഹാം വര്‍ഗീസ് മുഖ്യാതിഥിയായി.

2024-ല്‍ സ്ഥാപിതമായ ആന്ധ്രാപ്രദേശ് പ്രവിശ്യ, ഇടവേളയില്ലാതെ സജീവമായി പ്രവര്‍ത്തനം കാഴ്ചവെച്ച് WMC ഇന്ത്യ റീജിയന്‍ തലത്തില്‍ തന്നെ ശ്രദ്ധേയമായ നിലയ്ക്ക് എത്തിച്ചേര്‍ന്നതായി ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ശ്രീ ദിനേഷ് നായര്‍ അഭിപ്രായപ്പെട്ടു. ‘അധികം കാലംചെല്ലാതെയേ ഈ പ്രവിശ്യം രൂപം കൊണ്ടുള്ളൂവെങ്കിലും, ഇന്ത്യന്‍ റീജിയനിലെ ഏറ്റവും സജീവങ്ങളിലൊന്നായി ഇവര്‍ മാറിയിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങിന്റെ ഭാഗമായി വിവിധ പരമ്പരാഗത കലാപരിപാടികള്‍ അരങ്ങേറി. ഭരതനാട്യം, കുചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തശൈലികള്‍, സാംസ്‌കാരിക സംഗീതങ്ങള്‍, ഒറ്റക്കെട്ട് ഗാനങ്ങള്‍ എന്നിവ പങ്കുവെക്കപ്പെട്ടു. വിവിധ പ്രായങ്ങളിലെയും ലിംഗങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്ത ഫാഷന്‍ ഷോ പ്രത്യേകം ശ്രദ്ധ നേടി.

2024-25 കാലയളവില്‍ ആന്ധ്രാപ്രദേശില്‍ നടത്തിയ പ്രതീക്ഷാജനകമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചുകൊണ്ട് ഡോ. പി.കെ. ജോസിന് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു. അദ്ദേഹം ഡബ്ല്യു.എം.സി ആന്ധ്രാപ്രദേശ് പ്രവിശ്യയുടെ സെക്രട്ടറിയുമാണ്.

Whatsapp Image 2025 08 26 At 3.37.10 Pm (1)

വീല്‍ചെയറുകള്‍ കൈമാറുന്നു

പ്രവിശ്യയുടെ ചാരിറ്റി പദ്ധതികളുടെ ഭാഗമായി, ചടങ്ങിനിടെ നാല് ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് വീല്‍ചെയറുകള്‍ കൈമാറി. ആന്ധ്രാപ്രദേശ് പ്രവിശ്യയുടെ വിജയകരമായ കുടുംബസംഗമവും വനിതാ ഫോറം ഉദ്ഘാടനം ചടങ്ങും, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഗോള പ്രതിബദ്ധതയും മലയാളി സമുദായത്തിനിടയില്‍ സൗഹൃദം വളര്‍ത്താനുള്ള ദൗത്യവുമാണ് പ്രതിനിധീകരിച്ചത്. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി ഇടപെടുന്ന ഈ പ്രവിശ്യ WMC ഇന്ത്യ റീജിയനില്‍ ഏറെ ശക്തമായ പങ്ക് വഹിക്കുമെന്നത് ഉറപ്പായ കാര്യമാണ്.

Whatsapp Image 2025 08 26 At 3.37.10 Pm

വീല്‍ചെയറുകള്‍ കൈമാറുന്നു

ശ്രീമതി ഗീതാ രമേഷ് (പ്രസിഡന്റ്, WMC ഇന്ത്യ റീജിയണ്‍ വനിതാ ഫോറം), ഡോ. രമ നായര്‍ സര്‍ക്കാര്‍ (അസോസിയേറ്റ് പ്രൊഫസര്‍, ആന്ധ്ര മെഡിക്കല്‍ കോളേജ്), ഡോ. റിഫത് ജാനാര്‍ദ്ദനന്‍ (അസോസിയേറ്റ് പ്രൊഫസര്‍, IMU), ഡോ. റിഫത് ഖാന്‍ (അസിസ്റ്റന്റ് പ്രൊഫസര്‍, ഡി.എസ്.എന്‍ ലോ യൂണിവേഴ്‌സിറ്റി) എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.