Crime News: പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ യുവാവിന്റെ ശ്രമം; ചായയില്‍ എലി വിഷം കലര്‍ത്തി നല്‍കി യുവതി

Woman Gives Poisoned Tea to Man for Trying to End Their Relationship: പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച യുവാവിന് യുവതി ചായയിൽ വിഷം കലർത്തി നൽകുകയായിരുന്നു. യുവാവ് ഗുരുതരാവസ്ഥയി ചികിത്സയിലാണ്.

Crime News: പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ യുവാവിന്റെ ശ്രമം; ചായയില്‍ എലി വിഷം കലര്‍ത്തി നല്‍കി യുവതി

പ്രതീകാത്മക ചിത്രം

Published: 

04 Mar 2025 | 06:55 AM

വില്ലുപുരം (തമിഴ്നാട്): പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച കാമുകനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച് യുവതി. തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് സംഭവം. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച യുവാവിന് യുവതി ചായയിൽ വിഷം കലർത്തി നൽകുകയായിരുന്നു. യുവാവ് നിലവിൽ ഗുരുതരാവസ്ഥയി ചികിത്സയിലാണ്.

കേസിലെ പ്രതിയായ രമ്യയും ജയസൂര്യയും അയൽവാസികളാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. അടുത്തിടെ പ്രണയം വീട്ടുകാർ അറിഞ്ഞതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ അവർ ആവശ്യപ്പെട്ടു. ഇതോടെ ജയസൂര്യ രമ്യയെ പിന്നീട് വിളിച്ചില്ല. എന്നാൽ ബന്ധത്തിൽ നിന്ന് പിന്മാറിയാൽ താൻ ആത്മഹത്യാ ചെയ്യുമെന്ന് രമ്യ ഭീഷണിപ്പെടുത്തി. ഇതോടെ ഇരുവരും വീണ്ടും പ്രണയം തുടർന്നു.

ALSO READ: ‘കഞ്ചാവ് അല്ല പ്രസാദമാണ്; കുംഭമേളയിൽ വൈറലായ ‘ഐ.ഐ.ടി. ബാബ’ പോലീസ് പിടിയിൽ

എന്നാൽ ഇക്കാര്യം ജയസൂര്യയുടെ വീട്ടുകാർ അറിയുകയും രമ്യയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടർന്ന് രമ്യ വേറൊരു നമ്പറിൽ നിന്ന് ജയസൂര്യക്ക് മെസേജ് അയച്ച് തന്റെ വീട്ടിലെ ടെറസിലേക്ക് വരാൻ ആവശ്യപ്പെട്ടു. വീട്ടിലെത്തിയ ജയസൂര്യയ്ക്ക് ചായ ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് രമ്യ എലിവിഷം കലർത്തിയ ചായ നൽകുകയായിരുന്നു.

ശേഷം രാത്രിയോടെ ചായയിൽ എലിവിഷം കലർത്തിയ കാര്യം രമ്യ വാട്സാപ്പിൽ മെസേജ് അയച്ച് ജയസൂര്യയോട് പറഞ്ഞു. ഇതോടെ ഉടൻ തന്നെ സുഹൃത്തുക്കളുമായി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് വില്ലുപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലും യുവാവ് ചികിത്സ തേടി. പിന്നീട് ആരോഗ്യ നില വഷളായതോടെ ചെന്നൈയിലെ സ്റ്റാൻലി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് വീട്ടുകാർ ജയസൂര്യയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് രമ്യയുടെ വാട്സാപ്പ് മെസേജ് കണ്ടത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ