Dog Attack: പ്രഭാത നടത്തത്തിനിടെ നായയുടെ ആക്രമണം; യുവതിക്ക് ഗുരുതര പരിക്ക്
Gurugram Dog Attack Issue: ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതി വീട്ടിലേക്ക് മടങ്ങിയതായും, കൈയ്ക്ക് സാരമായി പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിയ്ക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. പ്രഭാത നടത്തത്തിനെത്തിയ മറ്റൊരു സ്ത്രീയുടെ വളര്‍ത്തുനായയാണ് യുവതിയെ ആക്രമിച്ചത്. യുവതിയുടെ കൈയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആളുകള്‍ ഓടിയെത്തിയെങ്കിലും നായ പിന്തിരിഞ്ഞില്ല. ഒടുവില്‍ വളരെ ശ്രമകരമായാണ് യുവതിയെ രക്ഷപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ ഗുരുഗ്രാം പൊലീസ് അന്വേഷണം ആരംഭിച്ചതായി ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്തു.
ഗുരുഗ്രാമിലെ ഗള്‍ഫ് കോഴ്‌സ് റോഡിലായിരുന്നു സംഭവം. വഴിയരികില്‍ മറ്റ് രണ്ട് പേരുമായി സംസാരിച്ച് നടക്കുകയായിരുന്നു യുവതി. ഇതിനിടെയാണ് എതിര്‍ദിശയില്‍ നിന്നെത്തിയ സ്ത്രീയുടെ വളര്‍ത്തുനായ അപ്രതീക്ഷിതമായി ഇവരെ അക്രമിച്ചത്. തുടര്‍ന്ന് യുവതി റോഡിലേക്ക് വീണു. പിന്നാലെ നായ ദേഹത്തു കയറി ആക്രമിച്ചു. നായയുടെ ഉടമ ഓടിയെത്തി അതിനെ മാറ്റാന്‍ ശ്രമിച്ചിട്ടും നടന്നില്ല.
തുടര്‍ന്ന് കൂടുതല്‍ പേര്‍ ഓടിയെത്തിയിട്ടും കാര്യമുണ്ടായില്ല. നായ യുവതിയെ ആക്രമിക്കുന്നത് തുടര്‍ന്നു. ഒടുവില്‍ നായയുടെ ഉടമ ബലം പ്രയോഗിച്ച് അതിനെ അവിടെ നിന്ന് മാറ്റുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതി വീട്ടിലേക്ക് മടങ്ങിയതായും, കൈയ്ക്ക് സാരമായി പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നായയുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് പ്രദേശവാസികള്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Read Also: Viral News: തീര്‍ക്കാന്‍ വന്ന മുതലയെ ‘കണ്ടം വഴി ഓടിച്ച്’ സീബ്ര, വീഡിയോ വൈറല്‍
ഏതാനും ദിവസം മുമ്പാണ് പ്രഭാത നടത്തത്തിനിടെ 55കാരന്‍ തെരുവുനായ ആക്രമണത്തില്‍ മരിച്ചത്. ഡല്‍ഹിയില്‍ നായ്ക്കളുടെ ആക്രമണം വര്‍ധിക്കുന്നത് ഭയാനകവും അസ്വസ്ഥത ഉളവാക്കുന്നതുമാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഡൽഹിയിൽ ആറ് വയസ്സുകാരൻ നായയുടെ കടിയേറ്റ് മരിച്ച സംഭവത്തില്‍ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് സ്വമേധയാ കേസെടുത്തിരുന്നു.
വീഡിയോ
(നിരാകരണം: ഈ വീഡിയോ ദൃശ്യങ്ങള്‍ ചിലരെയെങ്കിലും അസ്വസ്ഥരാക്കിയേക്കാം. അങ്ങനെയെങ്കില്‍ ദയവായി കാണാതിരിക്കുക. ഈ വീഡിയോയുടെ ആധികാരികത ടിവി 9 മലയാളം സ്ഥിരീകരിച്ചിട്ടില്ല.)
Beware of dogs. Even pets can become violent. This video is from Gurugram upscale society #Gurugram #Dogs #Pets pic.twitter.com/hbD11ylHmo
— Haryana Affairs (@AffairsHaryana) July 29, 2025