Woman Cooks Maggi in Train: ട്രെയിനിൽ AC കോച്ചിൽ ഇലക്ട്രിക് കെറ്റിലിൽ മാഗി ഉണ്ടാക്കി വൈറലായ ആന്റിക്ക് എട്ടിന്റെ പണി; റെയിൽവേ നടപടിയെടുത്തു
Maggi Cooking Video in Train: ഓടുന്ന ട്രെയിനിൽ മാഗി കുക്ക് കുക്ക് ചെയ്യുകയും അത് എന്തോ വലിയ കാര്യം എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് സ്ത്രീക്ക് റെയിൽവേയുടെ വക വമ്പൻ നടപടി ഒരുങ്ങുന്നത്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ് ഒരു കുക്കിംഗ് വീഡിയോ. അത് മറ്റൊന്നുമല്ല, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ എസി കോച്ചിലിരുന്ന് ട്രെയിനിന്റെ പ്ലഗ് പോയിന്റിൽ ഇലക്ട്രിക് കെറ്റിൽ ഘടിപ്പിച്ചു മാഗി ഉണ്ടാക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ ആണ്. വീഡിയോ വൈറലായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുമ്പോൾ തന്നെ സ്ത്രീക്കെതിരെ ഗുരുതരമായ വിമർശനങ്ങൾ ആയിരുന്നു ഉയർന്നുവന്നത്.
ഇവർക്ക് ഇത്രയ്ക്കും വിവരമില്ലേ.. ഇന്ത്യക്കാരുടെ വില കളയാനായി ഓരോന്നിറങ്ങി കൊള്ളും എന്നിങ്ങനെയായിരുന്നു ആളുകളുടെ പ്രതികരണം. അതിനിടെയാണ് വീഡിയോ സെൻട്രൽ റെയിൽവേയുടെയും കണ്ണിൽ പെട്ടത്. എക്സ്പ്രസ് ട്രെയിനിലെ എസി കോച്ചിലിരുന്ന് ഒരു ഇലക്ട്രിക്കേറ്റിൽ പവർ സോക്കറ്റിൽ പ്ലഗ് ചെയ്താണ് ഇവർ മാഗി ഉണ്ടാക്കുന്നത്. കുക്ക് ചെയ്യുക മാത്രമല്ല അവർ ചെയ്യുന്നത് എന്തോ വലിയ സംഭവം എന്ന രീതിയിൽ വീഡിയോ പകർത്തി അത് സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ചു.
Is this train travel hack to cook food in train is okay?
Is this legal? pic.twitter.com/tuxj9qsoHv— Woke Eminent (@WokePandemic) November 20, 2025
ഇത് നിയമവിരുദ്ധമാണെന്ന് ആളുകൾ അപ്പോൾ തന്നെ മുന്നറിയിപ്പും നൽകിയതാണ്. പിന്നാലെയാണ് സെൻട്രൽ റെയിൽവേ നടപടി സ്വീകരിച്ചിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നുള്ള ഇത്തരം പ്രവണതകൾ തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും റെയിൽവേ വ്യക്തമാക്കി. നടപടി ഉണ്ടാകുമെന്നും റെയിൽവേ ഉറപ്പാക്കി.
ട്രെയിനിന്റെ ഇലക്ട്രിക് സോക്കറ്റുകളിൽ ലാപ്ടോപ്പുകൾ മൊബൈൽ ഫോണുകൾ പോലുള്ള ചെറിയ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ മാത്രമേ അനുവാദമുള്ളു. ഇലക്ട്രിക്കിലുകൾ കുക്കറുകൾ, ഇമ്മേഴ്‌ഷൻ റോഡുകൾ തുടങ്ങിയ ഉയർന്ന പവർ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് സോക്കറ്റിനെ ഓവർലോഡ് ചെയ്യാൻ ഇടയാക്കും, ഇത് ഷോർട്ട് സർക്യൂട്ടുകൾ, തീപ്പൊരികൾ അല്ലെങ്കിൽ തീപിടുത്തം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങൾക്ക് കാരണമാകും. റെയിൽവേ മുമ്പ് നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.