World Wildlife Day 2025: ലോക വന്യജീവി ദിനത്തിൽ ഗിർ വന്യജീവി സങ്കേതം സന്ദര്‍ശിച്ച് പ്രധാനമന്ത്രി

PM Narendra Modi visits Gir: പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ ജീവനക്കാരുമായി സംസാരിക്കുകയും കേന്ദ്രം 2,900 കോടിയിലധികം രൂപ അനുവദിച്ച പ്രോജക്ട് ലയണിന് കീഴിലുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. ഏഷ്യന്‍ സിംഹങ്ങളുടെ ഏക ആവാസ കേന്ദ്രമാണ് ഗുജറാത്ത്

World Wildlife Day 2025: ലോക വന്യജീവി ദിനത്തിൽ ഗിർ വന്യജീവി സങ്കേതം സന്ദര്‍ശിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ ഗിര്‍ സന്ദര്‍ശനം

Published: 

03 Mar 2025 11:10 AM

ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ ഗിർ വന്യജീവി സങ്കേതം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് സന്ദർശന വേളയിലാണ് മോദി ഗിര്‍ വനത്തിലെത്തിയത്. ലയണ്‍ സഫാരിയിലും പ്രധാനമന്ത്രി പങ്കെടുത്തു. ഞായറാഴ്ച വൈകുന്നേരം സോമനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം അദ്ദേഹം സാസനിലെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസായ സിൻഹ് സദാനിലാണ് താമസിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ ഗിര്‍ വനത്തിലെത്തുകയായിരുന്നു. സാസൻ ഗിറിൽ നടന്ന ദേശീയ വന്യജീവി ബോർഡിന്റെ (എന്‍ബിഡബ്ല്യുഎല്‍) യോഗത്തില്‍ പങ്കെടുക്കുന്നതിന് മുമ്പാണ് മോദി ഗിര്‍ വന്യജീവി സങ്കേതത്തില്‍ എത്തിയത്.

ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ഈ വന്യജീവി ദിനത്തില്‍ നമുക്ക് ആവര്‍ത്തിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വന്യജീവികളെ സംരക്ഷിക്കുന്നതില്‍ രാജ്യം നല്‍കിയ സംഭാവനകളില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗിര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി വനിതാ ജീവനക്കാരുമായി സംസാരിക്കുകയും കേന്ദ്രം 2,900 കോടിയിലധികം രൂപ അനുവദിച്ച പ്രോജക്ട് ലയണിന് കീഴിലുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. ഏഷ്യന്‍ സിംഹങ്ങളുടെ ഏക ആവാസ കേന്ദ്രമാണ് ഗുജറാത്ത്.

ലോക വന്യജീവി ദിനം

നിരവധി ജീവജാലങ്ങള്‍ വംശനാശ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍, ഓരോ വര്‍ഷവും രാജ്യാന്തര തലത്തില്‍ ലോക വന്യജീവി ദിനം ആചരിക്കുന്നു. ലോകത്തിലെ വന്യമൃഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുകയാണ് ലക്ഷ്യം. വ്യക്തികൾക്കും സംഘടനകൾക്കും ഒത്തുചേരാനും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുമുള്ള അവസരം കൂടിയാണ് ഈ ദിനം.

Read Also : Narendra Modi: പ്രധാനമന്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് കോടതിയെ കാണിക്കാം, മറ്റുള്ളവരെ കാണിക്കാൻ പറ്റില്ല: ഡൽഹി യൂണിവേഴ്സിറ്റി

എല്ലാ വർഷവും മാർച്ച് 3 ന് ലോക വന്യജീവി ദിനം ആചരിക്കുന്നു. ”വൈള്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ ഫിനാന്‍സ്: ഇന്‍വെസ്റ്റിംഗ് ഇന്‍ പീപ്പിള്‍ ആന്‍ഡ് പ്ലാനറ്റ്” എന്നതാണ് ഇത്തവണത്തെ തീം. 2013 ഡിസംബറിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ലോക വന്യജീവി ദിനം അംഗീകരിച്ചു. തായ്‌ലന്‍ഡിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി.

1973-ൽ വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യജാലങ്ങളുടെയും ഇന്റര്‍നാഷണല്‍ ട്രേഡ് സംബന്ധിച്ച കൺവെൻഷൻ അംഗീകരിച്ചതിന്റെ അടയാളമായാണ് മാര്‍ച്ച് മൂന്ന് തിരഞ്ഞെടുത്തത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും