Soldier Sacrifices Life: സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ സ്വന്തം ജീവൻ ത്യാഗം ചെയ്ത് സൈനികന്‍; പ്രായം 23, സേനാംഗമായത് 2024ൽ
Young Army Officer Dies: പാലത്തിൽ നിന്ന് കാൽവഴുതി ജലാശയത്തിലേക്ക് വീണ സഹപ്രവർത്തകനായ സൈനികനെ രക്ഷിക്കാനായി ഒഴുക്കുള്ള നദിയിലേക്ക് 23കാരനായ ശശാങ്ക് തിവാരി ചാടുകയായിരുന്നു.

ശശാങ്ക് തിവാരി
ന്യൂഡൽഹി: സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാൻ ജീവത്യാഗം ചെയ്ത് സൈനികൻ. സിക്കിം സ്കൗട്ട്സിലെ ലെഫ്റ്റനന്റായ ശശാങ്ക് തിവാരിയാണ് സ്വന്തം ജീവൻ ത്യാഗം ചെയ്തത്. പാലത്തിൽ നിന്ന് കാൽവഴുതി ജലാശയത്തിലേക്ക് വീണ സഹപ്രവർത്തകനായ സൈനികനെ രക്ഷിക്കാനായി ഒഴുക്കുള്ള നദിയിലേക്ക് 23കാരനായ ശശാങ്ക് തിവാരി ചാടുകയായിരുന്നു.
2024 ഡിസംബറിലാണ് ശശാങ്ക് സൈന്യത്തിൽ ചേരുന്നത്. തന്ത്രപ്രധാനമായ ഒരു പ്രദേശത്തേക്കുള്ള പട്രോളിംഗിന് നേതൃത്വം വഹിച്ചത് ശശാങ്കയിരുന്നു. ഇതിനിടെ, തടികൊണ്ടുള്ള പാലത്തിലൂടെ നദിക്ക് കുറുകെ കടക്കുന്നതിനിടെ കാൽതെറ്റി സ്റ്റീഫൻ സുബ്ബ എന്ന അഗ്നിവീർ വെള്ളത്തിൽ വീണു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആണ് സംഭവം.
സ്റ്റീഫൻ സുബ്ബ ഒഴുക്കില്പെട്ടത് കണ്ട ശശാങ്ക് തിവാരിയും വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. നദിയിൽ മുങ്ങിത്താണുകൊണ്ടിരുന്ന സ്റ്റീഫനെ ശശാങ്കും, അദ്ദേഹത്തിന് പിന്നാലെ നദിയിലേക്ക് ചാടിയ മറ്റൊരു സൈനികൻ നായിക് പുകഴ് കാട്ടേലും ചേർന്ന് രക്ഷപ്പെടുത്തി. എന്നാല്മ ശക്തമായ ഒഴുക്കിൽ ശശാങ്ക് ഒഴുകി പോവുകയായിരുന്നു. അര മണിക്കൂറിന് ശേഷം അവിടെ നിന്നും ഏകദേശം 800 മീറ്റർ അകലെയായി ശശാങ്കിന്റെ മൃതദേഹം കണ്ടെത്തി. ശശാങ്ക് തിവാരിക്ക് മാതാപിതാക്കളും ഒരു സഹോദരിയും ഉണ്ട്.
ALSO READ: നമുക്കൊരു ‘മൈസൂർ ശ്രീ’ ഉണ്ടാക്കിയാലോ? ഞെട്ടണ്ട മൈസൂർ പാക്ക് ഇനി ഇങ്ങനെ അറിയപ്പെടും
ചെറിയ പ്രായവും കുറഞ്ഞ കാലത്തേ സേവനവും മാത്രമേ ഉള്ളുവെങ്കിലും, ശശാങ്ക് തിവാരിയുടെ പ്രവർത്തി ധീരതയുടെയും സാഹോദര്യത്തിന്റെയും മാതൃകയായി വരുംതലമുറയിലെ സൈനികർക്ക് വലിയ പ്രചോദനമാകുമെന്നും ഇന്ത്യൻ സേന പ്രതികരിച്ചു.