AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rajasthan Youth Death: വീപ്പക്കുള്ളിൽ യുവാവിൻ്റെ മൃതദേഹം; ഭാര്യയെയും കുട്ടികളെയും കാണാനില്ല, സംഭവം രാജസ്ഥാനിൽ

Youth Death In Rajasthan Alwar: ദുർഗന്ധം വമിച്ചതോടെയാണ് വീട്ടുടമസ്ഥയാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് നടത്തിയ പരിശോധനയിലാണ് വീപ്പക്കുള്ളിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഉത്തർപ്രദേശ് സ്വദേശിയായ ഹൻസ്രാജ് സൂരജ് എന്നയാളാണ് മരിച്ചതെന്നാണ് പോലീസ് ഉദ്യോ​ഗസ്ഥർ പറയുന്നത്.

Rajasthan Youth Death: വീപ്പക്കുള്ളിൽ യുവാവിൻ്റെ മൃതദേഹം; ഭാര്യയെയും കുട്ടികളെയും കാണാനില്ല, സംഭവം രാജസ്ഥാനിൽ
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 18 Aug 2025 | 06:31 AM

ജയ്പൂർ: രാജസ്ഥാനിലെ ആൽവാറിൽ വീപ്പക്കുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലുള്ള മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത തോന്നുന്നതായി പോലീസ് അറിയിച്ചു. ആദർശ് കോളനിയിലെ വാടകവീടിന്റെ ഒന്നാം നിലയിലാണ് യുവാവിൻ്റെ മൃതദേഹം വീപ്പക്കുള്ളിൽ നിന്ന് കണ്ടെത്തിയത്.

ദുർഗന്ധം വമിച്ചതോടെയാണ് വീട്ടുടമസ്ഥയാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് നടത്തിയ പരിശോധനയിലാണ് വീപ്പക്കുള്ളിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഉത്തർപ്രദേശ് സ്വദേശിയായ ഹൻസ്രാജ് സൂരജ് എന്നയാളാണ് മരിച്ചതെന്നാണ് പോലീസ് ഉദ്യോ​ഗസ്ഥർ പറയുന്നത്.

ഇഷ്ടിക ചൂളയിൽ ജോലി ചെയ്യുകയായിരുന്നു ആളാണ് ഇയാൾ. എന്നാൽ സംഭവത്തിന് ശേഷം യുവാവിന്റെ ഭാര്യയെയും മൂന്ന് കുട്ടികളെയും കാണാതായിട്ടുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. വീപ്പക്ക് മുകളിൽ ഭാരമുള്ള കല്ല് എടുത്ത് വച്ചിട്ടുണ്ടായിരുന്നു. ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തുന്നത്. കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് ഭിന്നശേഷിക്കാരായ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലി – ദമൻ ദിയുവിലെ സിൽവാസയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വെള്ളിയാഴ്ചയാണ് ഇയാൾ രണ്ട് മക്കളെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.

സമരവർണിയിലുള്ള വാടക വീട്ടിൽ വെച്ചാണ് മരണം സംഭവിത്തിരിക്കുന്നത്. സുനിൽ ഭാക്കറൈ (55) എന്നയാൾ മക്കളായ ജയ് (18), ആര്യ (10) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഭാര്യ ഉപേക്ഷിച്ച് പോയതോടെ കുട്ടികളെ ഒറ്റയ്ക്ക് നോക്കേണ്ട സ്ഥിതി വന്നത് കൊണ്ടാകാം ഇയാൾ ഇങ്ങനെ ചെയ്തത് എന്നാണ് പോലീസിൻ്റെ നിഗമനം.