YouTuber Jasbir Singh : മറ്റൊരു യൂട്യൂബർ കൂടി ചാരപ്രവർത്തിക്ക് പിടിയിൽ; പാക് ബന്ധങ്ങളിൽ അന്വേഷണം

മൂന്ന് തവണ ഇയാൾ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ട്, ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥൻ എഹ്സാൻ-ഉർ-റഹീമുമായും സിംഗ് ബന്ധം പുലർത്തിയിരുന്നു

YouTuber Jasbir Singh : മറ്റൊരു യൂട്യൂബർ കൂടി ചാരപ്രവർത്തിക്ക് പിടിയിൽ; പാക് ബന്ധങ്ങളിൽ അന്വേഷണം

Youtuber Jasbir Singh

Updated On: 

04 Jun 2025 12:18 PM

പഞ്ചാബ്:  രാജ്യത്ത് ചാര പ്രവർത്തി നടത്തിയ മറ്റൊരു യൂട്യൂബർ കൂടി പഞ്ചാബിൽ പിടിയിൽ. രൂപ്‌നഗർ ജില്ലയിലെ മഹ്‌ലാൻ സ്വദേശി ജസ്ബീർ സിംഗിനെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മൊഹാലിയിലെ സ്റ്റേറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് സെൽ (എസ്‌എസ്‌ഒസി) ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹരിയാന സ്വദേശി ജ്യോതി മൽഹോത്രക്ക് പിന്നാലെ ഇത് രണ്ടാമത്തെയാളാണ് ചാരപ്രവർത്തിക്ക് അറസ്റ്റിലാവുന്നത്. ഇയാൾക്ക് ഐഎസ്ഐ ഏജൻ്റ് ഷാക്കിർ (ജട്ട് രൺധാവ) മായി അടുത്ത ബന്ധമുണ്ടായിരുന്നതായാണ് വിവരം.

കൂടാതെ ചാരവൃത്തി ആരോപിച്ച് പുറത്താക്കപ്പെട്ട ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥൻ എഹ്സാൻ-ഉർ-റഹീമുമായും സിംഗ് ബന്ധം പുലർത്തിയിരുന്നു. ഡാനിഷിൻ്റെ ക്ഷണപ്രകാരം ഡൽഹിയിലെ പാക് എംബസിയിൽ നടന്ന പാകിസ്ഥാൻ ദേശീയ ദിനാഘോഷത്തിൽ സിംഗ് പങ്കെടുത്തുവെന്നും അവിടെ വെച്ച് പാകിസ്ഥാൻ സൈനികരുമായും വ്ലോഗർമാരുമായും അദ്ദേഹം സംവദിച്ചുവെന്നും വിവരമുണ്ട് .

ഒപ്പം 2020, 2021, 2024 വർഷങ്ങളിൽ മൂന്ന് തവണ ഇയാൾ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ജസ്ബീർ സിംഗിൻ്റെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധനയിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരവധി കോൺടാക്റ്റ് നമ്പറുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇവ ഇപ്പോൾ അന്വേഷണത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

1 മില്യൺ സബ്സ്ക്രൈബേഴ്സ്

10 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള “ജാൻ മഹൽ” യൂട്യൂബ് ചാനലാണ് ഇയാളുടേത്.   ഒരു ദിവസം മുൻപ് വരെയും ജസ്ബീർ സിംഗ് ചാനലിൽ വീഡിയോ പങ്ക് വെച്ചിരുന്നു. അതിനിടയിൽ ജസ്ബീറിൻ്റെ വീഡിയോയുടെ താഴേ അറസ്റ്റ് വിവരം അറിഞ്ഞെത്തിയ പ്രേക്ഷകരും കമൻ്റിടുന്നുണ്ട്. മൈ ഫസ്റ്റ് ഡേ ഇൻ തീഹാർ ജയിൽ എന്നായിരിക്കും അടുത്ത ഇയാളുടെ തമ്പ്നൈയിൽ എന്നാണ് ഒരാൾ പങ്കുവെച്ച കമൻ്റ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും