AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Youtuber swept away: റീൽസ് എടുക്കുന്നതിനിടെ ഡാം തുറന്നുവിട്ടു, യൂട്യൂബറെ ഒഴുക്കിൽപ്പെട്ട് കാണാതായി

YouTuber Sagar tudu Drowns While Filming Reels: സാഗര്‍ തന്റെ യൂട്യൂബ് ചാനലിനുവേണ്ടി വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന്റെ ഭാഗമായാണ് സുഹൃത്തിനൊപ്പം ദുഡുമ വെള്ളച്ചാട്ടത്തില്‍ എത്തിയത്.

Youtuber swept away: റീൽസ് എടുക്കുന്നതിനിടെ ഡാം തുറന്നുവിട്ടു, യൂട്യൂബറെ ഒഴുക്കിൽപ്പെട്ട് കാണാതായി
Youtuber MissingImage Credit source: youtube
aswathy-balachandran
Aswathy Balachandran | Published: 25 Aug 2025 06:58 AM

ഭുവനേശ്വര്‍: ഒഡീഷയിലെ കോരാപുട്ട് ജില്ലയിലുള്ള ദുഡുമ വെള്ളച്ചാട്ടത്തില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുട്യൂബറായ സാഗര്‍ ടുഡു ഒഴുക്കില്‍പ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ദുഡുമ വെള്ളച്ചാട്ടത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ബെര്‍ഹാംപുര്‍ സ്വദേശിയായ സാഗര്‍ ഒഴുക്കില്‍പ്പെട്ടത്.

കനത്ത മഴയെ തുടര്‍ന്ന് മച്ച്കുണ്ഡ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയ ശേഷം ഷട്ടറുകള്‍ തുറന്നുവിട്ടിരുന്നു. അപകടം സംഭവിക്കുമ്പോള്‍ സാഗര്‍ വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു പാറയുടെ മുകളിലായിരുന്നു. ഡാം തുറന്നുവിട്ടതോടെ വെള്ളത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കുകയും സാഗര്‍ പാറയില്‍ കുടുങ്ങുകയുമായിരുന്നു. ശക്തമായ ഒഴുക്കില്‍ ബാലന്‍സ് നഷ്ടപ്പെട്ട സാഗര്‍ വെള്ളത്തിലേക്ക് വീണു.

Also read – സസ്‌പെന്‍ഷന് സാധ്യത; രാഹുലിന്റെ കാര്യത്തില്‍ തീരുമാനം ഇന്ന്

സാഗറിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അഭിജിത് പറയുന്നതനുസരിച്ച്, ‘ക്യാമറ ഉപേക്ഷിച്ച് കരയിലേക്ക് വരാന്‍ ഞാന്‍ അവനോട് ആവശ്യപ്പെട്ടു. അവന്‍ ക്യാമറ കരയിലേക്ക് എറിഞ്ഞുതന്നു. പക്ഷേ, അവന് കരയിലേക്ക് നീങ്ങാന്‍ കഴിയുന്നതിനു മുന്‍പ് വെള്ളം കുത്തിയൊലിച്ച് അവനെ ഒഴുക്കിക്കൊണ്ടുപോയി.’ ഉടന്‍ തന്നെ പോലീസിനെയും അഗ്‌നിശമന സേനയെയും അറിയിച്ചെങ്കിലും സാഗറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

സ്ഥലം പരിചയമില്ലാത്തതും മുന്നറിയിപ്പ് ശ്രദ്ധിക്കാത്തതുമാണ് അപകടകാരണമെന്ന് മച്കുണ്ട് ഐ.ഐ.സി മധുസൂദന്‍ ഭോയ് പറഞ്ഞു. രാത്രിയായതോടെ തിരച്ചില്‍ നിര്‍ത്തിവെച്ചു. സാഗര്‍ തന്റെ യൂട്യൂബ് ചാനലിനുവേണ്ടി വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന്റെ ഭാഗമായാണ് സുഹൃത്തിനൊപ്പം ദുഡുമ വെള്ളച്ചാട്ടത്തില്‍ എത്തിയത്.