Thiruvananthapuram Drowned Death: തിരുവനന്തപുരത്ത് കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരിയിൽപ്പെട്ട് 11 വയസുകാരൻ മരിച്ചു
Thiruvananthapuram Drowned Death: കടലിലേക്ക് പോയ പന്ത് എടുക്കുവാൻ പോകുന്നതിനിടെ തിരയിൽ പെടുകയായിരുന്നു...
തിരുവനന്തപുരം: കടൽത്തീരത്ത് കളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് 11 വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം പൂന്തുറയിലാണ് ദാരുണമായ സംഭവം. അന്തോണി സ്മിത ദമ്പതികളുടെ മകനായ അഖിൽ ആണ് മരിച്ചത്.
പൂന്തുറയിലെ കടപ്പുറത്ത് വൈകുന്നേരം അഞ്ചുമണിയോടെ കളിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. കടലിലേക്ക് പോയ പന്ത് എടുക്കുവാൻ പോകുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. തിരയിൽ പെട്ട കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിതയ്ക്ക് റേഷന്‍ കാര്‍ഡ്
ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിതയ്ക്ക് റേഷൻ കാർഡ് നൽകി. സിസ്റ്റർ റാണിറ്റ് ഉൾപ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്നു കന്യാസ്ത്രീകൾക്കാണ് റേഷൻ കാർഡ് അനുവദിച്ചത്. ജില്ലാ സപ്ലൈ ഓഫീസർ മഠത്തിൽ നേരിട്ട് എത്തിയാണ് കന്യാസ്ത്രീകൾക്ക് റേഷൻ കാർഡുകൾ നൽകിയത്. ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നൽകിയതിന് പിന്നാലെ തങ്ങൾക്ക് യാതൊരുവിധത്തിലുള്ള പിന്തുണയും ലഭിക്കുന്നില്ല എന്നും ഭക്ഷണം പോലും കിട്ടുവാൻ ബുദ്ധിമുട്ടുകയാണ് എന്നും കന്യാസ്ത്രീകൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ALSO READ:ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിതയ്ക്ക് റേഷന്‍ കാര്‍ഡ് കൈമാറി
അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിൽ നിയമപാരാട്ടം തുടരുമെന്നും സിസ്റ്റർ റാണിറ്റ് വ്യക്തമാക്കി. സഭാ നേതൃത്വത്തിന്റെ നിശബ്ദത വേദനിപ്പിക്കുന്നുവെന്നും സർക്കാരിന്റെ പിന്തുണയുണ്ടെന്നും സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു.