AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Idukki 14 Year Old Boy Death: തൊടുപുഴയിൽ ഒൻപതാം ക്ലാസുകാരൻ മരിച്ച നിലയിൽ; മാതാപിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്നെന്ന് നിഗമനം

14 Year Old Boy Found Dead in Kanchiyar, Idukki: അമിതമായ ഫോൺ ഉപയോഗത്തെച്ചൊല്ലിയും പഠനവുമായി ബന്ധപ്പെട്ടും പിതാവ് കുട്ടിയെ വഴക്കു പറഞ്ഞിരുന്നു. തുടർന്ന് മാതാപിതാക്കൾ ജോലിക്ക് പോവുകയും ചെയ്തു.

Idukki 14 Year Old Boy Death: തൊടുപുഴയിൽ ഒൻപതാം ക്ലാസുകാരൻ മരിച്ച നിലയിൽ; മാതാപിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്നെന്ന് നിഗമനം
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 19 Mar 2025 16:44 PM

തൊടുപുഴ (ഇടുക്കി): ഒൻപതാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ കാഞ്ചിറയിലാണ് സംഭവം. മാതാപിതാക്കൾ വഴക്കുപറഞ്ഞതിനെ തുടർന്ന് ജീവനൊടുക്കിയതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പതിനാല് വയസുകാരനായ വിദ്യാർത്ഥിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അമിതമായ ഫോൺ ഉപയോഗത്തെച്ചൊല്ലിയും പഠനവുമായി ബന്ധപ്പെട്ടും പിതാവ് കുട്ടിയെ വഴക്കു പറഞ്ഞിരുന്നു. തുടർന്ന് മാതാപിതാക്കൾ ജോലിക്ക് പോവുകയും ചെയ്തു. പിന്നീട് കുട്ടിയെ ഫോൺ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ ഇവർ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് അയൽവാസികൾ വന്ന് നോക്കുമ്പോൾ കുട്ടിയെ അടുക്കളയുടെ ഭാഗത്തായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: കൊല്ലത്ത് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

കൊല്ലം മയ്യനാട് താന്നിയിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. മയ്യനാട് താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാസ്‌കരവിലാസം വീട്ടിൽ അജീഷ് (38), സുലു (36) ആദി (2) എന്നിവരാണ് മരിച്ചത്. മകൻ ആദിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം മാതാപിതാക്കൾ ജീവനൊടുക്കുകയായിരുന്നു. അജീഷിനെയും സുലുവിനെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

അജീഷിന്റെ മാതാപിതാക്കളായ അമ്മ ലൈലാകുമാരിയും അച്ഛൻ അനിൽകുമാറും ഇവർക്കൊപ്പമാണ് താമസിക്കുന്നത്. രാവിലെ എഴുന്നേൽക്കേണ്ട സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാതെ വന്നതോടെ അയൽവാസിയെ വിളിച്ചു വരുത്തി ഇവർ കതക് ബലമായി തള്ളി തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു.

വിദേശത്ത് ജോലി ചെയ്തിരുന്ന അജീഷ് ഒരു വർഷം മുൻപ് നാട്ടിലെത്തിയതിന് പിന്നാലെ  കൊല്ലത്ത് ഒരു വക്കീൽ ഓഫീസിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് അജീഷിന് ക്യാൻസർ സ്ഥിരീകരിച്ചത്. ഇതിലുണ്ടായ മാനസിക സംഘർഷവും കടുത്ത സാമ്പത്തിക ബാധ്യതയുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയം.