Minor Boy Assault: 16-കാരനെ പീഡിപ്പിച്ചത് മൂന്ന് വർഷത്തോളം, എഇഒ ഉള്‍പ്പെടെ 9 പേര്‍ റിമാന്‍ഡില്‍, ആകെ 16 പ്രതികൾ
ഫോൺ പരിശോധിച്ചപ്പോൾ സംശയം തോന്നിയ കുട്ടിയുടെ അമ്മ ചന്തേര പൊലീസിൽ പരാതി നൽകി. തുടർന്ന് 16കാരനെ ചൈൽഡ് ലൈനിൽ ഹാജരാക്കി.

പ്രതീകാത്മക ചിത്രം
കാസർഗോഡ്: ഡേറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട്, പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ പോക്സോ നിയമപ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (എഇഒ) ഉള്‍പ്പെടെ ഒമ്പതുപേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആകെ 16 പ്രതികളാണുള്ളത്.
ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പടന്ന സ്വദേശി വി.കെ. സൈനുദ്ദീന്‍ (52), പടന്നക്കാട്ടെ റംസാന്‍ (64), റെയില്‍വേ ക്ലറിക്കല്‍ ജീവനക്കാരന്‍ പിലിക്കോട് എരവിലെ ചിത്രരാജ് (48), വള്‍വക്കാട്ടെ കുഞ്ഞഹമ്മദ് (55), ചന്തേരയിലെ അഫ്സല്‍ (23), തൃക്കരിപ്പൂര്‍ സ്വദേശികളായ നാരായണന്‍ (60), റയീസ് (30), ചീമേനിയിലെ ഷിജിത്ത് (36) സുകേഷ് വെള്ളച്ചാല്‍(30) എന്നിവരെയാണ് അന്വേഷണസംഘം പിടികൂടി റിമാൻഡ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട് സ്വദേശി സിറാജുദീൻ (46) പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു.
ALSO READ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ 14 പേര്‍ പീഡിപ്പിച്ചു; ബന്ധം സ്ഥാപിച്ചത് ഡേറ്റിങ് ആപ്പ് വഴി
കഴിഞ്ഞദിവസം, കുട്ടിയുടെ വീട്ടിൽ എത്തിയ ഒരാളെ അമ്മ കാണാൻ ഇടവന്നുതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കുട്ടിയുടെ അമ്മയെ കണ്ട ഉടനെ അയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഫോൺ പരിശോധിച്ചപ്പോൾ സംശയം തോന്നിയ കുട്ടിയുടെ അമ്മ ചന്തേര പൊലീസിൽ പരാതി നൽകി. തുടർന്ന് 16കാരനെ ചൈൽഡ് ലൈനിൽ ഹാജരാക്കി. അവിടെ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
അതേസമയം, പോക്‌സോ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ബേക്കല്‍ എഇഒ വി.കെ. സൈനുദ്ദീനെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കേസന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ട്.