Coconut Oil Theft: പൂട്ടുതല്ലിപ്പൊളിച്ച് കയറി, മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണ ചാക്കിലാക്കി; ആലുവയില്‍ വെളിച്ചെണ്ണ മോഷണം
Coconut Oil Stolen:കൺമുന്നിൽ കണ്ട 600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണയാണ് കള്ളൻ മോഷ്ടിച്ചത്. മോഷ്ടാവ് കടയ്ക്കുള്ളിൽ കയറുന്നതിന്റെയും മോഷ്ടിക്കുന്നതിന്റെയും സിസിടിവ് ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.

Coconut Oil
ആലുവ: ആലുവയിൽ കടയുടെ പൂട്ട് തല്ലിപ്പൊളിച്ച് വെളിച്ചെണ്ണ മോഷണം. തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബിന്റെ ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’ കടയിലാണ് മോഷണം നടന്നത്. കൺമുന്നിൽ കണ്ട 600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണയാണ് കള്ളൻ മോഷ്ടിച്ചത്. മോഷ്ടാവ് കടയ്ക്കുള്ളിൽ കയറുന്നതിന്റെയും മോഷ്ടിക്കുന്നതിന്റെയും സിസിടിവ് ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
ആദ്യം കടയുടെ തറ തുരന്ന് അകത്ത് കയറാനാണ് കള്ളൻ ശ്രമിച്ചത്. എന്നാൽ ഇത് പരാജയപ്പെട്ടതോടെ പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. ഇതിനു ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന സോഫ്റ്റ് ഡ്രിങ്ക് കുടിച്ചു ക്ഷീണമകറ്റിയ ശേഷം കടയിൽ നിന്നു തന്നെ ഒരു ചാക്ക് സംഘടിപ്പിക്കുകയായിരുന്നു. ഇതിലേക്ക് മോഷ്ടിച്ച വെള്ളിച്ചെണ്ണ നിറച്ചു. ഇതിനുപുറമെ 10 പായ്ക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും മോഷണം പോയിട്ടുണ്ട്. ഇറങ്ങാൻ നേരത്ത് സിസിടിവി ക്യാമറ കണ്ടതോടെ അതിന്റെ കേബിളും അറുത്തു മുറിച്ചാണു സ്ഥലംവിട്ടത്.
Also Read:വെളിച്ചെണ്ണ സബ്സിഡി അരലിറ്ററിന്, പക്ഷേ ഒരു ലിറ്റർ വാങ്ങണം! ഇതെന്ത് കണക്ക്?
തിരുവനന്തപുരം: വെളിച്ചെണ്ണ വില ലിറ്ററിന് 500 രൂപയ്‌ക്ക് മുകളിലായതോടെ വിപണിയിൽ പിടിമുറുക്കി വ്യാജന്മാർ. 350 രൂപയ്‌ക്ക് വരെ ലഭിക്കുന്ന വ്യാജ വെളിച്ചെണ്ണകൾ ഓണം ലക്ഷ്യമിട്ടാണ് വിപണിയിലെത്തിയത്. ഇതേത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കടുപ്പിച്ചു.