lotteries loot: ‘എന്തിനാണ് ഇവരോട് ഈ ക്രൂരത’; കുന്നംകുളത്ത് വയോധികയുടെ ലോട്ടറികൾ കവർന്നു; പകരം നൽകിയത് പഴയ ലോട്ടറികൾ
ലോട്ടറി വിൽപ്പന നടത്തുന്നതിന്റെ സമീപത്തെ സുഭിക്ഷ കാന്റീനിൽ നിന്ന് ചായ കുടിച്ചതിനുശേഷം ലോട്ടറി വിൽപ്പനയ്ക്കായി സ്ഥിരമായി ഇരിക്കുന്ന നഗരസഭയ്ക്ക് സമീപത്തെ വൺവേയിൽ ഇരിക്കുന്ന സമയത്താണ് അജ്ഞാതൻ ബൈക്കിൽ എത്തിയത്.
തൃശൂർ: ലോട്ടറി വിൽപ്പനക്കാരിയായ വയോധികയോട് സാമൂഹ്യ വിരുദ്ധരുടെ ക്രൂരത. തൃശൂര്‍ കുന്നംകുളം നഗരസഭയ്ക്ക് സമീപം ലോട്ടറി വില്പന നടത്തുന്ന വയോധികയുടെ ലോട്ടറി ടിക്കറ്റുകൾ കവർന്നു. കാണിപ്പയ്യൂർ സ്വദേശിനി 60 വയസ്സുള്ള ശാന്തകുമാരിയുടെ ലോട്ടറി ടിക്കറ്റുകളാണ് സാമൂഹ്യ വിരുദ്ധർ കവർന്നത്. ഇന്ന് രാവിലെ 9:30 യോടെയായിരുന്നു സംഭവം.
ലോട്ടറി വിൽപ്പന നടത്തുന്നതിന്റെ സമീപത്തെ സുഭിക്ഷ കാന്റീനിൽ നിന്ന് ചായ കുടിച്ചതിനുശേഷം ലോട്ടറി വിൽപ്പനയ്ക്കായി സ്ഥിരമായി ഇരിക്കുന്ന നഗരസഭയ്ക്ക് സമീപത്തെ വൺവേയിൽ ഇരിക്കുന്ന സമയത്താണ് അജ്ഞാതൻ ബൈക്കിൽ എത്തിയത്. തുടർന്ന് ശാന്തകുമാരിയുടെ കയ്യിലുണ്ടായിരുന്ന 51 ലോട്ടറി ടിക്കറ്റുകൾ നൽകുകയായിരുന്നു. ശാന്തകുമാരി നൽകിയ ലോട്ടറി ടിക്കറ്റുകൾ എടുക്കുകയും പഴയ ടിക്കറ്റുകൾ പകരം വയ്ക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ ശാന്തകുമാരിയുടെ പരാതിയിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ തുടർകഥയാവുകയാണ്. രണ്ട് മാസം മുൻപ് ഈരാറ്റുപേട്ടയിലെ ലോട്ടറിക്കടയിലും ഇത്തരത്തിലുള്ള മോഷണം നടന്നിരുന്നു. 8 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ അന്ന് നഷ്ടമായി. ഹാദേവ ലോട്ടറിക്കടയിലാണ് കവര്‍ച്ച നടന്നത്.കടയുടെ പിന്‍ഭാഗം തകര്‍ത്ത് മോഷ്ടാവ് അകത്ത് കടക്കുകയായിരുന്നു. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യമറിഞ്ഞത്.