AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Man Shot Dead in Kannur: കണ്ണൂരിൽ ഗൃഹനാഥൻ വെടിയേറ്റു മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

Man Shot Dead in Kannur: മാതമംഗലം കൈതപ്രം വായനശാലയ്ക്കു സമീപം പണി പൂർത്തിയാകാത്ത വീട്ടിലാണ് ഇയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.

Man Shot Dead in Kannur: കണ്ണൂരിൽ ഗൃഹനാഥൻ വെടിയേറ്റു മരിച്ചു; ഒരാൾ കസ്റ്റഡിയിൽ
കെ.കെ.രാധാകൃഷ്ണൻImage Credit source: social media
Sarika KP
Sarika KP | Published: 20 Mar 2025 | 09:53 PM

കണ്ണൂർ: കണ്ണൂർ കൈതപ്രത്ത് ഗൃഹനാഥൻ വെടിയേറ്റു മരിച്ചു.മാതമംഗലം പുനിയംകോട് സ്വദേശി കെ.കെ.രാധാകൃഷ്ണൻ (49) ആണ് മരിച്ചത്. മാതമംഗലം കൈതപ്രം വായനശാലയ്ക്കു സമീപം പണി പൂർത്തിയാകാത്ത വീട്ടിലാണ് ഇയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. പെരുമ്പടവ് സ്വദേശി സന്തോഷാണ് കസ്റ്റഡിയിലുള്ളത്.

സന്തോഷിന് തോക്ക് ലൈസൻസ് ഉണ്ടെന്നാണ് പോലീസ് പറയുന്നത്. നിർമാണ കരാറുകാരനാണ് സന്തോഷ്. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. ഗുഡ്‌സ് ഓട്ടോ ഡ്രൈവറാണ് രാധാകൃഷ്ണൻ. എന്നാൽ എന്താണ് കൊലപാതക കാരണം എന്നത് വ്യക്തമല്ല.

Also Read:താടിവടിച്ചില്ല, ബട്ടണിട്ടില്ല; കോഴിക്കോട് പരീക്ഷയ്‌ക്കെത്തിയ പ്ലസ് വൺ വിദ്യാർഥിയെ തല്ലിച്ചതച്ച് സീനിയേഴ്സ്

അതേസമയം രാധാകൃഷ്ണൻ പുതിയതായി നിർമ്മിക്കുന്ന വീടിന്റെ കരാർ സന്തോഷിന് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങൾ ഇരുവര്‍ക്കിടയിലും നേരത്തെ തന്നെയുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഈ വീട്ടിൽ വച്ച് തന്നെയാണ് കൊലപാതകം നടന്നത്. പോലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. സന്തോഷിനെ ചോദ്യം ചെയ്യുന്നു.