ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളൂ; ബാറുകളിൽ പ്രായപരിശോധന കർശനമാക്കി മന്ത്രി

Aadhaar card mandatory for serving liquor in Kerala bars: മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളൂ എന്ന് എക്​സൈസ് മന്ത്രി എം ലിജു സംസ്ഥാനത്തെ ബാറുകൾക്ക് നിര്‍ദ്ദേശം നൽകി. നെടുമ്പാശ്ശേരി മിനികൂപ്പ‍ര്‍ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ബാറുകളിലെ പ്രായ പരിശോധന കർശനമാക്കിയുള്ള ഉത്തരവ് എത്തിയിരിക്കുന്നത്.

ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളൂ; ബാറുകളിൽ പ്രായപരിശോധന കർശനമാക്കി മന്ത്രി

Age Verification Made Stricter In Bars

Published: 

30 Oct 2026 | 11:38 AM

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ മദ്യം ലഭിക്കാൻ പ്രായ പരിശോധന കർശനമാക്കുന്നു. മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളൂ എന്ന് എക്​സൈസ് മന്ത്രി എം ലിജു സംസ്ഥാനത്തെ ബാറുകൾക്ക് നിര്‍ദ്ദേശം നൽകി. നെടുമ്പാശ്ശേരി മിനികൂപ്പ‍ര്‍ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ബാറുകളിലെ പ്രായ പരിശോധന കർശനമാക്കിയുള്ള ഉത്തരവ് എത്തിയിരിക്കുന്നത്. മദ്യം വാങ്ങാനുള്ള നിയമപരമായ മിനിമം പ്രായം 23 ആണ്. 23 വയസിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് കുറ്റകരമാണ്. നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടം ഉണ്ടാക്കിയ സു​ഹൈലിന് 19 വയസ് മാത്രമായിരുന്നു പ്രായം. അ‌പകട ദിവസം പകൽ മുതൽ രാത്രി വരെ വിവിധ ബാറുകളിൽ നിന്ന് സു​ഹൈൽ മദ്യപിച്ചിരുന്നു.

മദ്യപിച്ച് അ‌മിത വേഗതയിൽ സു​ഹൈൽ വാഹനമോടിക്കുന്നതിനിടയിൽ കാർ സ്കൂട്ടറുമായി കൂട്ടിയിട്ടുകയും മൂന്ന് ജീവനുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. അ‌പകടത്തിന് ശേഷം നടത്തിയ പരിശോധനയിൽ സു​ഹൈലിന്റെ ശരീരത്തിൽ അ‌നുവദനീയമായതിനെക്കാൾ പല മടങ്ങ് ഉയർന്ന അ‌ളവിൽ മദ്യത്തിന്റെ അ‌ംശം ഉണ്ടായിരുന്നതായി കണ്ടെത്തി. ഈ പശ്ചാത്തലത്തിലാണ് പ്രായപരിധി കർശനമാക്കി മന്ത്രി രംഗത്തിറങ്ങിയിരിക്കുന്നത്.

ALSO READ: തൊണ്ടിമുതലിൽ കൈവെച്ചു; എംഡിഎംഎ അടിച്ചുമാറ്റിയ എസ്ഐ അറസ്റ്റിൽ

23 വയസ് എന്ന പ്രായപരിധി പാലിക്കുന്നതിൽ ബാറുകാർക്കുണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി മിനികൂപ്പ‍ർ വാഹനാപകടത്തിൽ കണ്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കേണ്ടത് ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി. ഇതിൽ വീഴ്ചയുണ്ടായാൽ കർശന നടപടി എടുക്കാനും നിർദേശിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിൻറെ എക്സൈസ് നയം നവംബറിൽ നിലവിൽ വരും. എൽഡിഎഫ് സർക്കാരിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്റേതെന്നും മന്ത്രി എം ലിജു വ്യക്തമാക്കി. അ‌തേസമയം നെടുമ്പാശേരി മിനി കൂപ്പർ ​വാഹനാപകടക്കേസിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകുമോ എന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. പ്രതികളെ വിട്ടുകിട്ടാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഇന്ന് രണ്ടു ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകും.

അ‌പകടവുമായി ബന്ധപ്പെട്ട് പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്. ഈ തെളിവുളുമായി പ്രതികളെ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുക. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിക്ക് പിന്നാലെ കഴിഞ്ഞ ദിവസം സെഷൻസ് കോടതിയും കേസിലെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെത്തുടർന്ന് ഇവർ കാക്കനാട് ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിൽ തുടരുകയാണ്.

English Summary

Age verification for the purchase of alcohol in bars across the state is being tightened. Excise Minister M. Liju has directed bars to serve alcohol only after verifying the customer’s age through their Aadhaar card. This directive follows the Mini Cooper accident in Nedumbassery. The legal minimum age to purchase alcohol is 23.

Loading...
Unable to load recommendations.
Follow Us
വെളിച്ചെണ്ണയിലെ മായം കണ്ടെത്താം വളരെ ഈസിയായി
146 KM റേഞ്ചുള്ള വിഡയുടെ ഫാമിലി ഇ.വി സ്കൂട്ടർ
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം