Actress Attack Case: ‘പ്രതികളെയെല്ലാം കൊന്നുകളയണം എന്നാണ് തോന്നിയത്; സുപ്രീംകോടതിയില്‍ പോയാലും അതിജീവിതയ്‌ക്കൊപ്പം മാത്രം’

Actor Lal on the Actress Attack Case: ആ കുട്ടി അന്ന് വീട്ടിലേക്ക് കയറിവന്ന ദിവസം അനുഭവിച്ച വിഷമവും സങ്കടവും പ്രശ്‌നങ്ങളുമെല്ലാം കേട്ടപ്പോള്‍ പ്രതികളായിരുന്ന എല്ലാവരെയും കൊന്നുകളയണമെന്നാണ് എനിക്ക് തോന്നിയത്.

Actress Attack Case: പ്രതികളെയെല്ലാം കൊന്നുകളയണം എന്നാണ് തോന്നിയത്; സുപ്രീംകോടതിയില്‍ പോയാലും അതിജീവിതയ്‌ക്കൊപ്പം മാത്രം

ലാല്‍

Published: 

09 Dec 2025 19:23 PM

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് നടന്‍ ലാല്‍. അതിജീവിത അപ്പീലുമായി സുപ്രീംകോടതിയില്‍ പോയാലും തനിക്കറിയാവുന്ന കാര്യങ്ങള്‍ അവിടെയും പറയുമെന്ന് ലാല്‍ പറഞ്ഞു. പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലാല്‍.

ആ കുട്ടി അന്ന് വീട്ടിലേക്ക് കയറിവന്ന ദിവസം അനുഭവിച്ച വിഷമവും സങ്കടവും പ്രശ്‌നങ്ങളുമെല്ലാം കേട്ടപ്പോള്‍ പ്രതികളായിരുന്ന എല്ലാവരെയും കൊന്നുകളയണമെന്നാണ് എനിക്ക് തോന്നിയത്. എന്താണെങ്കിലും അവര്‍ക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടും, കിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് ലാല്‍ പറഞ്ഞു.

കോടതി വിധിയില്‍ ഞാന്‍ സന്തോഷവാനാണ്. കേസ് സുപ്രീംകോടതിയില്‍ എത്തുകയാണെങ്കില്‍ അപ്പോഴും, ഇരയ്ക്ക് വേണ്ടി എന്തെല്ലാം എനിക്ക് ചെയ്യാന്‍ കഴിയുമോ അല്ലെങ്കില്‍ എന്തെല്ലാം എനിക്ക് അറിയാമോ അതെല്ലാം ഞാന്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ താനൊരു അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ലാല്‍ പറഞ്ഞു. പൂര്‍ണമായും അറിയാത്ത ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയരുത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും ലാല്‍ അഭിപ്രായപ്പെട്ടു.

Also Read: Dileep: മഞ്ജുവിനോട് സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നു, ഇപ്പോഴും അതുതന്നെ പറയുന്നു, ദിലീപ് ഇപ്പോഴും കുറ്റാരോപിതനെന്ന് ഭാഗ്യലക്ഷ്മി

അതിജീവിത തന്റെ വീട്ടിലെത്തിയപ്പോള്‍ ആദ്യം ബെഹ്‌റയെ വിവരമറിയിച്ചത് താനാണ്, അല്ലാതെ പിടി തോമസല്ല. പിന്നീട് ഇടയ്ക്ക് മാര്‍ട്ടി എന്ന് പറയുന്ന ഡ്രൈവറെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണമെന്ന് പിടി തോമസ് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തോട് ഇപ്പോള്‍ അതുവേണ്ടെന്നും അവനെ എനിക്ക് സംശയമുണ്ടെന്നും താന്‍ പറഞ്ഞുവെന്നും താരം വ്യക്തമാക്കി.

വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്