Actress Navya Nair : മുല്ലപ്പൂ പാരയായി, നവ്യാനായർക്ക് വിമാനയാത്രയ്ക്കിടെ കിട്ടിയത് ഒന്നരലക്ഷത്തിന്റെ പിഴ
Actress Navya Nair Fined in Australia: 15 സെന്റീമീറ്റര്‍ മാത്രം നീളമുള്ള മുല്ലപ്പൂവാണ് തന്റെ കൈവശം ഉണ്ടായിരുന്നതെന്ന് നടി പറഞ്ഞു. അച്ഛന്‍ സ്‌നേഹത്തോടെ നല്‍കിയ മുല്ലപ്പൂവ് സിംഗപ്പൂരില്‍ നിന്ന് മെല്‍ബണിലേക്കുള്ള യാത്രാമധ്യേ മുടിയില്‍ ചൂടാന്‍ വേണ്ടി ഹാന്‍ഡ്ബാഗില്‍ വെച്ചതാണ്.

Navya Nair
കണ്ണൂര്‍: ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് മുല്ലപ്പൂവ് കൈവശം വെച്ചതിന് നടി നവ്യ നായര്‍ക്ക് വന്‍ തുക പിഴ ലഭിച്ചു. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം. താന്‍ നേരിട്ട ഈ ദുരനുഭവം നവ്യ നായര്‍ തന്നെയാണ് ഓണപ്പരിപാടിയില്‍ സംസാരിക്കുന്നതിനിടെ വെളിപ്പെടുത്തിയത്.
അറിയാതെ പറ്റിയ തെറ്റ്
15 സെന്റീമീറ്റര്‍ മാത്രം നീളമുള്ള മുല്ലപ്പൂവാണ് തന്റെ കൈവശം ഉണ്ടായിരുന്നതെന്ന് നടി പറഞ്ഞു. അച്ഛന്‍ സ്‌നേഹത്തോടെ നല്‍കിയ മുല്ലപ്പൂവ് സിംഗപ്പൂരില്‍ നിന്ന് മെല്‍ബണിലേക്കുള്ള യാത്രാമധ്യേ മുടിയില്‍ ചൂടാന്‍ വേണ്ടി ഹാന്‍ഡ്ബാഗില്‍ വെച്ചതാണ്. എന്നാല്‍ ഇത് നിയമ വിരുദ്ധമായ കാര്യമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും നവ്യ വ്യക്തമാക്കി.
മുല്ലപ്പൂവ് കൈവശം വെച്ചതിന് അധികൃതര്‍ 1,980 ഡോളര്‍ (ഏകദേശം ഒന്നേകാല്‍ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. അറിവില്ലായ്മ നിയമത്തില്‍ ഒരു ഒഴിവു കഴിവല്ലെന്ന് അറിയാമെന്നും, എങ്കിലും ഇത് മനഃപൂര്‍വമായിരുന്നില്ലെന്നും നടി പറഞ്ഞു. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അധികൃതര്‍ അറിയിച്ചതെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.