AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ADGP Ajith Kumar: ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിശദീകരണം നൽകി എഡിജിപി എഡിജിപി അജിത് കുമാർ

ADGP M R Ajith Kumar Admits Meeting RSS Leader: ആർഎസ്എസ് നേതാവുമായി കൂടികാഴ്ച്ച നടത്തി, സ്വകാര്യ സന്ദർശനം ആയിരുന്നെന്ന് വെളിപ്പെടുത്തി എഡിജിപി അജിത് കുമാർ.

ADGP Ajith Kumar: ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിശദീകരണം നൽകി എഡിജിപി എഡിജിപി അജിത് കുമാർ
എഡിജിപി എം.ആർ.അജിത് കുമാർ (Image Courtesy: Ajith Kumar's Facebook)
Nandha Das
Nandha Das | Updated On: 07 Sep 2024 | 09:38 AM

തിരുവനന്തപുരം: ആർഎസ്എസ് നേതാവുമായി കൂടികാഴ്ച്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി അജിത് കുമാർ. മുഖ്യമന്ത്രിയുടെ ഓഫീസിനു നൽകിയ വിശദീകരണത്തിലാണ് എഡിജിപിയുടെ വെളിപ്പെടുത്തൽ. സ്വകാര്യ സന്ദർശനം ആയിരുന്നെന്നും കൂടെ പഠിച്ചയാളുടെ ക്ഷണം സ്വീകരിച്ചാണ് പോയതെന്നുമാണ് വിശദീകരണം.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എഡിജിപി അജിത് കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രയെ ഹൊസബലയെ തൃശ്ശൂരിൽ വെച്ച് കണ്ടെന്ന് ആരോപണം ഉന്നയിച്ചിരുന്നു. ആർഎസ്എസുമായി ധാരണയിലെത്താൻ മുഖ്യമന്ത്രിയാണ് എഡിജിപിയെ നിയോഗിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണം. 2023 മെയ് 22-ന് പാറമേക്കാവ് വിദ്യാ മന്ദിറിൽ വെച്ച് നടന്ന ആർഎസ്എസ് ക്യാമ്പിനിടെയായിരുന്നു എഡിജിപി ആർഎസ്എസ് നേതാവിനെ സന്ദർശിച്ചത്. കൂടിക്കാഴ്ച നടന്നതായി സ്പെഷ്യൽ ബ്രാഞ്ച് ഡിജിപിക്കും ഇന്റലിജൻസ് വിഭാഗത്തിനും റിപ്പോർട്ട് നൽകിയിരുന്നു.

തൃശൂർ പൂരം കലക്കി അതുവഴി ബിജെപിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയായിരുന്നു കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിട്ടെന്നതാണ് പ്രതിപക്ഷ നേതാവടക്കമുള്ളവരുടെ ആരോപണം. സ്വകാര്യ സന്ദർശനം ആയിരുന്നെന്ന് എഡിജിപി വിശദീകരണം നൽകിയെങ്കിലും പൂരവുമായി ബന്ധപ്പെട്ട ആരോപണം നിലനിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് കൂടുതൽ വ്യക്തത നൽകേണ്ടാതായി വരും. പൂരവുമായി ബന്ധപ്പെട്ട് അജിത് കുമാറിനെതിരെ ഭരണപക്ഷത്ത് നിന്ന് തന്നെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്.

ALSO READ: അന്വേഷണമില്ല, പി ശശി ‘സേഫ്’; അൻവർ പരാതി തന്നിട്ടില്ലെന്ന് എം വി ​ഗോവിന്ദൻ‍

അതെ സമയം, എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടോ ഇല്ലയോ എന്നുള്ളത് സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപിയും സിപിഎമ്മും ധാരണയുണ്ടാക്കിയെന്ന കോൺഗ്രസിന്റെ ആരോപണം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് വേണ്ടി ആർഎസ്എസ് നേതാവിനെ കണ്ട് എഡിജിപി ധാരണ ഉണ്ടാക്കിയെന്നതാണ് കോൺഗ്രസിന്റെ ആരോപണം. ദേശീയാടിസ്ഥാനത്തിൽ സിപിഎമ്മിനെ ഇല്ലാതാക്കാൻ തീരുമാനിച്ച സംഘടനയാണ് ആർഎസ്എസ് എന്നും ബിജെപിയും ആർഎസ്എസും ചേർന്ന് 218 പാർട്ടി പ്രവർത്തകരെയാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസും സിപിഎമ്മും തമ്മിൽ എങ്ങനെയാണെന്ന് ജനങ്ങൾക്കറിയാമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.