AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Adoor Gopalakrishnan: ‘ദളിത് വിഭാഗക്കാരെ കള്ളന്മാരായി ചിത്രീകരിക്കുന്നു’, അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി

Complaint filed against director Adoor Gopalakrishnan: മാധ്യമങ്ങളുടെ വ്യാഖാനത്തിന് താന്‍ ഉത്തരവാദിയല്ല. സിനിമയെക്കുറിച്ച് ഇപ്പോഴും പഠിക്കുന്നയാളാണ് താന്‍. യാതൊരു മുന്‍പരിചയവുമില്ലാതെ ആദ്യമായി സിനിമയെടുക്കുന്നവര്‍ക്ക് മൂന്ന് മാസത്തെ പരിശീലനം നല്‍കണമെന്നും അടൂര്‍

Adoor Gopalakrishnan: ‘ദളിത് വിഭാഗക്കാരെ കള്ളന്മാരായി ചിത്രീകരിക്കുന്നു’, അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി
അടൂർ ഗോപാലകൃഷ്ണൻImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 04 Aug 2025 | 03:10 PM

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കി സാമൂഹ്യപ്രവര്‍ത്തകനായ ദിനു വെയില്‍. തിരുവനന്തപുരം മ്യൂസീയം പൊലീസ് സ്റ്റേഷനിലും എസ്‌സി/എസ്ടി കമ്മീഷനിലുമാണ് പരാതി നല്‍കിയത്. അടൂര്‍ ഗോപാലകൃഷ്ണന്‍ എസ്‌സി/എസ്ടി വിഭാഗത്തിലെ മുഴുവനാളുകളെയും പൊതുവായി കള്ളന്മാരോ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ കുറ്റവാളികളോ ആയി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്.

അടൂര്‍ നടത്തിയ പരാമര്‍ശം പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്കെതിരെ മറ്റുള്ളവരുടെ മനസില്‍ അനിഷ്ടം വളരാന്‍ സാധ്യതയുണ്ടെന്നും ദിനു ചൂണ്ടിക്കാട്ടി. എസ്‌സി, എസ്ടി സമൂഹത്തെ ഉത്തരവാദിത്തമില്ലാത്തവരും അറിവില്ലാത്തവരുമായാണ് ചിത്രീകരിക്കുന്നത്. ഇത് മനപ്പൂര്‍വമുള്ള അപകീര്‍ത്തിപ്പെടുത്തലാണ്. എസ്‌സി, എസ്ടി വിഭാഗത്തിലെ എല്ലാവരെയും അടൂരിന്റെ പ്രസ്താവന അപമാനിക്കുന്നുവെന്നും ദിനു വെയില്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ചലച്ചിത്ര കോണ്‍ക്ലേവിലാണ് അടൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. സിനിമ സംവിധാനം ചെയ്യാന്‍ വരുന്ന പട്ടികജാതിക്കാര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂരിന്റെ പരാമര്‍ശം. കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം നല്‍കണം. പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് ഒന്നരക്കോടി രൂപയാണ് പടമെടുക്കാന്‍ നല്‍കുന്നത്. സര്‍ക്കാര്‍ അഴിമതിക്കുള്ള വഴിയൊരുക്കുകയാണെന്നും അടൂര്‍ വിമര്‍ശിച്ചിരുന്നു.

Also Read: Adoor Gopalakrishnan: സിനിമയെടുക്കാന്‍ വരുന്ന പട്ടികജാതിക്കാര്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം നല്‍കണം; വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

സംഭവം വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി അടൂര്‍ രംഗത്തെത്തി. താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖാനിക്കപ്പെട്ടെന്നാണ് അടൂരിന്റെ ന്യായീകരണം. ദളിതരെയും സ്ത്രീകള്‍ക്കെതിരെയും മോശമായി പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാല്‍ ക്ഷമാപണം നടത്തും. മാധ്യമങ്ങളുടെ വ്യാഖാനത്തിന് താന്‍ ഉത്തരവാദിയല്ല. സിനിമയെക്കുറിച്ച് ഇപ്പോഴും പഠിക്കുന്നയാളാണ് താന്‍. യാതൊരു മുന്‍പരിചയവുമില്ലാതെ ആദ്യമായി സിനിമയെടുക്കുന്നവര്‍ക്ക് മൂന്ന് മാസത്തെ പരിശീലനം നല്‍കണം. നല്ല ധാരണയോടെ വേണം സിനിമയെടുക്കാനെന്നും അടൂര്‍ പറഞ്ഞു.