5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Adultered Ghee : മായം കലർന്ന നെയ്യ്; സംസ്ഥാനത്ത് മൂന്ന് ബ്രാൻഡുകൾ നിരോധിച്ചു

Adultered Ghee Banned : സംസ്ഥാനത്ത് മായം കലർന്ന നെയ്യ് ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്ത മൂന്ന് ബ്രാൻഡുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചു. നെയ്യിൽ സസ്യ എണ്ണയും വനസ്പതിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Adultered Ghee : മായം കലർന്ന നെയ്യ്; സംസ്ഥാനത്ത് മൂന്ന് ബ്രാൻഡുകൾ നിരോധിച്ചു
നെയ്യ് (Image Credits – jayk7/Getty Images)
Follow Us
abdul-basithtv9-com
Abdul Basith | Published: 24 Sep 2024 18:00 PM

മായം കലർന്ന നെയ്യ് വിറ്റതിനെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ബ്രാൻഡുകൾ നിരോധിച്ചു. ചോയ്‌സ്, മേന്മ, എസ് ആർ എസ് എന്നീ ബ്രാൻഡുകളുടെ നെയ്യ് ഉത്പാദനവും സംഭരണവും വില്പനയുമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചത്. നെയ്യ് എന്ന ലേബലിലാണ് വില്പനയെങ്കിലും ഇവയിൽ വനസ്പതിയും സസ്യ എണ്ണയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഈ ബ്രാൻഡുകൾക്കെതിരെ നടപടിയെടുത്തത്.

തിരുവനന്തപുരം അമ്പൂരി ചപ്പാത്തിൻകരയിലെ ചോയ്സ് ഹെർബൽസാണ് ഈ മൂന്ന് ബ്രാൻഡുകളുടെയും ഉടമകൾ. ബ്രാൻഡുകൾ വില്പനയ്ക്ക് വച്ച സാമ്പിളുകൾ പരിശോധിച്ച ഭക്ഷ്യസുരക്ഷാ വിഭാഗം നെയ്യിൽ സസ്യ എണ്ണയും വനസ്പതിയും കണ്ടെത്തുകയായിരുന്നു. അധികലാഭം ലക്ഷ്യമിട്ടാണ് മായം കലർത്തിയതെന്നാണ് സൂചന. വിപണിയിൽ വിൽക്കുന്ന നെയ്യ് ശുദ്ധമായിരിക്കണമെന്നാണ് ചട്ടം. മറ്റ് എണ്ണകളും കൊഴുപ്പുകളും ചേർന്ന മിശ്രിതം നെയ്യുടെ പരിധിയിൽ വരില്ല. ഗുണനിലവാരമുള്ള ഒരു ലിറ്റർ നെയ്യ് ലഭിക്കാൻ ഏകദേശം 600 രൂപ നൽകണം. സസ്യ എണ്ണയ്ക്ക് ലിറ്ററിന് 150 രൂപയും വനസ്പതിയ്ക്ക് ലിറ്ററിന് 200 രൂപയിൽ താഴെയുമാണ് വില.

Also Read : Siddhivinayak Temple Prasadam : പ്രസാദപ്പൊതിയിൽ എലിക്കുഞ്ഞുങ്ങൾ; അന്വേഷണം പ്രഖ്യാപിച്ച് ക്ഷേത്രം ട്രസ്റ്റ്

തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ സസ്യ എണ്ണയും മൃഗക്കൊഴുപ്പുമടക്കമുള്ളവ ഉൾപ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിൻ്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പരിശോധന ശക്തമാക്കിയത്. കണ്ടെത്തലിന് പിന്നാലെ രാജസ്ഥാനിലെ ക്ഷേത്രങ്ങളിലെ പ്രസാദവും പരിശോധിക്കാൻ തീരുമാനിച്ചിരുന്നു.

ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിലെ സെന്റർ ഓഫ് അനാലിസിസ് ആൻഡ് ലേർണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF) നടത്തിയ പരിശോധനയിലാണ് തിരുപ്പതി ക്ഷേത്രത്തിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞത്. ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യ് സാമ്പിളുകളിൽ പാമോയിൽ, മീൻ എണ്ണ, ബീഫ് ടാലോ, പന്നിക്കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഈ വിഷയത്തിൽ രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കമായിട്ടുണ്ട്.

തിരുപ്പതി ക്ഷേത്രത്തിൽ നിന്നും പ്രസാദമായി ദിവസേന വിറ്റഴിക്കുന്നത് മൂന്നര ലക്ഷത്തോളം ലഡ്ഡുകളാണ്. ആറുമാസത്തിലൊരിക്കൽ ഇ-ടെൻഡർ വഴിയാണ് ക്ഷേത്ര ട്രസ്റ്റ് ലഡ്ഡു ഉണ്ടാക്കുന്നതിനുള്ള നെയ്യ് വാങ്ങുന്നത്. 1715 ഓഗസ്റ്റ് 2 മുതലാണ് വെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രസാദമായി ലഡ്ഡു നൽകുന്ന രീതി ആരംഭിച്ചത്.

Latest News