5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Nipah Virus : 16 പേരുടെ നിപ പരിശീലനാഫലം കൂടി നെഗറ്റീവ്; കണ്ടെയിന്മെൻ്റ് സോൺ നിയന്ത്രണം പിൻവലിച്ചു

Nipah Virus Negative : സംസ്ഥാനത്ത് നിപ രോഗബാധ കുറയുന്നു. ഇന്ന് 16 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. രോഗബാധിത മേഖലയിലെ കണ്ടെയിന്മെൻ്റ് സോൺ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടുണ്ട്.

Nipah Virus : 16 പേരുടെ നിപ പരിശീലനാഫലം കൂടി നെഗറ്റീവ്; കണ്ടെയിന്മെൻ്റ് സോൺ നിയന്ത്രണം പിൻവലിച്ചു
നിപ (Image Credits – PTI)
abdul-basithtv9-com
Abdul Basith | Updated On: 24 Sep 2024 21:46 PM

സംസ്ഥാനത്ത് നിപ രോഗബാധ കുറയുന്നു. സെപ്തംബർ 24ന് പുറത്തുവന്ന 16 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതോടെ, ഇതുവരെ നെഗറ്റീവായ പരിശോധനാഫലങ്ങൾ 104 ആയി. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 94 പേരുടെ ക്വാറൻ്റീൻ കാലാവധി ഈ മാസം 25ന് അവസാനിക്കും. ഇതോടെ രോഗബാധിത മേഖലയിലെ കണ്ടെയിന്മെൻ്റ് സോൺ പിൻവലിച്ചു.

സ്രവ പരിശോധനാഫലം നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ ഭീതി ഒഴിയുകയാണ്. പ്രാഥമിക പട്ടികയിലെ നാല് പേരും സെക്കൻഡറി പട്ടികയിലെ 90 പേരും ഉൾപ്പെടെയുള്ളവരുടെ ക്വാറൻ്റീൻ കാലാവധിയാണ് ഈ മാസം 25ന് അവസാനിക്കുക. ഇതോടെ കണ്ടെയിന്മെൻ്റ് സോൺ നിയന്ത്രണം പിൻവലിക്കാൻ കളക്ടർ ഉത്തരവിട്ടു.

Also Read : Mpox in Kerala: പുതിയ വകഭേദം അതീവ അപകടകാരി; രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി എംപോക്‌സ് കേസ് മലപ്പുറത്ത്

രോഗലക്ഷണങ്ങളുമായി ഒരാൾ ഇന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റായി. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ 28 പേർ ചികിത്സയിലാണ്.

സംസ്ഥാനത്ത് നിപ ബാധ ഒഴിയവെ വിവിധയിടങ്ങളിൽ എംപോക്സ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മലപ്പുറത്ത് സ്ഥിരീകരിച്ച എംപോക്സ് പുതിയ വകഭേദമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. യുഎഇയില്‍ നിന്ന് നാട്ടിലെത്തിയ 38കാരനിൽ കണ്ടെത്തിയത് ക്ലേഡ് 1 ബി വകഭേദമാണ് എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആദ്യ ക്ലേബ് 1 ബി കേസാണിത്. പനിയും ശരീരത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ പാടുകളും കണ്ടെതിനെ തുടര്‍ന്നാണ് യുവാവ് ചികിത്സ തേടിയത്. സാമ്പിൾ എടുത്ത് പരിശോധിച്ചതിനെ തുടർന്ന് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.

ബെംഗളൂരുവിൽ നിന്നെത്തിയ 23 കാരനായ വിദ്യാർത്ഥിക്കാണ് മലപ്പുറത്ത് നിപ സ്ഥിരീകരിച്ചത്. വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയായ യുവാവ് ഓഗസ്റ്റ് 23നാണ് നാട്ടിലെത്തിയത്. ബെംഗളൂരുവിൽ വച്ച് കാലിനുണ്ടായ പരിക്ക് ചികിത്സിക്കാനായിരുന്നു യുവാവിൻ്റെ വരവ്. ആയുർവേദ ചികിത്സയായിരുന്നു ലക്ഷ്യം. ഇതിനിടെ ഇയാൾക്ക് പനി ബാധിക്കുകയായിരുന്നു. തുടർന്ന് ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇവിടെ നിന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ വിദ്യാർത്ഥി മരണപ്പെട്ടു. പിന്നാലെ നടത്തിയ സ്രവപരിശോധനയിൽ യുവാവിന് നിപ സ്ഥിരീകരിക്കുകയായിരുന്നു.

നിപ ബാധ സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലായി അഞ്ച് വാർഡുകളാണ് കണ്ടെയിന്മെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നത്. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകൾ കണ്ടെയിന്മെൻ്റ് സോണുകളായി പ്രഖ്യാപിക്കുകയായിരുന്നു. തിരുവാലിയിലെ 4, 5, 6, 7 വാർഡുകളും മമ്പാട്ടെ ഏഴാം വാർഡും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചതിനെ തുടർന്ന് ഇവിടെ നടത്താനിരുന്ന നബിദിന റാലി മാറ്റിവെക്കാൻ കളക്ടർ നിർദ്ദേശം നൽകി. ഇവിടെ മാസ്ക് നിർബന്ധമാക്കുകയും ചെയ്തു.

Also Read : Kerala Mpox Update: ആശങ്ക തുടരുന്നു, സംസ്ഥാനത്ത് വീണ്ടും എംപോക്സ്? ഹരിപ്പാട് സ്വദേശി നിരീക്ഷണത്തിൽ

നിപ രോഗബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ആണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും നിപ അതിവേഗം പകരും. വേണ്ടത്ര സുരക്ഷാമാർഗങ്ങൾ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതാണ് രോഗബാധയ്ക്ക് കാരണമാകുന്നത്. വൈറസ് ബാധയേറ്റ വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ, മൂത്രം എന്നിവ കലർന്ന വെള്ളം ശരീരത്തിനുള്ളിലെത്തിയാൽ നിപ വൈറസ് മനുഷ്യരിലെത്തും. വവ്വാൽ കടിച്ച പഴങ്ങളോ കഴിക്കുന്നതിലൂടെയും രോഗം പകരും.

പനി, ശരീര വേദന, ക്ഷീണം, ചുമ, തൊണ്ട വേദന എന്നിവയൊക്കെയാണ് നിപയുടെ പ്രാരംഭ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഛർദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസതടസം തുടങ്ങിയവയും ഉണ്ടാവും.

Latest News