എ.ഐ ക്യാമറകൾ ഉപയോ​ഗിച്ച് വിജിലൻസ് നീക്കം ചോർത്തി? എം.വി.ഡി ഓഫീസുകളിൽ പരിശോധന

ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് സ്ഥാപിച്ചിരിക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് ( A I ) ക്യാമറകൾ വഴി വിജിലൻസിന്റെ നീക്കങ്ങൾ ചോർത്തിയെന്ന് സംശയം. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരാണ് വിജിലൻസിന്റെ നീക്കം മനസ്സിലാക്കാൻ ക്യാമറകൾ ഉപയോഗിക്കുന്നു എന്ന സംശയം ഉയർന്നത്. ഇതിനെ തുടർന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് കൺട്രോൾ റൂം, കൊല്ലത്തെയും കരുനാഗപ്പള്ളിയിലെയും ആർ ടി ഓഫീസുകളിൽ വിജിലൻസ് സംഘം പരിശോധന നടത്തി എന്നാണ് വിവരം.

എ.ഐ ക്യാമറകൾ ഉപയോ​ഗിച്ച് വിജിലൻസ് നീക്കം ചോർത്തി? എം.വി.ഡി ഓഫീസുകളിൽ പരിശോധന

പ്രതീകാത്മക ചിത്രം

Updated On: 

04 Aug 2026 | 09:57 AM

തിരുവനന്തപുരം : ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് സ്ഥാപിച്ചിരിക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് ( A I ) ക്യാമറകൾ വഴി വിജിലൻസിന്റെ നീക്കങ്ങൾ ചോർത്തിയെന്ന് സംശയം. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരാണ് വിജിലൻസിന്റെ നീക്കം മനസ്സിലാക്കാൻ ക്യാമറകൾ ഉപയോഗിക്കുന്നു എന്ന സംശയം ഉയർന്നത്. ഇതിനെ തുടർന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് കൺട്രോൾ റൂം, കൊല്ലത്തെയും കരുനാഗപ്പള്ളിയിലെയും ആർ ടി ഓഫീസുകളിൽ വിജിലൻസ് സംഘം പരിശോധന നടത്തി എന്നാണ് വിവരം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ വഴി വിജിലൻസിന്റെ പരിശോധന നീക്കങ്ങളും വിവരങ്ങളും ചോർത്തുന്നുണ്ടെന്ന വിജിലൻസ് കൊല്ലം യൂണിറ്റ് നൽകിയ റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന നടന്നത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഈ സംശയത്തെ തുടർന്ന് ജൂലൈ അവസാനത്തിൽ പരിശോധന നടത്തിയത്.

Also Read : അതിവേഗ റെയില്‍ കേരളത്തിനില്ല, പകരം മറ്റൊരു പദ്ധതി? ഹൈ സ്പീഡ് യാത്രയ്ക്ക് വരാന്‍ പോകുന്നത്…

വിദഗ്ധരായ സൈബർ സംഘത്തിന്റെ ഒപ്പം എത്തിയായിരുന്നു പരിശോധന. എന്നാൽ ഈ പരിശോധനയെ സംബന്ധിച്ചുള്ള വിവരങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നില്ല. വകുപ്പിന്റെ എ.ഐ ക്യാമറകൾക്ക് തത്സമയം നിരീക്ഷണ സംവിധാനം ഇല്ലെന്നാണ് വകുപ്പ് പറയുന്നത്. ക്യാമറയുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് അറിയുകയായിരുന്നു വിജിലൻസ് പരിശോധനയുടെ പ്രധാന ലക്ഷ്യം. സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം പൂർത്തിയായതായും തുടരന്വേഷണം പുരോഗമിച്ചു വരുന്നതായി വിജിലൻസ് അറിയിക്കുന്നു. ക്യാമറ സ്ഥാപിച്ചത് തൊട്ടുപിന്നാലെ പോലീസ് വിജിലൻസ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ വാഹനങ്ങൾ പരിശോധനയിൽ നിന്ന് ഒഴിവാക്കുകയുണ്ടായി. ഇത് സംബന്ധിച്ച വാഹനങ്ങളുടെ വിവരങ്ങൾ സാങ്കേതിക വിദഗ്ധർക്ക് നൽകുകയും ചെയ്തു.

ഈ വിവരങ്ങൾ വച്ച് വകുപ്പിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടോ എന്നതായിയിരുന്നു വിജിലൻസിന്റെ സംശയം.പരാധികളിൽ വിജിലൻസ് അന്വേഷണം സ്വാഭാവികം നടപടി മാത്രമാണെന്ന് ഗതാഗത കമ്മീഷണർ പ്രതികരിച്ചിരുന്നു. എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ എ. ഐ ക്യാമറകൾക്ക് തത്സമയം നിരീക്ഷണ സംവിധാനമോ, അലർട്ട് വീഡിയോ റെക്കോർഡിങ് സാങ്കേതികവിദ്യയോ ഇല്ലെന്നാണ് പറയുന്നത്.

English Summary

There are suspicions that the movements of the Vigilance wing were leaked via the Artificial Intelligence (A I) cameras installed to detect traffic violations. It is suspected that officials from the Motor Vehicles Department were using these cameras to track Vigilance activities. Following this, reports indicate that a Vigilance team conducted inspections at the Kottarakkara Enforcement Control Room and the RTO offices in Kollam and Karunagappally.

Follow Us
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ