Air India London Service: മലയാളികൾക്ക് ആശ്വാസം! ലണ്ടൻ വിമാന സർവീസ് നിർത്തില്ല; എയർ ഇന്ത്യയുമായി ചർച്ച നടത്തി സിയാൽ
Air India Kochi London Flight Service: ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് കൊച്ചിയിൽ നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് നിലവിൽ എയർ ഇന്ത്യയുടെ വിമാന സർവീസ് നടക്കുന്നത്. ഈ സർവീസാണ്, മാർച്ച് 28 മുതൽ നിർത്താൻ പോകുന്നതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരമാണ് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് കമ്പനിയുമായി ചർച്ച നടത്തിയത്.

കൊച്ചി: എയർ ഇന്ത്യയുടെ കൊച്ചി-ലണ്ടൻ വിമാന സർവീസ് നിർത്തില്ലെന്ന് അധികൃതർ. സംസ്ഥാനത്തു നിന്നുള്ള ഏക യൂറോപ്യൻ ഗതാഗത മാർഗമാണ് കൊച്ചി-ലണ്ടൻ സർവീസ്. വരുന്ന മാർച്ച് 28 മുതൽ സർവീസ് നിർത്തുമെന്ന എയർ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വിമാനക്കമ്പനിയുമായി സിയാൽ അധികൃതർ ചർച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു ധാരണയിലെത്തിയത്.
ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് കൊച്ചിയിൽ നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് നിലവിൽ എയർ ഇന്ത്യയുടെ വിമാന സർവീസ് നടക്കുന്നത്. ഈ സർവീസാണ്, മാർച്ച് 28 മുതൽ നിർത്താൻ പോകുന്നതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരമാണ് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് കമ്പനിയുമായി ചർച്ച നടത്തിയത്. ഗുർഗാവിലെ എയർ ഇന്ത്യ ആസ്ഥാനത്തുവച്ചായിരുന്നു കൂടിക്കാഴ്ച്ച.
ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവീസ് ലാഭകരമാക്കാനുള്ള പാക്കേജടക്കം ചർച്ചയിൽ സിയാൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പറഞ്ഞിരിക്കുന്നത സമയത്ത് സർവീസ് മുടങ്ങാതിരിക്കാൻ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇരുകൂട്ടരും തമ്മിൽ ധാരണയായിട്ടുണ്ട്. ഇക്കാര്യത്തിൽ സാങ്കേതികമായ ലഭിക്കേണ്ട അനുമതിയ്ക്കു ശേഷം, മാസങ്ങൾക്കുള്ളിൽ സർവീസ് പുനരാരംഭിക്കാനാകുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. കൂടാതെ വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് സർവീസുകളുടെ എണ്ണത്തിൽ വർധിനവിൻ്റെ കാര്യം പരിഗണിക്കുമെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.