5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala DA Arrear: കഴിഞ്ഞ വർഷം 2 ശതമാനം, ഇത്തവണ കുറച്ചെങ്കിലും ലഭിക്കുമോ? ക്ഷാമബത്ത

Kerala DA Arrears in Budget 2025: മുൻ ബജറ്റിലെ പോലെ സർക്കാർ പ്രഖ്യാപനം ഇത്തവണയും ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്, ക്ഷാമബത്ത കുടിശ്ശിക സർക്കാർ തീർക്കുമെന്നാണ് ഒരുപ വിഭാഗം പറയുന്നത്

Kerala DA Arrear: കഴിഞ്ഞ വർഷം 2 ശതമാനം, ഇത്തവണ  കുറച്ചെങ്കിലും ലഭിക്കുമോ? ക്ഷാമബത്ത
Kerala Da Arrears 2025Image Credit source: Social Media
arun-nair
Arun Nair | Updated On: 05 Feb 2025 20:04 PM

തിരുവനന്തപുരം: അത്ര പ്രതീക്ഷകളില്ലെങ്കിലും ഐഎഎസുകാർക്ക് ലഭിച്ച ക്ഷാമബത്ത വർധനയുടെ ബലത്തിൽ സർക്കാർ ജീവനക്കാർക്കും ക്ഷാമബത്ത കൂടിയേക്കുമെന്നും ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങൾ സംസ്ഥാന ബജറ്റിൽ പ്രതീക്ഷിക്കാമെന്നുമാണ് ഒരു വിഭാഗം മനസ്സിൽ കരുതുന്നത്. കേന്ദ്ര ജീവനക്കാർക്ക് 50 ശതമാനത്തിൽ നിന്നും 53 ശതമാനമാക്കി ഡിഎ ഉയർത്തി കഴിഞ്ഞ ഒക്ടോബറിൽ ഉത്തരവായിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷാമബത്ത സംബന്ധിച്ച് സംസ്ഥാന സർക്കാർ തലത്തിൽ ജഡ്ജിമാർ, ഐഎഎസ് ഉദ്യോഗസ്ഥർ എന്നിവരുടെ ക്ഷാമബത്ത വർധിപ്പിച്ചത്. അസേമയം മറ്റ് ജീവനക്കാർക്ക് ക്ഷാമബത്ത വർധിപ്പിക്കുമോ എന്ന കാര്യത്തിൽ സർക്കാരിന് ഇപ്പോഴും വ്യക്തതയില്ല.

ചില ഭരണാനുകൂല സർക്കാർ സംഘടനകൾ പറയുന്നത് പ്രകാരം ഇത്തവണത്തെ ബജറ്റിൽ ക്ഷാമബത്ത കുടിശ്ശിക കൊടുത്ത് തീർക്കാനുള്ള പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. നിലവിൽ സംസ്ഥാനത്തിന് 6 ഗഡു ക്ഷാമബത്ത കുടിശ്ശികയുണ്ട്. 2025-ൽ കേന്ദം സ്വഭാവികമായും 2 ഗഡു ക്ഷാമബത്ത കൂടി പ്രഖ്യാപിച്ചാൽ സംസ്ഥാനത്തിന് കുടിശ്ശിക 8 ഗഡുവിലേക്കും ആകെ 21 ശതമാനവും കടക്കും. ക്ഷാമബത്ത മാത്രമല്ല, ക്ഷാമാശ്വാസവും, പെൻഷനെയുമെല്ലാം ഇത് ബാധിക്കാം. 4,370 രൂപ മുതൽ 31,692 രൂപ വരെയാണ് നിലവിൽ ഇതുവരെ സർക്കാർ ജീവനക്കാർക്കുള്ള ഡിഎ നഷ്ടം. പ്രതിവർഷം നോക്കിയാൽ 1,76,830 രൂപ മുതൽ 12,83,304 രൂപ വരെയാകും ഇത്.

ഇനി എന്ത്

പ്രഖ്യാപനങ്ങളിലേക്കാണ് സർക്കാർ ജീവനക്കാരും കണ്ണെത്തിക്കുന്നത്.   സംസ്ഥാന ജീവനക്കാർക്ക് ഏറ്റവും അവസാനമായി ലഭിച്ചത് 3 ശതമാനം. ഡിഎ ആണ്.  ഇനി കിട്ടാനുള്ള ഡിഎയുടെ കണക്ക് നോക്കിയാൽ ഇതുവരെ ലഭിക്കാനുള്ളത് 2022 ജനുവരി, 2022 ജൂലൈ, 2023 ജനുവരി, 2023 ജൂലൈ, 2024 ജനുവരി, 2024 ജൂലൈ എന്നീ മാസങ്ങളിലെ ക്ഷാമബത്തയാണ് ഇനിയും ജീവനക്കാർക്ക് ലഭിക്കാനുള്ളത്.