Alappuzha Assualt On Child : ആലപ്പുഴയിൽ 5 വയസ്സുകാരന്റെ കഴുത്തിലും മുഖത്തും മുറിവ്; അമ്മയും അമ്മൂമ്മയും ഉപദ്രവിച്ചെന്ന് മൊഴി, കേസെടുത്ത് പോലീസ്
Alappuzha Child Assualt: പിടിഎ പ്രസിഡൻ്റ് അഡ്വ ദിനൂപിൻ്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. മുഖത്തുണ്ടായ പരിക്ക് എങ്ങനെയുണ്ടായെന്ന് ദിനൂപ് അന്വേഷിച്ചപ്പോഴാണ് ക്രൂരമർദനത്തിന്റെ ചുരുളഴിയുന്നത്.

പ്രതീകാത്മക ചിത്രം
ആലപ്പുഴ: ചേർത്തലയിൽ അഞ്ചുവസസ്സുകാരനെ അമ്മയും അമ്മൂമ്മയും മർദിച്ച് പരിക്കേൽപ്പിച്ചെന്ന് പരാതി. സംഭവത്തിൽ ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. പിടിഎ പ്രസിഡൻ്റ് അഡ്വ ദിനൂപിൻ്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. മുഖത്തുണ്ടായ പരിക്ക് എങ്ങനെയുണ്ടായെന്ന് ദിനൂപ് അന്വേഷിച്ചപ്പോഴാണ് ക്രൂരമർദനത്തിന്റെ ചുരുളഴിയുന്നത്.
കോടതി കവലയ്ക്കു സമീപമുള്ള ചായക്കടയിൽ ഇരിക്കുകയായിരുന്നു യുകെജി വിദ്യാർഥിയെ കണ്ട് ഇതുവഴി എത്തിയ ദിനൂപ് കാര്യം തിരക്കുകയായിരുന്നു. മുഖത്തും കഴുത്തിലുമുണ്ടായ മുറിവ് അമ്മ സ്കെയിലുകൊണ്ട് അടിച്ചതാണെന്നും അമ്മുമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറയുന്നു. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു. തുടർന്ന് പൊലീസിനും റിപ്പോർട്ട് നൽകി. കുട്ടിയെ ചായക്കടയിൽ ഇരുത്തി അമ്മ ലോട്ടറി വിൽപ്പനയ്ക്കായി പോയ സമയത്തായിരുന്നു ദിനൂപിൻ്റെ ശ്രദ്ധയിൽ പെട്ടത് .
Also Read:കാരണവർ വധക്കേസ് : പ്രതിയായ ഷെറിൻ ഉൾപ്പെടെ തടവുകാർക്ക് മോചനമായി
കഴിഞ്ഞ ദിവസം രാത്രി തന്നെ കുട്ടിയെ ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം കുട്ടിയെ മർദ്ദിച്ച കേസിൽ മേയ് 24ന് അമ്മയുടെ ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിയവേ രോഗം മൂർച്ഛിച്ച് ഇയാൾ മരിക്കുകയായിരുന്നു. അന്ന് സ്കൂൾ പിടിഎ ഇടപെട്ടായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയതത്.