Kerala School Holiday: സാർ ഒരു അവധി പ്രഖ്യാപിച്ചാൽ ഈ മഴ കേരളം തന്നെ വിട്ടു ഓടും, അവധിയില്ലെന്നു പറഞ്ഞ കളക്ടർക്ക് പൊളി ഡയലോ​ഗ് മറുപടി

ആലപ്പുഴയിലെ കളക്ടർ ജില്ലക്ക് അവധി കൊടുത്തോ അന്ന് മഴയായിരിക്കും അവധി കൊടുത്തില്ലേ അന്ന് നല്ല വെയിലായിരിക്കും. ഉദാഹരണം ഇന്നത്തെ കാലാവസ്ഥ എന്നാണ് ഒരാളുടെ കണ്ടെത്തൽ.

Kerala School Holiday: സാർ ഒരു അവധി പ്രഖ്യാപിച്ചാൽ ഈ മഴ കേരളം തന്നെ വിട്ടു ഓടും, അവധിയില്ലെന്നു പറഞ്ഞ കളക്ടർക്ക് പൊളി ഡയലോ​ഗ് മറുപടി

Alappuzha Collector Fb Post

Published: 

16 Jun 2025 21:31 PM

ആലപ്പുഴ: മഴക്കാലമെത്തിയതോടെ ജില്ലാ കളക്ടർമാരുടെ ഫേസ്ബുക്ക് പേജിൽ അവധിയ്ക്കുള്ള നിവേദനങ്ങളാണ്. മഴ മുന്നറിയിപ്പെത്തിയാൽ പിന്നെ പറയുകയും വേണ്ട. ഇതിനിടെ കളക്ടർമാരുടെ മറുപടി കുറിപ്പുകളും വൈറൽ ആകാറുണ്ട്. ഇപ്പോഴത്തെ താരം ആലപ്പുഴ കളക്ടറാണ്. മഴ മുന്നറിയിപ്പ് വന്നാൽ ഉടൻ അവധി പ്രഖ്യാപിക്കാൻ പറ്റുമോ.. പറ്റില്ല..
അതിന് ഓരോ താലൂക്കിലെയും റവന്യൂ, വിദ്യഭ്യാസം തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നും തദ്ദേശ ജനപ്രതിനിധികളിൽ നിന്നും റിപ്പോർട്ടുകൾ ലഭിക്കേണ്ടതുണ്ട്. ഇതും കാലാവസ്ഥ വകുപ്പിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയേ അവധി പ്രഖ്യാപിക്കാൻ സാധിക്കൂ. എന്ന് കളക്ടർ കുറിപ്പിലൂടെ പറയുന്നു.

 

കുറിപ്പിന്റെ പൂർണരൂപം

 

പ്രിയപ്പെട്ട കുട്ടികളെ,
പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷൻ കിട്ടിയ ഉടൻ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്…. മഴയൊക്കെ അല്ലേ… പ്രിയപ്പെട്ട മക്കൾ അവധി ചോദിക്കുന്നതിലും തെറ്റ് പറയാനാവില്ല…
പക്ഷെ മാതാപിതാക്കളോ… കുട്ടികളുടെ സുരക്ഷയിൽ ആശങ്ക കാണും…
നമ്മുടെ കുഞ്ഞുങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനല്ലേ ജില്ല ഭരണകൂടം എന്നും പ്രവർത്തിക്കുക…
എന്ന് കരുതി, മഴ മുന്നറിയിപ്പ് വന്നാൽ ഉടൻ അവധി പ്രഖ്യാപിക്കാൻ പറ്റുമോ.. പറ്റില്ല..
അതിന് ഓരോ താലൂക്കിലെയും റവന്യൂ, വിദ്യഭ്യാസം തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നും തദ്ദേശ ജനപ്രതിനിധികളിൽ നിന്നും റിപ്പോർട്ടുകൾ ലഭിക്കേണ്ടതുണ്ട്. ഇതും കാലാവസ്ഥ വകുപ്പിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയേ അവധി പ്രഖ്യാപിക്കാൻ സാധിക്കൂ. അതുകൊണ്ട് അവധി കിട്ടിയില്ലെന്ന് കരുതി മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ.
ഉറപ്പായും നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന യാതൊരു കാര്യവും നമ്മൾ ചെയ്യില്ല..
കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ….

 

ട്രോളോട് ട്രോൾ

 

പോസ്റ്റ് വന്നതിനു പിന്നാലെ ഇതിനടിയിൽ കമന്റുകളുടെ പ്രവാഹമാണ്. അവധി കിട്ടാൻ വേണ്ടി അല്ല സാറേ ഈ മഴയൊന്നു തോർന്ന് കിട്ടാൻ വേണ്ടിയാ സാർ ഒരു അവധി പ്രഖ്യാപിച്ചാൽ ഈ മഴ ആലപ്പുഴ ജില്ലയിൽ നിന്നല്ല കേരളം തന്നെ വിട്ടു ഓടിക്കോളും എന്നാണ് ഒരാളുടെ കമന്റ്. അത് ശരി അവധിതരണം എന്നുപറഞ്ഞപ്പോൾ താലൂക്കിന്റേയും റവന്യു അധികാരികളുടേയും തലയിൽ വെച്ച് സാറ് നൈസായി ഞങ്ങളെ കൈ ഒഴിഞ്ഞ് അല്ലേ ?
ചൂണ്ടയും നൂലും വാങ്ങി മീന് തീറ്റികൊടുക്കാൻ പോകാൻ സാറിന്റെ ഒരു ഉത്തരവ് വരാൻ കാത്തിരിക്കുകയാണ് ഞങ്ങൾ എന്നാണ് മറ്റൊരാൾ കുറിച്ചത്.

Also Read: Israel Strikes Iran: ‘ഇസ്രായേല്‍-ഇറാന്‍ യുദ്ധം അവസാനിപ്പിക്കണം’; പുടിന്‍ ആവശ്യപ്പെട്ടതായി ട്രംപ്

ആലപ്പുഴയിലെ കളക്ടർ ജില്ലക്ക് അവധി കൊടുത്തോ അന്ന് മഴയായിരിക്കും അവധി കൊടുത്തില്ലേ അന്ന് നല്ല വെയിലായിരിക്കും. ഉദാഹരണം ഇന്നത്തെ കാലാവസ്ഥ എന്നാണ് ഒരാളുടെ കണ്ടെത്തൽ. മഴ മാറി കഴിയുമ്പോൾ അങ്ങയുടെ ഭരണത്തിൻ കീഴിൽ വരുന്ന പുഴകളിലെയും തോടുകളിലെയും മണ്ണും ചെളിയും മാറ്റനുള്ള നടപടി സ്വീകരിച്ചാൽ ആലപ്പുഴ ജില്ലയിലെ വെള്ളപ്പെക്കത്തിന് പരിഹാരമാകും. എന്ന നിവേദനങ്ങൾ വേറെ. ഇതിനിടെ മടിപിടിച്ചിരിക്കുന്ന അമ്മമാരുടെ വകയുമുണ്ട് കമന്റുകൾ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ