Alappuzha Fraud Case: സ്വർണ ചേന കയ്യിലുണ്ട്, സ്വർണവും പണവും വാങ്ങി, പ്രതി 10 വർഷത്തിന് ശേഷം അറസ്റ്റിൽ
Alappuzha Fraud Case Arrest: സംഭവം നടന്ന് പത്ത് വർഷത്തിന് ശേഷമാണ് ഇയാൾ അറസ്റ്റിലാവുന്നത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. കരീലകുളങ്ങര പോലീസ് സ്റ്റേഷനിൽ 2010, 2013, 2014 വർഷങ്ങളിൽ രജിസ്റ്റർ ചെയ്ത അഞ്ചോളം കേസിലെ പ്രതിയാണ് ഇയാൾ.
ആലപ്പുഴ: സ്വർണചേന കൈവശമുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ച് അയൽവാസികളിൽ നിന്ന് സ്വർണവും പണവും വാങ്ങി തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. ആലപ്പുഴ കാർത്തികപ്പള്ളി ഏവൂർ രതീഷ് ഭവനത്തിൽ ഗിരീഷിനെയാണ് പോലീസ് പിടികൂടിയത്. സംഭവം നടന്ന് പത്ത് വർഷത്തിന് ശേഷമാണ് ഇയാൾ അറസ്റ്റിലാവുന്നത്.
കരീലകുളങ്ങര പോലീസ് സ്റ്റേഷനിൽ 2010, 2013, 2014 വർഷങ്ങളിൽ രജിസ്റ്റർ ചെയ്ത അഞ്ചോളം കേസിലെ പ്രതിയാണ് ഇയാൾ. കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫിസർമാരായ അജീഷ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
സ്വർണ്ണ ചേന കൈവശം ഉണ്ടെന്ന് പറഞ്ഞ് അയൽവാസികളെ വിശ്വസിപ്പിച്ച ശേഷമാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പ്രദേശവാസികളുടെ കൈവശം നിന്ന് സ്വർണ്ണവും പണവും വാങ്ങി കബളിപ്പിക്കുകയും, അയൽവാസിയായ സ്ത്രീയോട് അപമാര്യദയായി പെരുമാറിയതിനുമാണ് ഗിരീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
10 വർഷ കാലത്തോളം പ്രതി അന്വേഷണവുമായി സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലയിൽ പ്രതി ഒളിവിൽ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ അറസ്റ്റിലാവുകയായിരുന്നു.
തുണിയഴിപ്പിച്ച് ഫോട്ടോയെടുത്ത് ഭീഷണി; ഹണിട്രാപ്പിൽ രണ്ടുപേർ പിടിയിൽ
നാദാപുരം സ്വദേശിയായ പ്രവാസി വ്യവസായെ ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ രണ്ട് പേരെ പോലീസ് പിടികൂടി. ഇയാളിൽ നിന്ന് 1.06 ലക്ഷം രൂപയും ജീപ്പും അപഹരിച്ച് കടന്നുകളഞ്ഞ സംഭവത്തിലാണ് ചോമ്പാല പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മാഹി പള്ളൂരിലെ പാറാൽ പുതിയവീട്ടിൽ തെരേസ റൊവീന റാണി (37), തലശ്ശേരി ധർമടം നടുവിലോതി അജിനാസ് (35) എന്നിവരാണ് പിടിയിലായത്. വ്യവസായിയിൽ നിന്ന് അപഹരിച്ച ജീപ്പ് കണ്ടെത്തിയിട്ടുണ്ട്.
ജീപ്പുമായി കടന്നുകളയാൻ ശ്രമിക്കുമ്പോഴാണ് അജിനാസ് പിടിയിലാവുന്നത്. സംഭവത്തിൽ ആകെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസിലെ ഒന്നാംപ്രതിയായി പോലീസ് കരുതുന്ന റുബൈദയുടെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഹണിട്രാപ്പ്. നേരത്തേയും റുബൈദ പരാതിക്കാരനെ വിളിച്ച് സാമ്പത്തികബുദ്ധിമുട്ട് അറിയിക്കുകയും പലപ്പോഴായി പണംവാങ്ങുകയും ചെയ്തിരുന്നു.